ഇത്തവണത്തെ ലോകകപ്പിലെ ആദ്യ സെമി പോരാട്ടത്തിന് വിരാട് കോഹ്ലിക്കും സംഘത്തിനുമെതിരെ ഇറങ്ങുന്ന ന്യൂസിലൻഡ് ടീമിന് മുന്നറിയിപ്പുമായി മുൻ നായകൻ ഡാനിയേൽ വെട്ടോറി.
ഇന്ത്യൻ നിരയിലെ ഏറ്റവും ഭയപ്പെടേണ്ട താരത്തെ ചൂണ്ടിക്കാട്ടിയാണ് വെട്ടോറി നിർദേശം നൽകിയത്. പേസ് ബോളർ ജസ്പ്രിത് ബുമ്രയെ നേരിടുമ്‌ബോൾ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്.
നിലവിലെ സാഹചര്യത്തിൽ അടിസ്ഥാനപരമായി ബൂമ്രയെ നേരിടാൻ സാധിക്കില്ല. ഇന്ത്യക്കെതിരായ മത്സരത്തിൽ
ഇംഗ്ലണ്ട് പുറത്തെടുത്ത തന്ത്രമാണ് കിവിസും പുറത്തെടുക്കേണ്ടത്.
ബുമ്രയെ ആക്രമിക്കാതെ മറ്റ് ബോളർമാരെ കടന്നാക്രമിച്ച രീതിയാണ് ഇംഗ്ലീഷ് ടീം പുറത്തെടുത്തത്. അതേ പാതയാണ് ന്യൂസിലൻഡ് സ്വീകരിക്കേണ്ടതെന്നും വെട്ടേറി പറഞ്ഞു.
ഒരുപാട് ആയുധങ്ങൾ ഉള്ള താരമാണ് ബൂമ്ര. ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ഉപയോഗിക്കാവുന്ന വജ്രായുധം ട്രെൻറ് ബോൾട്ട് ആണെന്നും മുൻ നായകൻ കൂട്ടിച്ചേർത്തു.