ആ ഷോട്ടുകൾ ധോണിയുടെയല്ല, അത് ഈ മനുഷ്യന് അവകാശപ്പെട്ടത്, വീഡിയോ

7

മഹേന്ദ്ര സിങ് ധോണിക്കു മാത്രം ലോക ക്രിക്കറ്റിൽ അവകാശപ്പെട്ട ഒരു റെക്കോഡിനു മുൻകാലത്ത് അവകാശിയുണ്ടായിരുന്നതായി തെളിവ്. മറ്റൊന്നുമല്ല, ധോണി അവതരിപ്പിച്ച ഹെലികോപ്ടർ ഷോട്ടിനാണ് വർഷങ്ങൾക്കു മുൻപ് അവകാശിയുണ്ടായിരുന്നതായി തെളിഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ ഗുണ്ടപ്പ വിശ്വനാഥ് ഹെലികോപ്ടർ ഷോട്ട് അനായാസം കളിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 1979 ൽ വെസ്റ്റ് ഇൻഡീസിനെതിരായ ഒരു ടെസ്റ്റ് മത്സരത്തിൽ വിശ്വനാഥ് ഹെലികോപ്ടർ ഷോട്ട് കളിക്കുന്നതിന്റെ വീഡിയോയാണിത്. വിൻഡീസ് പേസ് ബൗളർ നോർബർട്ട് ഫിലിപ്സാണ് വിശ്വനാഥിനെതിരെ പന്തെറിയുന്നത്.

Advertisements

വിശ്വനാഥിന്റെ വീഡിയോയിലുള്ള രണ്ട് ആക്രമണാത്മക ഷോട്ടുകളിൽ രണ്ടാമത്തേതാണ് ധോനി അവതരിപ്പിച്ചു എന്ന രീതിയിൽ ക്രിക്കറ്റ് ലോകത്തിനു പരിചിതമായ ഹെലികോപ്ടർ ഷോട്ട്.
1969 മുതൽ 1983 വരെയാണ് ഗുണ്ടപ്പ വിശ്വനാഥ് ഇന്ത്യക്കു വേണ്ടി കളിച്ചത്. 91 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 41.93 ബാറ്റിങ് ശരാശരിയോടെ അദ്ദേഹം 6080 റൺസ് നേടിയിട്ടുണ്ട്. 25 ഏകദിനങ്ങൾ കളിച്ച വിശ്വനാഥിന് 439 റൺസ് മാത്രമാണു നേടാനായത്.

വിഷി എന്ന പേരിലായിരുന്നു ക്രിക്കറ്റ് ലോകത്ത് വിശ്വനാഥ് അറിയപ്പെട്ടിരുന്നത്. മൈസൂർ സ്വദേശിയായ വിശ്വനാഥ് ടെസ്റ്റിൽ 14 സെഞ്ചുറികൾ നേടിയിട്ടുണ്ട്. സ്‌ക്വയർ കട്ടായിരുന്നു അദ്ദേഹത്തിന്റെ സിഗ്‌നേച്ചർ ഷോട്ട്. പവറിനേക്കാളും ടൈമിങ്ങായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.

Advertisement