താരങ്ങളല്ല, നിലവാരമില്ലാത്ത ഫീൽഡിങ്ങാണ് പ്രശനം: വെളിപ്പെടുത്തലുമായി കെഎൽ രാഹുൽ

20

ടീം ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ ആദ്യ ടി20യിൽ തകർപ്പൻ ജയം സ്വന്തമാക്കിയെങ്കിലും നിറംമങ്ങിയ ഫീൽഡിംഗിന്റെ പേരിൽ ഏറെ വിമർശനം കേട്ടിരുന്നു. മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് അടക്കം നിരവധി പേർ പരസ്യമായി ഇന്ത്യയുടെ മോശം ഫോമിനെതിരെ രംഗത്തെത്തിയിരുന്നു.

മോശം ഫീൽഡിംഗായിരുന്നു ടീം ഇന്ത്യ പുറത്തെടുത്തത്. പന്തിനോട് വൈകിയാണ് യുവതാരങ്ങൾ പ്രതികരിക്കുന്നത്. മത്സരങ്ങളുടെ ആധിക്യമാണോ കാരണം എന്ന് യുവരാജ് ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ഇന്ത്യയുടെ നിറംകെട്ട ഫീൽഡിങ്ങിന് കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുൽ.

Advertisements

ഹൈദരാബാദ് സ്റ്റേഡിയത്തിലെ ഫ്‌ളഡ്‌ലൈറ്റുകളുടെ ക്രമീകരണമാണ് താരങ്ങൾക്ക് വിനയായതെന്ന് രാഹുൽ പറയുന്നു. മറ്റു വേദികളെ അപേക്ഷിച്ച് ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഫ്‌ളഡ്‌ലൈറ്റുകൾ ഏറെ താഴ്ത്തിയാണ് സ്ഥാപിച്ചിട്ടുള്ളത്. ഇക്കാരണത്താൽ ഫീൽഡ് ചെയ്തപ്പോൾ പന്തിൽ നോട്ടമുറപ്പിക്കാൻ പലസമയത്തും കഴിഞ്ഞില്ലെന്നും രാഹുൽ വ്യക്തമാക്കി.

മത്സരത്തിൽ നിരവധി ഫീൽഡിം പിഴവുകളാണ് ടീം ഇന്ത്യ നടത്തിയത്. ഇതാണ് വെസ്റ്റിൻഡീസിനെതിരെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. വെടിക്കെട്ട് വീരന്മാരായ ഷിമ്രോൻ ഹെറ്റ്മേയർ, കീറോൺ പൊള്ളാർഡ് എന്നിവരുടെ ക്യാച്ചുകൾ ഇന്ത്യൻ താരങ്ങൾ വിട്ടുകളഞ്ഞിരുന്നു.

ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായ നായകൻ വിരാട് കോഹ്ലി വരെ ഫീൽഡിംഗിൽ പിഴവ് വരുത്തി. ഉപനായകൻ രോഹിത് ശർമ്മയുടെ കൈകളും ചോർന്നു. ഇതോടെ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽഅഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് അടിച്ചുകൂട്ടി. ഹെറ്റ്മേയർ 41 പന്തിൽ 56 റൺസും പൊള്ളാർഡ് 19 പന്തിൽ 37 റൺസുമെടുത്തു.

എന്നാൽ മറുപടി ബാറ്റിംഗിൽ വിരാട് കോഹ്ലിയും കെ എൽ രാഹുലും നിറഞ്ഞാടിയപ്പോൾ ഇന്ത്യ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. കോഹ്ലി 50 പന്തിൽ പുറത്താകാതെ 94 റൺസും രാഹുൽ 40 പന്തിൽ 62 റൺസുമെടുത്തു. ജയത്തോടെ 1 0 എന്ന നിലയ്ക്ക് ട്വന്റി20 പരമ്പര ഇന്ത്യ മുന്നിട്ടു നിൽക്കുകയാണ്. ഞായറാഴ്ച്ച തിരുവനന്തപുരം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ചാണ് രണ്ടാം ട്വന്റി20 മൽസരം നടക്കുന്നത്.

Advertisement