കുറച്ച് ആവേശം കൂടിപോയി, വിവാഹത്തിനിടെ താലി കൈയ്യിൽ കിട്ടിയ വധു ചെയ്തത് ഇങ്ങനെ

17

വരനേയും വധുവിനേയും സംബന്ധിച്ച് കല്യാണം സന്തോഷം മാത്രമല്ല അൽപ്പമൊക്കെ ടെൻഷൻ കൂടി നൽകുന്നതാണ്.

ടെൻഷൻ മൂത്ത് വരനും വധുവുമൊക്കെ ചെയ്യുന്ന മണ്ടത്തരങ്ങളുടെ പല പതിപ്പുകൾ സോഷ്യൽ മീഡിയയിൽ ആഘോഷമായി മാറാറുണ്ട്. അത്തരത്തിലൊരു സംഭവം ഇതാ.

Advertisements

ഇവിടെ കൗതുകവും ആകാംഷ കൂടി പോയത് വധുവിനാണ്. ആകാംഷ കൂടി പോയ വധു വരനെ താലി ചാർത്തുകയായിരുന്നു.

തമാശ അവിടം കൊണ്ട് തീരുന്നില്ല. വരനേയും വധുവിനേയും പോലെ തന്നെയായിരുന്നു ചുറ്റുമുണ്ടായിരുന്നവരും ചടങ്ങ് നടത്താനെത്തിയ പൂജാരിയുമെല്ലാം.

താലി വധുവിന്റെ കൈയ്യിൽ എടുത്ത് കൊടുത്താണ് സംഭവം തുടങ്ങുന്നത്. വരന് താലി കൈമാറാൻ പറയുന്നതിന് പകരം പൂജാരി പറയുന്നത് താലി കെട്ടാൻ, കേട്ടപാതി കേൾക്കാത്ത പാതി വധു വരനെ താലി ചാർത്തി.

കൺമുന്നിൽ നടന്ന അബദ്ധം തിരിച്ചറിയാൻ പോലും വയ്യാത്ത അത്ര ആകാംഷയിലായിരുന്നു കൂടി നിന്നവർ. അവർ പൂവെറിഞ്ഞും ശബ്ദമുണ്ടാക്കിയും ആഘോഷിച്ചു.

അപ്പോഴാണ് പൂജാരിക്കും വരനുമെല്ലാം അബദ്ധം പിണഞ്ഞത് തിരിച്ചറിഞ്ഞത്. ഇതോടെ താലി തിരികെ വാങ്ങി വരന് നൽകി.

വരൻ വധുവിനെ താലി ചാർത്തി. രസകരമായ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Advertisement