ദുബായ് എയര്‍പോര്‍ട്ടില്‍ ലഗേജ് മോഷണം; ജീവനക്കാര്‍ പിടിയില്‍

47

ദുബായ്: ദുബായ് എയര്‍പോര്‍ട്ടില്‍ ലഗേജ് മോഷണം. യാത്രക്കാരന്റെ ലഗേജില്‍ നിന്ന് എയര്‍പോര്‍ട്ട് ജീവനക്കാരന്‍ ഐഫോണ്‍ മോഷ്ടിക്കുകയായിരുന്നു. വീട്ടില്‍ എത്തിയ ശേഷമായിരുന്നു യാത്രക്കാരന്‍ തന്റെ ലഗേജിന്റെ പൂട്ട് പൊട്ടിയിരിക്കുന്നതായ് കണ്ടെത്തിയത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഐഫോണ്‍ കാണാനില്ലെന്ന് മനസിലായത്. ഇതോടെ എയര്‍പോര്‍ട്ട് അധികൃതരെ വിവരമറിയിച്ചു.

അന്വേഷണത്തില്‍ ഫോണ്‍ എയര്‍പോര്‍ട്ടില്‍ തന്നെ ഉണ്ടെന്ന് മനസിലാക്കിയതോടെ ലഗേജ് വിഭാഗത്തിലേര്‍ ജീവനക്കാരെ ചോദ്യംചെയ്തു. ഇതോടെയാണ് പ്രതികള്‍ പിടിയിലായത്. മൂന്നു പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. ലഗേജിന്റെ പൂട്ട് പൊളിക്കുകയും, ചെറിയ രീതിയില്‍ മോഷണം നടത്തിയെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

Advertisements
Advertisement