ഓക് ലന്‍ഡ്: ന്യൂസിലാന്‍ഡിലെ നെല്‍സണ്‍ ബിച്ചില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയ കുണ്ടറ സ്വദേശിയായ യുവതി മുങ്ങി മരിച്ചു. ടീന കുഞ്ഞപ്പന്‍(29) ആണു മരിച്ചത്. യുവതി മുങ്ങിത്താഴുന്നതു കണ്ടു പോലീസ് എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ന്യൂസലാന്‍ഡില്‍ ജോലി ചെയ്യുന്ന ജിലൂ സി ജോണിന്റെ ഭാര്യയാണു ടീന.
Advertisements
ഇരുവരും ബീച്ചിലൂടെ നടക്കുകയായിരുന്നു. ഇതിനു ശേഷം കുളിക്കാനായി വെള്ളത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പോലീസ് എത്തുപ്പോഴേയ്ക്കും തിരമാലകളില്‍ നിന്നു രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. ജിലു ടീനയെ കരയിലെയ്ക്ക് എത്തിക്കാന്‍ ശ്രമം നടത്തി എങ്കിലും ഇവര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. രണ്ടാഴ്ചയ്ക്കിയില്‍ ന്യൂസിലാന്‍ഡില്‍ മുങ്ങിമരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണു ടീന.
Advertisement