കമിതാക്കൾക്ക് എട്ടിന്റെ പണി, രജിസ്റ്റർ വിവാഹങ്ങൾ ഇനി രഹസ്യമാക്കി വെക്കാനാവില്ല

34

തൊണ്ണൂറു ശതമാനത്തിലധികവും രജിസ്റ്റർ വിവാഹം നടത്തപ്പെടുന്നത് മാതാപിതാക്കളുടെ അനുവാദമില്ലാതെയാണ്. വീട്ടിൽ നിന്നും എതിർപ്പുണ്ടാകുന്നതോടെയാണ് കമിതാക്കൾ ഈ ഒരു വഴി തെരഞ്ഞെടുക്കുന്നത്. എന്നാൽ, ഇനി മുതൽ അങ്ങനെയല്ല. രജിസ്റ്റർ വിവാഹങ്ങൾ ഇനി പബ്ലിക് ആയിരിക്കും. രഹസ്യമായി സൂക്ഷിക്കാൻ സാധിക്കില്ല.

വിവാഹിതരുടെ ഫോട്ടോയും അഡ്രസും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ നടപടിയായി. നോട്ടീസ് ബോർഡുകൾക്ക് പുറമെയാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിരിക്കുന്നത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങളാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുക.

Advertisements

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ അപേക്ഷകരുടെ വിവരം ഫോട്ടോ സഹിതം പരസ്യപ്പെടുത്തി ആക്ഷേപങ്ങൾ സ്വീകരിക്കുകയും തീർപ്പാക്കുകയും വേണമെന്നാണ് ചട്ടം.

എന്നാൽ, മിക്കവാറും പ്രണയിച്ച് രജിസ്റ്റർ വിവാഹം കഴിക്കുന്നവർ രജിസ്ട്രാർ ഓഫീസിലെ നോട്ടീസ് ബോർഡിൽ നിന്നും ഫോട്ടോ സഹിതമുള്ള അറിയിപ്പ് കീറി മാറ്റുന്നത് പതിവായതോടെയാണ് നടപടി കർശനമാക്കാൻ ഒരുങ്ങുന്നത്.

Advertisement