സൗദി അറേബ്യയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ കീഴില്‍ നടക്കുന്നത് ഞെട്ടിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍

13

ജിദ്ദ: സൗദി അറേബ്യയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ കീഴില്‍ നടക്കുന്നത് ഞെട്ടിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍. മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായതിനു ശേഷമാണ് ഇത്രയേറെ മുനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറിയതെന്നും യുഎന്‍ ചൂണ്ടിക്കാണിക്കുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് എന്നീ ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് സൗദിയ്‌ക്കെതിരെ വുമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

60ലേറെ പുരോഹിതന്മാര്‍, എഴുത്തുകാര്‍, സാഹിത്യകാരന്‍മാര്‍, ചിന്തകര്‍, മതാചാര്യന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ സെപ്റ്റംബറില്‍ അറസ്റ്റിലായവരില്‍പ്പെടുന്നു. ഇത്തരത്തില്‍ സെപ്റ്റംബര്‍ മുതല്‍ അറസ്റ്റിലായ ഡസന്‍ കണക്കിന് ആളുകളെ റിലീസ് ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Advertisements

ഏകപക്ഷീയമായ അറസ്റ്റും കസ്റ്റഡിയിലെടുക്കലുമാണ് സൗദിയില്‍ നടക്കുന്നതെന്നാണ് യുഎന്‍ വിദഗ്ധര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ‘അഭിപ്രായ സ്വാതന്ത്ര്യവും ഒത്തുചേരാനുള്ള സ്വാതന്ത്ര്യവും, കൂട്ടായ്മയുണ്ടാക്കാനുള്ള സ്വാതന്ത്ര്യവും വിശ്വാസത്തിനുള്ള സ്വാതന്ത്ര്യവും വിനിയോഗിച്ചതിന്റെ പേരില്‍ മനുഷ്യാവകാശ സംരക്ഷകര്‍ പീഡിപ്പിക്കപ്പെടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.’ പ്രസ്താവനയില്‍ പറയുന്നു.

ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള യുഎന്നിന്റെയും മറ്റും അഭ്യര്‍ത്ഥ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറയുന്നു.

സെപ്റ്റംബറില്‍ അറസ്റ്റിലായവരില്‍ പ്രമുഖ പ്രാസംഗികന്‍ സല്‍മാന്‍ അല്‍ അവദായും ഉള്‍പ്പെടുന്നുണ്ട്. ശരീഅത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ മനുഷ്യാവകാശങ്ങള്‍ക്ക് വലിയ വില നല്‍കുന്ന അദ്ദേഹത്തെ പരിഷ്‌കരണവാദിയും ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മതപുരോഹിതനുമായാണ് യുഎന്‍ വിശേഷിപ്പിച്ചത്.

Advertisement