വിരാട് കോഹ് ലിയുമായി അഭിപ്രായഭിന്നത: നിലപാട് വ്യക്തമാക്കി രോഹിത് ശർമ്മ

14

ക്രിക്കറ്റ് ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ് ലിയുമായി അഭിപ്രായഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരക്കായി ഇന്ത്യൻ ടീം അമേരിക്കയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ട്വീറ്റിലൂടെയാണ് രോഹിത് നിലപാട് അറിയിച്ചത്.

ഞാനിറങ്ങുന്നത് എന്റെ ടീമിനായി മാത്രമല്ല, എന്റെ രാജ്യത്തിന് വേണ്ടികൂടിയാണെന്നാണ് രോഹിത് ട്വീറ്റ് ചെയ്തത്. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ പുറത്തായതിന് പിന്നാലെയാണ് രോഹിത്തും കോലിയും രണ്ട് തട്ടിലാണെന്ന വാർത്തകൾ പ്രചരിച്ചത്.

Advertisements

ഇതിനിടെ രോഹിത് ഇൻസ്റ്റഗ്രാമിൽ കോലിയെയും ഭാര്യ അനുഷ്‌ക ശർമയെയും പിന്തുടരുന്നത് നിർത്തിയത് വീണ്ടും അഭ്യൂഹങ്ങൾക്ക് കാരണമായി. എന്നാൽ രോഹിത്തുമായി തർക്കമുണ്ടെന്ന വാർത്തകൾ വിൻഡീസിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ കോലി നിഷേധിച്ചിരുന്നു.

പുറത്തുനിന്നുള്ളവർ നുണ പ്രചരിപ്പിക്കുകയാണെന്നും സംശയമുള്ളവർക്ക് ടീമിന്റെ ഡ്രസ്സിംഗ് റൂമിലെത്തി അവിടുത്തെ സൗഹാർദ്ദപരമായ അന്തരീക്ഷം മനസിലാക്കാമെന്നും കോലി പറഞ്ഞിരുന്നു.

Advertisement