ദുബായിയില്‍ യുവതികളുടെ അടുത്ത് മസാജ് ചെയ്യാന്‍ എത്തിയ പ്രവാസി വ്യവസായ പ്രമുഖനു സംഭവിച്ചത്

15

ദുബായി: ഡേറ്റിംഗ് ആപ്പു വഴി മസാജിങ് സെന്ററില്‍ എത്തിയ പ്രവാസി വ്യവസായിക്കു കിട്ടിയത് എട്ടിന്റെ പണി. ദുബായിലാണു സംഭവം. വാട്ട്‌സ്ആപ്പ് വഴി ലഭിച്ച നമ്പറിന്റെ അടിസ്ഥാനത്തില്‍ റഷ്യന്‍ വ്യവസായി ദുബായിലെ ഹോട്ടിലില്‍ എത്തുകയായിരുന്നു. അവിടെ എത്തിയ യുവാവ് തനിക്കു ലഭിച്ച നമ്പറില്‍ യുവതികളെ ബന്ധപ്പെട്ടു. ഇതോടെ ഹോട്ടലിലെ മൂന്നാം നമ്പര്‍ മുറിയില്‍ എത്താന്‍ ഇയാള്‍ക്കു നിര്‍ദേശം ലഭിക്കുകയായിരുന്നു. മുറിക്കു മുമ്പില്‍ എത്തി വാതില്‍ മുട്ടിയപ്പോള്‍ ഒരു സ്ത്രീ വാതില്‍ തുറക്കുകയായിരുന്നു.

Advertisements

ഈ സമയം വാതിലിനു പിന്നില്‍ നിന്നു മറ്റൊരു സ്ത്രീ ചാടി വീഴുകയും വ്യവസായിയെ മുറിയില്‍ പുട്ടിയിടുകയുമായിരുന്നു. 32, 33 വയസുള്ള രണ്ടൃ നൈജീരിയന്‍ യുവതികളാണു കൃത്യത്തിനു പിന്നില്‍. തുടര്‍ന്ന് ഇയാളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി കൈയില്‍ ഉണ്ടായിരുന്ന 100,000 ദിര്‍ഹം പിടിച്ചു വാങ്ങുകയായിരുന്നു . രണ്ടു സ്ത്രീകളും ഇയാളെ കുറച്ചുസമയം പൂട്ടിയിട്ട ശേഷം പിന്നീട് വിട്ടയക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയതിനും പണം തട്ടിയെടുത്തതിനും യുവതികള്‍ക്കെതിരേ കേസ് എടുക്കും.

Advertisement