സിനിമ മേഖലയില്‍ നിന്നും മാറി കായികത്തില്‍ ചുവടുറപ്പിക്കാനൊരുങ്ങി തമിഴ് നടന്‍ വിജയ്‌യുടെ മകള്‍ ദിവ്യ സാഷ. ബാഡ്മിന്റണ്‍ കളിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ദിവ്യ സാഷ ഉള്‍പ്പെടുന്ന ബാഡ്മിന്റണ്‍ ടീമിന്റെ ഫോട്ടോ സ്‌കൂള്‍ അധികൃതരാണ് പങ്കുവെച്ചത്. മുന്‍പ് ദിവ്യയുടെ ബാഡ്മിന്റണ്‍ മത്സരം കാണികളുടെ ഇടയിലിരുന്നു കാണുന്ന വിജയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ചെന്നൈ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് ദിവ്യപഠിക്കുന്നത്. അടുത്തിടെ നടന്ന ടൂര്‍ണമെന്റില്‍ മുന്നിലെത്തിയ ബാഡ്മിന്റണ്‍ ടീമെന്ന് പറഞ്ഞാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ മകളുടെ ബാഡ്മിന്റണ്‍ മത്സരം കാണികളുടെ ഇടയിലിരുന്നു കാണുന്ന വിജയുടെ ചിത്രം വൈറലായിരുന്നു.
വിജയ്‌ക്കൊപ്പം ഒരു ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട് ദിവ്യ സാഷ. തെരിയില്‍ വിജയുടെ മകളായി തന്നെ ഒരു രംഗത്തില്‍ അഭിനയിച്ചിരുന്നു. വേട്ടൈക്കാരന്‍ എന്ന ചിത്രത്തില്‍ മകന്‍ സഞ്ജയും വിജയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.