ധോണി ഭായിയോട് കോഹ്ലിക്ക് പോലും കടപ്പാടുണ്ട്; ധോണിയുടെ വിരമിക്കൽ വിഷയത്തിൽ തുറന്നടിച്ച് ശിഖർ ധവാൻ

22

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നേട്ടങ്ങൾ മാത്രം സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഏകദിന ലോകകപ്പ് അവസാനിച്ചതിനാൽ ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

മുൻ താരങ്ങൾ അടക്കമുള്ളവരാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. വിരമിക്കൽ ആവശ്യം ശക്തമാണെങ്കിലും തങ്ങളുടെ പ്രിയതാരം വിരമിക്കൽ പ്രഖ്യാപിക്കണമെന്ന് ഒരു ഇന്ത്യൻ താരം പോലും ആവശ്യപ്പെട്ടിട്ടില്ല. ക്യാപ്റ്റൻ വിരാട് കോഹ്ലിയാകട്ടെ ടീമിൽ ധോണിയുടെ സാന്നിധ്യം ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ്.

Advertisements

ഫീൽഡിലും ബോളിംഗ് ചേഞ്ചുകളിൽ ധോണി വഹിച്ചിരുന്ന ആ വലിയ ജോലി ചെയ്യുകയാണ് രോഹിത് ശർമ്മയിപ്പോൾ. ഇതിനിടെ ധോണിയുടെ വിരമിക്കൽ വാർത്തകളെ തള്ളി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും രംഗത്തുവന്നു. എപ്പോൾ കളി മതിയാക്കണമെന്നത് ധോണിയുടെ മാത്രം തീരുമാനമാണ്.

ആ സമയം എപ്പോഴെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ടീമിന് വിജയങ്ങൾ നേടിക്കൊടുക്കുന്നതിനൊപ്പം ടീമിലെ ഓരോ താരങ്ങളുടെയും കഴിവ് തിരിച്ചറിഞ്ഞ് അവരെ മുന്നോട്ട് നയിച്ച നായകനാണ് അദ്ദേഹം. നായകന്റെ ഏറ്റവും വലിയ ഗുണമാണതെന്നും ധവാൻ പറഞ്ഞു. ഭായിയുടെ നേതൃത്വത്തിൽ ടീം സ്വന്തമാക്കിയ വിജയങ്ങളും നേട്ടങ്ങളുമെല്ലാം കാണാതെ പോകരുത്.

ഒരു താരത്തെ പ്രചോദിപ്പിച്ച് എങ്ങനെ ജേതാവാക്കാം എന്ന് ധോണിക്കറിയാം. ഇക്കാര്യത്തിൽ കോഹ്ലിയടക്കമുള്ളവർ അദ്ദേഹത്തോട് വിധേയപ്പെട്ടിരിക്കുന്നു. യുവതാരമായി വിരാട് ടീമിൽ എത്തുമ്‌ബോൾ വലിയ പിന്തുണയാണ് നൽകിയത്. ഒരു മികച്ച നായകന്റെ ഗുണമായിരുന്നു അതെന്നും ധവാൻ പറഞ്ഞു.

Advertisement