സത്യമായും എനിക്കറിയില്ല, ആരും നേരിട്ട് ധോണിയോട് ചോദിക്കാത്തതെന്താണ്: തുറന്നടിച്ച് രോഹിത് ശർമ്മ

34

ഇത്തവണത്തെ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് നിന്നും മഹേന്ദ്ര സിംഗ് ധോണി അപ്രത്യക്ഷനായി. എന്നാൽ ഇതോടെ ധോണിയായി മറി ഇന്ത്യൻ ക്രിക്കറ്റിലെ മുഖ്യചർച്ചാവിഷയം. ധോണി എന്ന് വിരമിക്കും എന്നാണ് ക്രിക്കറ്റ് ലോകംചർച്ച ചെയ്യുന്നത്. ഇന്നുവരെ ഈ ചോദ്യത്തിന് ഉത്തരങ്ങളൊന്നുമായിട്ടില്ല.

ഏറ്റവുമൊടുവിൽ രോഹിത് ശർമ്മക്ക് നേരെയും ഈ ചോദ്യം മാധ്യമപ്രവർത്തകർ എറിഞ്ഞു. ധോണി എന്ന് വിരമിക്കും ? രോഹിത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘സത്യമായും എനിക്കറിയില്ല. എം.എസ് ധോണി നിരവധി പരിപാടികൾക്ക് പോകുന്നുണ്ട്. എന്തുകൊണ്ടാണ് ആളുകൾ അദ്ദേഹത്തോട് നേരിട്ട് ചോദിക്കാത്തത്? ഇവിടെ എന്താണ് സംഭവിക്കുന്നത്? ശരിക്കും എനിക്ക് അറിയില്ല. അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ, അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ടെന്ന് എന്ന് തന്നെയാണ് അർഥം.” ന്യൂഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ റോഹിത് ശർമ്മ പറഞ്ഞു.

Advertisements

സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.സി.സി.ഐ ഭരണം വന്നപ്പോൾ, ധോണിയുടെ ഭാവി സംബന്ധിച്ച് നീളുന്ന അനിശ്ചിതത്വത്തിൽ എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

എപ്പോൾ വിരമിക്കണം എന്ന് തീരുമാനിക്കാൻ ധോണിയെപ്പോലുള്ള താരങ്ങൾക്ക് അവകാശമുണ്ടെന്നാണ് ബി.സി.സി.ഐ പ്രസിഡന്റ് ഗാംഗുലി പറഞ്ഞത്. റിഷഭ് പന്തിനെയും സഞ്ജു സാംസണെയും മനസിൽ കണ്ടാണ് ടീമിന്റെ ഭാവി പരിപാടികളെന്ന് നേരത്തെ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് സൂചിപ്പിച്ചിരുന്നു. ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്.

Advertisement