വാതുവെയ്പ്പുകാർ ഒരു താരത്തെ സമീപിച്ചു; ഞെട്ടിക്കുന്ന വെളുപ്പെടുത്തലുമായി സൗരവ് ഗാംഗുലി

18

ക്രിക്കറ്റിലെ വാദിവെയ്പ്പുമായി ബന്ധപ്പെട്ട പുതിയ വെളുപ്പെടുത്തലുമായി ബിസിസഐ പ്രസിഡന്റും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. സയ്യിദ് മുഷ്താഖ് ടി20 ടൂർണമെന്റിലും വാതുവെപ്പിന് ശ്രമമുണ്ടായതായി ഗാംഗുലി പറഞ്ഞു. വാതുവെയ്പ്പുകാർ ഒരു താരത്തെ സമീപിച്ചതായാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ.

Advertisements

എന്നാൽ താരമാരാണെന്ന് വെളിപ്പെടുത്താൻ ഗാംഗുലി തയ്യാറായില്ല. ബിസിസിഐയുടെ ആന്റി കറപ്ക്ഷൻ യൂണിറ്റാണ് (എസിയു) മുഷ്താഖ് അലി ട്രോഫിക്കിടെ ഒരു കളിക്കാരനെ വാതുവെയ്പുകാരൻ സമീപിച്ചതായി തങ്ങളെ അറിയിച്ചതെന്നു ഗാംഗുലി വ്യക്തമാക്കി.

വാതുവെയ്പുകാരൻ കളിക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നത് യാഥാർഥ്യമാണെന്നും ബിസിസിഐയുടെ വാർഷിക ജനറൽ യോഗത്തിൽ ഗാംഗുലി പറഞ്ഞു. ഒത്തുകളിക്കാൻ പ്രേരിപ്പിച്ച് വാതുവെയ്പുകാരൻ സമീപിക്കുകയാണെങ്കിൽ എന്തു ചെയ്യണമെന്ന് താരങ്ങൾക്കു അറിയില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നു ഗാംഗുലി ചൂണ്ടിക്കാട്ടി.

തമിഴ്‌നാട് പ്രീമിയർ ലീഗിനെയും കർണാടക പ്രീമിയർ ലീഗിനെയും ഇളക്കി മറിച്ച വാതുവെയ്പ് വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി ആയിട്ടായിരുന്നു ദാദയുടെ വിശദീകരണം. വാതുവെയ്പുകാർ കളിക്കാരെ ബന്ധപ്പെട്ടുവെന്ന കാരണത്താൽ ഒരു ടൂർണമെന്റ് നിർത്തിവെയ്ക്കാൻ ബോർഡിനു കഴിയില്ല.

അതേസമയം, എല്ലാം ക്ലിയർ ആവുന്നതു വരെ കർണാടക പ്രീമിയർ ലീഗ് നിർത്തിവെയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. കർണാടക പ്രീമിയർ ലീഗിൽ കഴിഞ്ഞ മാസം ഒത്തുകളിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വാതുവെയ്പുകാരിൽ ഒരാളും ചില കളിക്കാരും അറസ്റ്റിലായിരുന്നു. കൂടാതെ ചില പ്രമുഖ താരങ്ങളെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Advertisement