ഫോം മങ്ങി നാണംകെട്ട് ജസ്പ്രിത് ഭുംറ, ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

20

ഇന്ത്യൻ പേസർ ജസ്പ്രിത് ഭുംറ ഡെത്ത് ഓവറുകളിലെ രാജാവായി അറിയപ്പെടുന്ന താരമാണ്. ഡെത്ത് ഓവറുകളിൽ എതിരാളികളെ വരച്ച വരയിൽ നിർത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളറെന്ന പദവിയും ഭുംറ സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ ഏറെ നാളത്തെ പരിക്കിന് ശേഷം ആദ്യ വിദേശ പര്യടനത്തിനെത്തിയ ഭുംറ ക്രിക്കറ്റ് ലോകത്തെ ആകെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

തന്റെ ഫോമിന്റെ നിഴലിൽ മാത്രമാണ് ഈ താരം. ഭുംറയുടെ പന്തുകൾക്ക് പഴയ മൂർച്ചകുറഞ്ഞെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ഭുംറയ്ക്കായില്ല. ആദ്യ കളിയിലും ഭുംറയ്ക്കു വിക്കറ്റ് ലഭിച്ചിരുന്നില്ല. തുടർച്ചയായി മൂന്നാമത്തെ ഏകദിനത്തിലാണ് ഭുംറയ്ക്കു ബൗളിങിൽ വെറുംകൈയോടെ മടങ്ങേണ്ടിവന്നത്.

Advertisements

കരിയറിൽ ഇതാദ്യമാണ് അദ്ദേഹത്തിനു ഇത്തരമൊരു നാണക്കേട് നേരിടേണ്ടി വന്നത്. പുറംഭാഗത്തിനേറ്റ പരിക്ക് മാറി കളിക്കളത്തിൽ മടങ്ങിയെത്തിയ ശേഷം ബുംറയ്ക്കു പഴയ മാജിക്ക് പുറത്തെടുക്കാനാവുന്നില്ലെന്നു കണക്കുകൾ അടിവരയിടുന്നു. അവസാനത്തെ അഞ്ച് ഏകദിനങ്ങളിൽ വെറും ഒരു വിക്കറ്റാണ് ബുംറയ്ക്കു വീഴ്ത്താനായത്. 237 ശരാശരിയും 277 സ്‌ട്രൈക്ക് റേറ്റുമുള്ള താരത്തിന്റെ ഇക്കോണമി റേറ്റ് 5.13 ആണ്.

രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ പേസർമാരിൽ ഏറ്റവുമധികം നിരാശപ്പെടുത്തിയത് ബുംറ തന്നെയാണ്. 10 ഓവറിൽ 64 റൺസാണ് താരം വഴങ്ങിയത്. എന്നാൽ നവദീപ് സെയ്‌നി 10 ഓവറിൽ 48ഉം ശർദ്ദുൽ താക്കൂർ 10 ഓവറിൽ ഒരു മെയ്ഡനടക്കം 60ഉം റൺസാണ് വിട്ടുകൊടുത്തത്. താക്കൂർ റൺസ് വഴങ്ങിയെങ്കിലും രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കിവീസ് 250ന് മുകളിൽ സ്‌കോർ ചെയ്യാനുള്ള പ്രധാന കാരണവും ഭുംറയുടെ ദയനീയ പ്രകടനമായിരുന്നു. കളിയിൽ റോസ് ടെയ്‌ലറുടെ ഒരു അനായാസ ക്യാച്ചും ഭുംറ കൈവിട്ടിരുന്നു.

Advertisement