സിക്സർ പൂരം; റെക്കോർഡ് തകർത്ത് ഹിറ്റ്മാൻ രോഹിത് ശർമ്മ

14

ഇത്തവണത്തെ ലോകകപ്പിൽ മിന്നും ഫോം തുടരുന്ന ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്ക് റെക്കോർഡ്. ഏകദിനത്തിൽ കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടത്തിലെത്തി ഹിറ്റ്മാൻ. 228 സിക്സുകൾ നേടിയ എം എസ് ധോണിയെയാണ് രോഹിത് മറികടന്നത്.

ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് രോഹിത്തിന്റെ നേട്ടം. എന്നാൽ കൂടുതൽ ഏകദിന സിക്സുകൾ നേടിയ താരങ്ങളിൽ നാലാം സ്ഥാനത്താണ് രോഹിത് ശർമ്മ. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രിദിയാണ് 351 സിക്സുകളുമായി ഒന്നാം സ്ഥാനത്ത്.

Advertisements

രണ്ടാം സ്ഥാനത്ത് വിൻഡീസ് താരം ക്രിസ് ഗെയ്ലും(326 സിക്സുകൾ), മൂന്നാം സ്ഥാനത്ത് ലങ്കൻ ഇതിഹാസം സനത് ജയസൂര്യയുമാണ്(270 സിക്സുകൾ). ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 90 പന്തിൽ രോഹിത് സെഞ്ചുറി പൂർത്തിയാക്കി.

ഏകദിനത്തിൽ ഹിറ്റ്മാൻറെ 26-ാം ശതകവും ഈ ലോകകപ്പിലെ നാലാം സെഞ്ചുറിയുമാണിത്. എന്നാൽ 92 പന്തിൽ 104 റൺസെടുത്ത രോഹിതിനെ പിന്നാലെ സൗമ്യ സർക്കാർ പുറത്താക്കി. അഞ്ച് സിക്സുകൾ രോഹിത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു.

Advertisement