നെടുമ്പാശ്ശേരി: ജെറ്റ് എയര്‍വെയ്‌സ് 17 മുതല്‍ ഏഴു ദിവസത്തേക്ക് പ്രീമിയര്‍, ഇക്കണോമി ക്ലാസുകളിലെ രാജ്യാന്തര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം വരെ ഇളവ് നല്‍കുന്നു. ഇരുപത് നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്കും കോഡ് ഷെയര്‍ പങ്കാളിത്വത്തോടെ സര്‍വീസ് നടത്തുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്കും ഈ ഡിസ്‌കൗണ്ട് ലഭ്യമാകും.
ആംസ്റ്റര്‍ഡാം, പാരീസ്, ലണ്ടന്‍ തുടങ്ങിയവയ്ക്കു പുറമേ മാഞ്ചസ്റ്റര്‍, സൂറിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, പ്രേഗ്, ജനീവ, റോം, ടൊറന്റോ, നോര്‍ത്ത് അമേരിക്ക തുടങ്ങിയ നഗരങ്ങളിലേക്കുള്ള ടിക്കറ്റിനും സൗജന്യനിരക്ക് ലഭ്യമാണ്.
അബുദാബി, ഷാര്‍ജ, ബഹ്റിന്‍, ദോഹ, ദമാം, ജിദ്ദ, റിയാദ്, കുവൈറ്റ്, മസ്‌കറ്റ് തുടങ്ങിയ ഗള്‍ഫ് ലക്ഷ്യസ്ഥാനങ്ങള്‍ കൂടാതെ സാര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളായ കൊളംബോ, ധാക്കാ, കാഡ്മണ്ഠു തുടങ്ങിയ സ്ഥലങ്ങളിലേക്കും അസിയാന്‍ മേഖലകളിലെ ബാങ്കോക്ക്, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ നഗരങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ സൗജന്യ നിരക്കില്‍ യാത്രക്കര്‍ക്ക് വാങ്ങാം.
ഒരു യാത്രയ്ക്കു മാത്രമായോ റിട്ടേണ്‍ യാത്രയ്ക്കു കൂടിയോ ഈ സൗജന്യം ഉപയോഗിക്കാം. ടിക്കറ്റ് വാങ്ങുന്ന സമയം മുതല്‍ യാത്രയ്ക്ക് സേവനം ലഭ്യമാകുന്നതാണ്.