ക്രിസ് ഗെയിൽ വെടിക്കെട്ട്, 6,6,4,4,6,6 ഒരു ഓവറിൽ അടിച്ചു കൂട്ടിയത് 32 റൺസ്

34

വാൻകൂവർ: യൂണിവേഴ്സൽ ബോസ് വീണ്ടും താൻ തന്നെയെന്ന് തെളിയിച്ച് ക്രിസ് ഗെയ്ൽ. കാനഡ ഗ്ലോബൽ ലീഗിലാണ് വീണ്ടും ഗെയ്ലിന്റെ തകർപ്പൻ ബാറ്റിങ് വന്നത്. ഒരു ഓവറിൽ അടിച്ചു കൂട്ടിയത് 32 റൺസ്.

നാല് സിക്സും, രണ്ട് ഫോറുമാണ് പാക് ബൗളർ ശതാബ് ഖാൻ എറിഞ്ഞ 13ാം ഓവറിൽ ഗെയ്ൽ അടിച്ചെടുത്തത്. 44 പന്തിൽ നിന്നും 94 റൺസ് അടിച്ചു കൂട്ടിയ ഗെയ്ലിന് പക്ഷേ ലീഗിലെ രണ്ടാം സെഞ്ചുറി നഷ്ടമായി.

Advertisements

ഗെയ്ലിന്റെ ഇന്നിങ്സിൽ ആകെ വന്നത് 9 സിക്സും, ആറ് ഫോറും. ഗെയ്ലിന്റെ ബാറ്റിങ് മികവിൽ എഡ്മണ്ടൻ റോയൽസിനെ വാൻകൂവർ നൈറ്റ്സ് ആറ് വിക്കറ്റിന് തോൽപ്പിച്ചു. ഇതിന് മുൻപ് നടന്ന മത്സരത്തിൽ 122 റൺസ് ഗെയ്ൽ അടിച്ചെടുത്തിരുന്നു.

ഗെ​യി​ൽ 44 പ​ന്തി​ൽ​നി​ന്ന് 94 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. ഒന്‍പത് സി​ക്സ​റും ആ​റു ഫോ​റും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു വി​ൻ​ഡീ​സ് സൂ​പ്പ​ർ താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. തൊ​ട്ടു​മു​ന്പ് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗെ​യി​ൽ 122 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. എ​ഡ്മ​ണ്ട​നെ​തി​രേ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും തു​ട​ർ സെ​ഞ്ചു​റി​ക​ൾ​ക്കു​ള്ള അ​വ​സ​രം ഗെ​യി​ൽ ന​ഷ്ട​പ്പെ​ടു​ത്തി. ശ​താ​ബ് ഖാ​നെ​തി​രാ​യ സൂ​പ്പ​ർ ഓ​വ​റി​നു പി​ന്നാ​ലെ മു​ഹ​മ്മ​ദ് ന​വാ​സി​ന്‍റെ ഓ​വ​റി​ലാ​ണു ഗെ​യി​ൽ പു​റ​ത്താ​യ​ത്.

Advertisement