ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആ റെക്കോർഡ് സ്വന്തമാക്കാൻ കോഹ്‌ലിയും രോഹിത്തും ഇന്നിറങ്ങും

22

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും ടി20 ക്രിക്കറ്റിലെ ഒരു അപൂർവ റെക്കോർഡിന് തൊട്ടടുത്താണ് . ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ ഇരുവരും.

Advertisements

20 വീതം അർധസെഞ്ചുറികളാണ് കോലിയുടെയും രോഹിത്തിന്റെയും പേരിലുള്ളത്. ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റിംഗിനിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ അർധ സെഞ്ചുറികൾ നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഒറ്റക്ക് സ്വന്തമാക്കാൻ ഇരുവർക്കും അവസരമുണ്ട്.

ഒരുപക്ഷെ രണ്ടുപേരും അർധസെഞ്ചുറി നേടിയാൽ വീണ്ടും ഒന്നാം സ്ഥാനം ഇരുവരും പങ്കിടും. രോഹിത് 86 ഇന്നിംഗ്‌സുകളിൽ നിന്നാണ് 20 അർധസെഞ്ചുറികൾ തികച്ചതെങ്കിൽ കോലിയുടെ നേട്ടം 62 ഇന്നിംഗ്‌സുകളിൽ നിന്നായിരുന്നു.

16 അർധസെഞ്ചുറികൾ നേടിയിട്ടുള്ള ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്ടിൽ ആണ് മൂന്നാം സ്ഥാനത്ത്. ക്രിസ് ഗെയ്ൽ(15), തിലകരത്‌നെ ദിൽഷൻ(14), മൊഹമ്മദ് ഷെഹ്‌സാദ്(13) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ബാറ്റ്‌സ്മാൻമാർ. ഒമ്പത് അർധസെഞ്ചുറികൾ നേടിയിട്ടുള്ള ശിഖർ ധവാനാണ് ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്ത്.

Advertisement