വിജയ് ശങ്കറിനെ പുറത്തിരുത്തി പന്തിനെ കളിപ്പിക്കണമെന്ന ആവശ്യം; കോഹ്ലിയുടെ പ്രതികരണം

14

നാലാം നമ്പറിലെത്തി ലോകകപ്പ് മൽസരങ്ങളിൽ മോശം പ്രകടനം നടത്തി വിമർശനം ഏറ്റുവാങ്ങിയ ഇന്ത്യൻ താരമാണ് വിജയ് ശങ്കർ. നിർണായക ബാറ്റിംഗ് പൊസിഷനിലെത്തി ശരാശരിയിലും താഴെയുള്ള പ്രകടനമാണ് യുവതാരം പുറത്തെടുക്കുന്നത്.

പാകിസ്താന് എതിരായ ആദ്യ മത്സരത്തിൽ 15 പന്തിൽ അത്രതന്നെ റൺസ് മാത്രമാണ് ശങ്കർ സ്വന്തമാക്കിയത്. ബാറ്റിംഗ് നിര പരാജയപ്പെട്ട അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 41 പന്തിൽ 29 റൺസ് മാത്രമാണ് നേടാനായത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലും താരം നിരാശപ്പെടുത്തി. പന്തിന്റെ ഗതി പോലും മനസിലാക്കാൻ കഴിയാതെ കീപ്പറിന് ക്യാച്ച് നൽകി 14 റൺസുമായി അതിവേഗം മടങ്ങുകയായിരുന്നു.

Advertisements

ഇതോടെയാണ് ത്രീ ഡയമെൻഷൻ പ്ലെയർ എന്ന വിശേഷണത്തിൽ ടീമിൽ കടന്നു കൂടിയ താരത്തിനെതിരെ വിമർശനം ശക്തമായത്. ശങ്കറിനെ പുറത്തിരുത്തി ദിനേഷ് കാർത്തിക്കിനെയോ യുവ താരം ഋഷഭ് പന്തിനെയോ കളിപ്പിക്കണം എന്നാണ് ആരാധകരുടെ ആവശ്യം.

വിമർശനം ശക്തമായതോടെ മറുപടിയുമായി ക്യാപ്റ്റൻ വിരാട് കോഹ്ലി രംഗത്തുവന്നു. ശങ്കറിനെ വിമർശിക്കുന്നവർ പാകിസ്താാനും അഫ്ഗാനിസ്താാനും എതിരായ മത്സരങ്ങളിലെ പ്രകടനങ്ങൾ കൂടി കാണണം. അദ്ദേഹത്തിന്റെ പ്രകടനത്തിൽ തൃപ്തിയുണ്ടെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി.

Advertisement