മുൻപങ്കാളി മനോജ് ശ്രീധറിനായി സഹായം തേടി രഹ്ന ഫാത്തിമയും ; അപകടത്തിൽ ചതഞ്ഞ വൻകുടലിന്റെ ഭാഗം നീക്കം ചെയ്തു, ഇപ്പോഴും വെന്റിലേറ്ററിൽ! മനോജിന്റെ ഇപ്പോഴത്തെ പാർട്ടണറും പരിക്കുകളോടെ ആശുപത്രിയിൽ

159

ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുൻപങ്കാളിയായ മനോജ് ശ്രീധറിന് വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ വാർത്ത കഴിഞ്ഞ ദിവസമാണ് വാർത്തകളിൽ നിറഞ്ഞത്. കേരളത്തിൽ നിന്നും കാശ്മീരിലേക്കു പങ്കാളി അഞ്ജലിയുമൊത്തുള്ള ബൈക്ക് യാത്രക്കിടെ പഞ്ചാബിൽ വച്ചാണ് ശ്രീധറിന് അപകടം സംഭവിക്കുന്നത്.

വിവരം മനോജിന്റെ സഹോദരൻ ശ്രീനി കൊച്ചിനാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മനോജിന്റെ സഹോദരൻ പഞ്ചാബിലെ ആശുപത്രിയിൽ എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

Advertisements

Also read

പട്ടിണി കിടന്ന ദുരിത ബാല്യം, കടം വാങ്ങിയുള്ള ജീവിതം, ക്ഷേത്ര ഉൽസവത്തിന് നടത്തിയ മിമിക്രി വഴിത്തിരിവായി: അസീസിന്റെ ജീവിതം ഇങ്ങനെ

അപകടത്തിൽ അടിവയറ്റിനാണ് മനോജിന് പരുക്കേറ്റത്. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഓപ്പറേഷൻ നടത്തുകയും വൻകുടലിലെ ചതഞ്ഞ ഭാഗം നീക്കം ചെയ്തു. ഇപ്പോൾ വെന്റിലേറ്ററിൽ ചികിത്സയിലാണ് മനോജെന്നും ശ്രീനി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്..മനോജിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന പങ്കാളി അഞ്ജലിക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്.

ഇതുവരെയും സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങൾ മുന്നോട്ടു പോയി എന്നാൽ ഇനിയും ഓരോ ദിവസവും വെന്റിലേറ്റർ, ലാബ് ടെസ്റ്റുകൾ, മരുന്നുകൾക്കും കുറഞ്ഞത് 2 ആഴ്ച ഹോപിറ്റലിലെ എല്ലാ ചിലവുകളും, നാട്ടിലേക്കുള്ള യാത്ര ചെലവ്ക്കുമായി നല്ലൊരു തുക ആവിശ്യം ഉള്ളതിനാൽ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണമെന്നും അഭ്യർത്ഥിക്കുന്നു. രഹ്ന ഫാത്തിമയുടെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പ് :

Post by Sreeni Cochin ( brother of Manoj K Sreedhar)

എന്റെ സഹോദരൻ മനോജും partner അഞ്ജലിയും കേരളത്തിൽ നിന്നും കശ്മീർവരെയുള്ള ബൈക്ക് യാത്രയിൽ ആയിരുന്നു. പഞ്ചാബിലെ ഫരിദ്‌കോട്ട്എന്ന സ്ഥലത്തുവെച്ച് അവർക്ക് ഒരു ആക്സിഡന്റ് സംഭവിച്ചു.

Manoj ഗുരുതരമായ പരിക്കുകളോടെ ഗുരു ഗോവിന്ദ് സിങ് മെഡിക്കൽ കോളേജ്, ഫരിദ്‌കോട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. ഇതിനിടയിൽ Abdomen ൽ ഉണ്ടായ internal bleeding കാരണം ഒരു ഓപ്പറേഷൻ നടത്തുകയും വൻകുടൽ ചതഞ്ഞിരുന്നതിനാൽ ആ ഭാഗം നീക്കം ചെയ്യുകയും, വയറിൽ ഹോൾ ഇട്ട് ബാഗ് fix ചെയ്യുകയും ചെയ്തു. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ സാധിക്കില്ല എന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്.

ആശുപത്രിയിൽ നിന്നും നല്ല രീതിയിലുള്ള ചികിത്സ ലഭിക്കുന്നുണ്ട്.

ഞാൻ ഇന്നലെ ഉച്ചക്ക് Hospital എത്തി, വിശദമായി ഡോക്ടർ മാരോടും സംസാരിച്ചു. Manoj ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല എങ്കിലും positive ആയ ചില responds കിട്ടുന്നുണ്ട്. Manoj ന്റെ partner ഇപ്പോൾ ഇതേ ആശുപത്രിയിൽ കൈക്കു fracture ആയി ചികിത്സയിൽ ഉണ്ട്.ഓർമ്മ നഷ്ടപ്പെട്ട നിലയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ശരിയായി വരുന്നു.

Also read

പിറന്നാളിന് യുവ കൃഷ്ണയ്ക്ക് അടിപൊളി സമ്മാനം നൽകി മൃദുല വിജയ്, സമ്മാനത്തിന്റെ വില കണ്ട് കണ്ണുതള്ളി ആരാധകർ

കഴിഞ്ഞ ഒന്നരമാസം മുന്നെയാണ് ഡയലിസിസ് patient ആയിരുന്ന ഞങ്ങളുടെ അമ്മ ദിവസങ്ങളോളം വെന്റിലേറ്ററിൽ ആയതിനു ശേഷം മരണപ്പെട്ടത്. ഇതുവരെയും സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങൾ മുന്നോട്ടു പോയി എന്നാൽ ഇനിയും ഓരോ ദിവസവും വെന്റിലേറ്റർ, ലാബ് ടെസ്റ്റുകൾ, മരുന്നുകൾക്കും കുറഞ്ഞത് 2 ആഴ്ച ഹോപിറ്റലിലെ എല്ലാ ചിലവുകളും, നാട്ടിലേക്കുള്ള യാത്ര ചിലവുകൾക്കുമായി നല്ലൊരു തുക ആവിശ്യം ഉള്ളതിനാൽ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Advertisement