ദുബായ്: ദുബായിയില്‍ ഫിലിപ്പീന്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്ത്യക്കാരനായ യുവാവിന് മൂന്നു മാസം തടവ് ശിക്ഷ. 28 വയസുള്ള ഫിലിപ്പീന്‍ യുവതിയുടെ ദൃശ്യങ്ങളാണ് 21കാരനായ ഇന്ത്യന്‍ യുവാവ് പകര്‍ത്തിയത്. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടു. സ്ത്രീകളെ അപമാനിക്കുക, സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇയാള്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.
ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന യുവാവ്, സ്ത്രീയുടെ കുളിമുറിയുടെ ചുവരില്‍ ചെറിയ ദ്വാരമുണ്ടാക്കി മൊബൈല്‍ ക്യാമറ ഉപയോഗിച്ചാണ് വിഡിയോ ചിത്രീകരിച്ചത്. 2017 ഒക്ടോബര്‍ 10ന് അല്‍ റഫ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ‘അര്‍ധരാത്രിയില്‍ എനിക്ക് അനുവദിച്ച താമസസ്ഥലത്തെ കുളിമുറിയില്‍ കുളിക്കുകയായിരുന്നു. പെട്ടെന്നാണ് കണ്ണാടിയില്‍ പിന്നിലുള്ള മതിലിനുള്ളിലെ ദ്വാരത്തിലൂടെ ആരോ മൊബൈല്‍ ക്യാമറ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്’.പരാതിക്കാരി പറഞ്ഞു.
ഉറക്കെ ഉച്ചവച്ച യുവതി മറ്റു സുഹൃത്തുക്കളുടെ സഹായത്തോടെ ഇന്ത്യക്കാരനെ പിടികൂടി. ഇയാള്‍ സ്ത്രീ ജോലി ചെയ്യുന്ന അതേ കമ്പനിയുടെ മറ്റൊരു ശാഖയിലെ ജീവനക്കാരനാണെന്ന് പിന്നീട് വ്യക്തമായി. ഇതിനു മുന്‍പും യുവാവ് ഇത്തരത്തില്‍ തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്നും അവ പ്രചരിച്ചിട്ടുണ്ടോയെന്നും യുവതി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ജീവനക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് പ്രതിയുള്‍പ്പെടെയുള്ള ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. എന്നാല്‍, എല്ലാവരും കുറ്റം നിഷേധിച്ചു.
ഒടുവില്‍ പോലീസിനെ വിവരം അറിയിക്കുമെന്ന് യുവതി പറഞ്ഞപ്പോള്‍ പ്രതിയായ ഇന്ത്യന്‍ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു. മൂന്നു തവണ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അവ നശിപ്പിച്ചുകളഞ്ഞുവെന്നുമായിരുന്നു ഇയാളുടെ മൊഴി.
സ്വന്തം കുളിമുറിയിലുള്ള ചെറിയ ജനല്‍വാതിലില്‍ കയറിയാണ് രഹസ്യമായി ഫിലിപ്പീന്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ഇന്ത്യക്കാരന്‍ പറഞ്ഞു. ദൃശ്യം പകര്‍ത്തുന്നത് യുവതി കണ്ടുവെന്ന് മനസിലാക്കിയപ്പോള്‍ തന്നെ എല്ലാം ഡിലീറ്റ് ചെയ്തുവെന്നും ഇയാള്‍ വ്യക്തമാക്കി. എന്തായാലും കേസുമായി മുമ്പോട്ടു പോകാനാണ് യുവതിയുടെ പദ്ധതി.