അഴിച്ചുപണിയുമായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, രണ്ട് സൂപ്പർതാരങ്ങളെ ഒഴിവാക്കുന്നു

11

കഴിഞ്ഞ ഐപിഎൽ സീസണിലെ മോശം പ്രകനത്തിന് ശേഷം അടുത്ത വർഷത്തേക്ക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഒരുക്കങ്ങൾ ആരംഭിച്ചു. പരിശീലകരായ ജാക്വസ് കാലിസ്, സൈമൺ കാറ്റിച്ച് എന്നിവർ ടീം വിട്ടശേഷം ചില താരങ്ങളെയും ഒഴിവാക്കാൻ ഫ്രാഞ്ചൈസി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വിൻഡീസ് ഓൾറൗണ്ടർ കാർലോസ് ബ്രാത്വെയ്റ്റ്, ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസൺ എന്നിവരെ ഒഴിവാക്കുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ ഇരുവർക്കും കാര്യമായൊന്നും ചെയ്യാനായില്ല.

Advertisements

ലോകകപ്പിൽ കിവികൾക്കായി ഫെർഗൂസൺ തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ഐപിഎല്ലിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 10.76 ശരാശരിയിൽ വെറും രണ്ട് വിക്കറ്റാണ് നേടിയത്. വിൻഡീസ് ടി20 ക്യാപ്റ്റനെ അഞ്ചുകോടി രൂപയ്ക്കായിരുന്നു കൊൽക്കത്ത സ്വന്തമാക്കിയത്.

എന്നാൽ പണത്തിനൊത്ത പ്രകടനം കാഴ്ച്ചവയ്ക്കാൻ താരത്തിനായില്ല. വെറും രണ്ട് മത്സരങ്ങളാണ് കളിച്ചത്. നേടിയതാകട്ടെ വെറും 11 റൺസും. ദിനേഷ് കാർത്തിക്കിന്റെ കീഴിൽ കളിച്ച കൊൽക്കത്ത പ്ലേഓഫിലെത്താതെ പുറത്താകുകയും ചെയ്തു.

Advertisement