ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

15

മുംബൈ: ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. മുംബൈയിലെ കല്യാണില്‍ താമസിക്കുന്ന വിആര്‍ സുരേഷാണ് ഖത്തറില്‍ നിന്നുള്ള മടക്ക യാത്രക്കിടെ വിമാനത്തില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മരണമടഞ്ഞത്. രാവിലെ 10 മണിക്ക് ജെറ്റ് എയര്‍വെയ്സിന്റെ വിമാനത്തിലായിരുന്നു സംഭവം.

മുംബൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് സുരേഷിന് ശാരീരിക അസ്വാസ്ഥ്യം അനുവപ്പെടുകയായിരുന്നു. തുടര്‍ന്ന് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം ഹൃദയാഘാതമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Advertisements

വര്‍ഷങ്ങളായി കുടുംബസമേതം കല്യാണ്‍ ഈസ്റ്റിലെ തീസ് ഗാവില്‍ താമസിക്കുന്ന സുരേഷ് അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. സുരേഷിന്റെ അകാല മരണം ഞെട്ടലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും കേട്ടത്.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് സുരേഷ്. 47 വയസ്സ് പ്രായം. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. സംസ്‌കാരം കേരളത്തിലുള്ള ബന്ധുക്കള്‍ എത്തി കഴിഞ്ഞാല്‍ നാളെ കല്യാണില്‍ വച്ച് നടത്തും.

Advertisement