എംഎസ് ധോണിയെ വിമർശിക്കുന്നവരോട് നായകൻ വിരാട് കോഹ്‌ലിക്ക് പറയാനുള്ളത് ഇതാണ്

11

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ അടക്കം വിമർശനം ബാറ്റിംഗിലെ മെല്ലെപ്പോക്കിന് ഏറ്റുവാങ്ങിയ മുൻ നായകൻ എംഎസ് ധോണിക്ക് ഉറച്ച പിന്തുണയുമായി നായകൻ വിരാട് കോലി. വെസ്റ്റ് ഇൻഡീസിന് എതിരായ മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ഇന്ത്യൻ ടീമിൽ ധോണിയുടെ പ്രാധാന്യം കോഹ്‌ലി ഊന്നി പറഞ്ഞത്.

ബാറ്റിംഗിനിറങ്ങിയാൽ എങ്ങനെ കളിക്കണമെന്ന് ധോണിക്ക് അറിയാം. ഒന്നോ രണ്ടോ മോശം ദിവസങ്ങൾ അദ്ദേഹത്തിനുമുണ്ടാകാം. അതോടെ എല്ലാവരും അതേക്കുറിച്ച് പറഞ്ഞു തുടങ്ങും. എന്നാൽ ഞങ്ങളുടെ പിന്തുണ എല്ലായ്‌പ്പോഴും ധോണിക്കുണ്ട്.

Advertisements

കാരണം ഇന്ത്യക്കായി ഒരുപാട് മത്സരങ്ങൾ ജയിപ്പിച്ചിട്ടുള്ള കളിക്കാരനാണ് അദ്ദേഹം. ടീമിന് അധികമായി വേണ്ട 15 20 റൺസ് എങ്ങനെ നേടണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള കളിക്കാരനാണ് അദ്ദേഹം. ധോണിയുടെ പരിയചസമ്പത്ത് പത്തിൽ എട്ടുതവണയും ഇന്ത്യക്ക് ഗുണകരമായിട്ടേയുള്ളു.

ഗെയിം പ്ലാനിനേക്കാളുപരി സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് കളിക്കുന്ന ചില കളിക്കാരുണ്ട്. ധോണിയും അതുപോലെയാണ്. കളിയെക്കുറിച്ച് അദ്ദേഹത്തിന് അത്രമാത്രം അവഗാഹമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിർദേശങ്ങൾ എപ്പോഴും വിലപ്പെട്ടതാണ്. 260 റൺസ് ജയിക്കാവുന്ന സ്‌കോറാണെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. ശരിക്കും ഒരു പ്രതിഭാസമാണ് ധോണി. അടുത്ത കളികളിലും അദ്ദേഹം മികവ് തുടരട്ടെ.

കഴിഞ്ഞ രണ്ട് കളികളിൽ ചിലർ വിചാരിക്കുന്നപോലെ അദ്ദേഹം ബാറ്റ് ചെയ്തില്ല. അതൊന്നും വലിയ സ്‌കോർ പിറന്ന മത്സരങ്ങളുമല്ല. പക്ഷെ ഈ കളികളെല്ലാം ബൗളിംഗ് മികവിൽ നമ്മൾ ജയിച്ചു. ഏത് സാഹചര്യത്തിലും ജയിക്കാനാവുമെന്ന ആത്മവിശ്വസം ഇപ്പോൾ ടീമിനുണ്ട്. അതുതന്നെയാണ് ഏറ്റവും വലുത് കോഹ്‌ലി പറഞ്ഞു.

Advertisement