ധോണി ഇപ്പോൾ പഴയ ധോണിയല്ല; തലയ്ക്ക് എതിരെ വിവി എസ് ലക്ഷ്മണും

31

ഇന്ത്യൻ വിക്കറ്റ് കീപ്പർ എംഎസ് ധോണി ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചയാവുകയാണ്. ലോകകപ്പിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനം തന്നെ ചർച്ചയ്ക്ക് ആധാരം. ധോണിയുടെ മെല്ലെപ്പോക്ക് മുൻതാരങ്ങളിൽ പലർക്കും രസിക്കുന്നില്ല.

വിൻഡീസിനെതിരെ കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചുറി നേടിയെങ്കിലും വിമർശനങ്ങൾ ഉയർന്നിരുന്നു. സച്ചിനും സെവാഗിനും പിന്നാലെ വിവിഎസ് ലക്ഷ്മണും ധോണിയുടെ ബാറ്റിങ്ങിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

കടുത്ത വിമർശനമാണ് മുൻ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായ ലക്ഷ്മൺ ഉന്നയിച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ: നിലവിൽ ബാറ്റ്‌സ്മാൻ എന്ന നിലയിൽ ധോണിയുടെ സമീപനം ശരിയല്ല. പഴയ പോലെയല്ല കാര്യങ്ങൾ, ധോണി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ ഏറെ ബുദ്ധിമുട്ടുന്നു.

സ്പിന്നർമാർക്കെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന് പഴയ മികവ് പുറത്തെടുക്കാൻ കഴിയുന്നില്ല. ധോണിയെ പോലെ പരിചയസമ്പന്നനായ താരത്തിൽ നിന്ന് കുറച്ച് കൂടി വേഗത്തിലുള്ള ഇന്നിങ്സ് ടീം പ്രതീക്ഷിക്കുന്നുണ്ട് എന്ന് ലക്ഷ്മൺ പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരെ 61 പന്തിൽ 56 റൺസാണ് ധോണി നേടിയത്. തുടക്കത്തിൽ പതുക്കെയാണ് ധോണി കളിച്ചത്. അവസാനങ്ങളിൽ ആക്രമിച്ച് കളിക്കുകയായിരുന്നു. തൊട്ട് മുമ്പ് അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരങ്ങളും ധോണിയുടെ ബാറ്റിങ് ഏറെ വിമർശിക്കപ്പെട്ടു.

Advertisement