സൂപ്പർതാരം പിന്മാറി, ഐപിഎൽ 13ാം സീസണിൽ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി

67

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നീട്ടിവെക്കാൻ ഐസിസി തീരുമാനിച്ചതോടെയാണ് ഐപിഎൽ മൽസരങ്ങൾ യുഎഇയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഐപിഎൽ 13ാം സീസൺ സെപ്റ്റംബർ 19ന് യുഎഇയിൽ നടത്താൻ തീരുമാനിക്കുകായായിരുന്നു.

ഐപിഎല്ലിന്റെ 13ാം പതിപ്പ് കഴിഞ്ഞ മാർച്ചിൽ തുടങ്ങി മേയിൽ അവസാനിക്കേണ്ടതായിരുന്നു. ആ സമയത്ത് കോവിഡ് രോഗവ്യാപനം കാരണം രാജ്യം ലോക്ഡൗണിലായിരുന്നെങ്കിലും ടൂർണമെന്റ് ഉപേക്ഷിക്കാതിരുന്നത് ട്വന്റി 20 ലോകകപ്പ് മാറ്റിവെച്ചാൽ ആ സമയം ഐപിഎല്ലിനുവേണ്ടി ഉപയോഗിക്കാം എന്നതുകൊണ്ടായിരുന്നു.

Advertisements

ഇപ്പോഴിതാ ഐപിഎൽ 13ാം സീസൺ സെപ്റ്റംബർ 19ന് യുഎഇയിൽ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യൻസിന് കടുത്ത തിരിച്ചടി. മുംബൈയുടെ ശ്രീലങ്കൻ സൂപ്പർ പേസർ ലസിത് മലിംഗ ഇത്തണത്തെ ഐപിഎല്ലിൽ പങ്കെടുക്കില്ല.

പിതാവിന്റെ രോഗത്തെ തുടർന്നാണ് മലിംഗ ടൂർണമെന്റിൽ നിന്ന് വിട്ടു നിൽക്കുന്നത്. മുംബൈ ടീമിനൊപ്പം യുഎഇയിലേക്ക് മലിംഗ എത്തിയിരുന്നില്ല. പിതാവിന്റെ അസുഖവുമായി ബന്ധപ്പെട്ട് നിലവിൽ നാട്ടിലാണ് മലിംഗയുള്ളത്.

താരത്തിന് പകരക്കാരനായി ഓസ്ട്രേലിയൻ പേസർ ജെയിംസ് പാറ്റിൻസണെ മുംബൈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലിംഗയുടെ അഭാവത്തിൽ ജസ്പ്രീത് ബൂംറ, ട്രന്റ് ബോൾട്ട്, നഥാൻ കോൾട്ടർ നെയ്ൽ, മിച്ചൽ മഗ്ലെങ്ങൻ തുടങ്ങിയ മികച്ച പേസ് നിരയാകും മുംബൈക്ക് കരുത്താവുക. സെപ്റ്റംബർ 19ന് ചെന്നൈക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.

കഴിഞ്ഞ സീസണിൽ ഫൈനലിൽ ചെന്നൈയെ പിടിച്ചു കെട്ടിയ മലിംഗയുടെ ബോളിംഗ് മികവ് ടീമിന് തുടക്കത്തിലെ കിട്ടില്ല എന്നുള്ളത് ടീമിന് തിരിച്ചടിയാണ്. ഐപിഎല്ലിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമൻ 36 കാരനായ മലിംഗയാണ്. 122 മത്സരത്തിൽ നിന്ന് 170 വിക്കറ്റാണ് ഐപിഎല്ലിൽ മലിംഗ വീഴ്ത്തിയിട്ടുള്ളത്.

Advertisement