അബുദാബി : യുഎഇയില്‍ മലയാളികള്‍ക്ക് ഇരുട്ടടിയായി നഴ്‌സിങ് മേഖല സ്വദേശിവത്കരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നു.
അടുത്ത വര്‍ഷം മുതല്‍ നൂറ് സ്വദേശി നഴ്‌സുമാരെ നിയമിക്കാനാണ് തീരുമാനം. എമിറേറ്റിലെ ആരോഗ്യ സേവന ചുമതലയുള്ള ‘സ്വിഹ’ കമ്ബനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിലവില്‍ നഴ്‌സിങ് മേഖലയില്‍ സ്വദേശി പ്രാതിനിധ്യം മൂന്ന് ശതമാനം മാത്രമാണ്. ഇത് ഘട്ടം ഘട്ടമായി ഉയര്‍ത്തിക്കൊണ്ടു വരാനാണ് തീരുമാനം. 2020 ല്‍ എത്തുമ്ബോള്‍ നഴ്‌സുമാരുടെ എണ്ണം എണ്ണായിരമാക്കാനാണ് പദ്ധതി.
സ്വദേശി വനിതകളുടെ കുറവ് ആരോഗ്യ രംഗത്ത് വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് സ്വിഹ കമ്ബനിയുടെ ആരോഗ്യ സാങ്കേതിക വകുപ്പ് തലവന്‍ ഡോ. അന്‍വര്‍ സലാം അഭിപ്രായപ്പെട്ടു.
മൊബൈല്‍ മേഖലയില്‍ തുടങ്ങിയ സ്വദേശിവത്കരണം യു.എ.ഇയില്‍ കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിക്കുന്നത് മലയാളികളെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിനിടെയാണ് നഴ്‌സിങ് മേഖലയില്‍ സ്വദേശിവത്കരമെന്ന റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.