മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ ബാറ്റിംഗ് വിസ്ഫോടനം വീണ്ടും ഗ്ലോബൽ ടി20 ലീഗിൽ. ടൊറണ്ടോ നാഷൽസിന് വേണ്ടി മത്സരിച്ച യുവി 22 പന്തിൽ അർധസെഞ്ചുറി എടുത്തു. തകർപ്പൻ പ്രകടനം കാഴ്ച വച്ച് താരം കത്തിക്കയറിയെങ്കിലും ടൊറണ്ടോ 11 റൺസിന് തോറ്റു.
ബ്രാംപ്റ്റൺ 223 റൺസിന്റെ വിജയ ലക്ഷ്യം ഉയർത്തിയപ്പോൾ ടൊറണ്ടോയ്ക്ക് 211 റൺസ് മാത്രമേ നേടാനായുള്ളു. ആദ്യം ബാറ്റ് ചെയ്ത ബ്രാംപ്റ്റൺ 20 ഓവറിൽ ആറ് വിക്കറ്റിന് 223 റൺസെടുത്തപ്പോൾ ടൊറണ്ടോയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റെടുക്കാനെ സാധിച്ചുള്ളു.
Advertisements
36 പന്തിൽ 66 റൺസെടുത്ത ജോർജ് മജൻസിയും 48 റൺസെടുത്ത ബാബർ ഹയാത്തുമാണ് ബ്രാംപ്റ്റണെ ഉന്നത സ്‌കോറിലേക്ക് എത്തിച്ചത്. ജോർജ് മജൻസി മാൻ ഓഫ് ദ മാച്ചായി.
Advertisement