കോഹ്ലി മറ്റൊരു റെക്കോർഡിന് തൊട്ടരികെ, മറികടക്കാനൊരുങ്ങുന്നത് ഇതിഹാസങ്ങളായ സച്ചിൻ, ലാറ എന്നിവരെ

25

ക്രിക്കറ്റിൽ റെക്കോർഡുകൾ തീർക്കുകയും തിരുത്തുകയും ചെയ്യുക എന്നത് വിരാട് കോഹ്ലിയെ സംബന്ധിച്ച് പുത്തരിയല്ല. നാളെ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ മത്സരിക്കാനിറങ്ങുമ്‌ബോൾ ഒരു റെക്കോർഡിനരികിലാണ് കോഹ്ലി.

ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാൻമാരായ സക്ഷാൽ സച്ചിൻ ടെണ്ടൽക്കർ, ബ്രയാൻ ലാറ എന്നിവരെ ഒരുമിച്ച് പിന്തള്ളി റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരമാണ് കോഹ്ലിക്ക് മുന്നിൽ തെളിഞ്ഞത്. രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 20000 റൺസ് പിന്നിടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡിനരികിലാണ് കോഹ്ലിയുള്ളത്.

Advertisements

നാളെ വെസ്റ്റിൻഡീസിനെതിരായ പോരാട്ടത്തിൽ 37 റൺസെടുത്താൽ റെക്കോർഡ് കോഹ്ലിക്ക് സ്വന്തമാക്കും. നിലവിൽ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും 416 ഇന്നിങ്‌സുകളിൽ നിന്ന് 19,963 റൺസാണ് കോഹ്ലിയുടെ സമ്ബാദ്യം.

453 ഇന്നിങ്‌സുകളിൽ നിന്ന് 20000 രാജ്യാന്തര റൺസെന്ന നേട്ടം പിന്നിട്ട സച്ചിനും ലാറയുമാണ് ഒന്നാം സ്ഥാനത്തുള്ളത്. 468 ഇന്നിങ്‌സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങാണ് രണ്ടാം സ്ഥാനത്ത്.

37 റൺസ് നേടിയാൽ 20000 റൺസ് ക്ലബ്ബിലെത്തുന്ന പന്ത്രണ്ടാമത്തെ ബാറ്റ്‌സ്മാനുമാനായും കോഹ്ലി മാറും. സച്ചിനും (34,357 റൺസ്) ദ്രാവിഡിനും (24,208) ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായും കോഹ്ലി മാറും.

ലോകകപ്പിനിടെ തന്നെ മറ്റൊരു റെക്കോർഡ് കോഹ്ലി സ്വന്തമാക്കിയിരുന്നു. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 11,000 റൺസ് നേട്ടമാണ് കോഹ്ലി കുറിച്ചത്. ഈ കാര്യത്തിലും പിന്നിലാക്കിയത് സച്ചിൻ ടെണ്ടുൽക്കറെ തന്നെ.

11000 റൺസെടുക്കാൻ സച്ചിന് 276 ഇന്നിങ്‌സുകൾ വേണ്ടിവന്നപ്പോൾ കോഹ്ലിക്ക് 222 ഇന്നിങ്‌സിൽ റെക്കോർഡ് നേട്ടത്തിലെത്തി.ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ 18 റൺസെടുത്ത് പുറത്തായ കോഹ്ലി ഓസ്‌ട്രേലിയക്കെതിരെ 82, പാക്കിസ്ഥാനെതിരെ 77, അഫ്ഗാനെതിരെ 67 റണസുമെടുത്ത് കോഹ്ലി മികച്ച ഫോമിലാണ് നിൽക്കുന്നത്.

Advertisement