വെസ്റ്റ് ഇൻഡീസിന് എതിരായ മൂന്നാം ടി20: ഇന്ത്യൻ ടീമിൽ വമ്പൻ മാറ്റങ്ങൾ

17

ആദ്യ 2 മൽസരങ്ങളും ജയിച്ച് വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയതോടെ പരമ്പരയിലെ അവസാന മത്സരത്തിൽ പരീക്ഷണത്തിനൊരുങ്ങി ടീം ഇന്ത്യ. ആദ്യ രണ്ട് ടി20 കളും കളിച്ച ടീമിൽ മാറ്റമുണ്ടാകുമെന്ന സൂചനയാണ് ക്യാപ്റ്റൻ വിരാട് കോഹ് ലി നൽകുന്നത്.

ഗയാനയിൽ നാളെ നടക്കുന്ന മൂന്നാം മത്സരത്തിൽ ഇതുവരെ അവസരം ലഭിക്കാതിരുന്നവരെ പരീക്ഷിച്ചേക്കും. മധ്യനിരയിൽ ശ്രേയസ് അയ്യർ ബൗളിംഗിൽ ദീപക് ചാഹർ, രാഹുൽ ചാഹർ എന്നിവരും അന്തിമ ഇലവനിൽ എത്തുമെന്നാണ് സൂചന.

Advertisements

മധ്യനിരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഋഷഭ് പന്തിന് വീണ്ടും അവസരം നൽകുമോ എന്നും ആരാധകർ ഉറ്റു നോക്കുന്നു. കെഎൽ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയുള്ള പരീക്ഷണത്തിന് കോലി മുതിർന്നേക്കില്ലെന്നാണ് സൂചന.

രാഹുൽ ചാഹർ അന്തിമ ഇലവനിൽ കളിച്ചാൽ വാഷിംഗ്ടൺ സുന്ദർ പുറത്തിരിക്കാനാണ് സാധ്യത. ശ്രേയസ് അയ്യർ വരുമ്പോൾ മനീഷ് പാണ്ഡെയാവും പുറത്തുപോവുക.

Advertisement