ലുലു ചെയർമാനും എം എകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രവാസി വ്യവസായപ്രമുഖനും ആയ എംഎ യൂസഫലി ദൈവത്തിന്റെ കൈകളായി യൂസഫലി ഒരു കുടുംബത്തെ രക്ഷിച്ച വാർത്തയണ് കഴിഞ്ഞ ദിവസങ്ങളായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും എല്ലാം നിറഞ്ഞു നിൽക്കുന്നത്.
ഏറ്റവും കൂടുതൽ മലയാളികൾക്ക് ജോലി കൊടുക്കുന്ന സ്ഥാപനത്തിന് ഉടമ കൂടിയാണ് യൂസഫലി 26000 ഇന്ത്യക്കാരടക്കം 31000 പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എംകെ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ലുലു ഹൈപ്പർ മാർക്കറ്റ് ഇന്ത്യയുടെ ചെയർമാനുമാണ്.
ഇക്കഴിഞ്ഞ ഏപ്രിലിൽ യൂസഫലിക്ക് ഒരു ഹെലികോപ്റ്റർ അപകടം ഉണ്ടായിരുന്നു.അന്ന് ഇദ്ദേഹത്തെ രക്ഷിക്കാൻ ഓടിയെത്തിയ ബിജിയെയും രാജേഷിനെയും കാണാൻ യൂസഫലി വരുന്നുണ്ട് എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. എന്നാൽ ഈ കുടുംബത്തിൽ കൊറോണ വന്നതോടുകൂടി ആ കൂടി കാഴ്ച നീട്ടി വെക്കുക ആയിരുന്നു.
Also Read
വിവാഹ ശേഷം ഭർത്താവിന് ഒപ്പം ആദ്യ നൈറ്റ് ഡ്രൈവിന് പോയ ആലീസിന് കിട്ടിയത് എട്ടിയത് പണി
അങ്ങനെ ഡിസംബർ അഞ്ചം തീയതി യൂസഫലി ഈ കുടുംബത്തെ കാണാനെത്തി. അന്ന് നടന്ന സംഭവം ഇങ്ങനെയാണ്,എനിക്ക് അന്ന് തുണയായ് വർക്ക് സമ്മാനവും ആയിട്ടാണ് യൂസഫലി എത്തിയത്.
രക്ഷിച്ച വർക്ക് സമ്മാനവും നൽകി നന്ദിയും പറഞ്ഞതിനുശേഷം അന്ന് ഹെലികോപ്റ്റർ അ പ ക ടം നടന്ന സ്ഥലം ഉടമസ്ഥനെ പോയി കാണുകയും ചെയ്തു.
കൂടാതെ രാജേഷിന്റെ അടുത്ത ബന്ധുവിനെ വിവാഹത്തിന് ആവശ്യമായ എല്ലാ സഹായവും യൂസഫലി വാഗ്ദാനം ചെയ്തു.അങ്ങനെ എല്ലാവരെയും കണ്ടു കഴിഞ്ഞ് യൂസഫലി അവിടെനിന്ന് യാത്രയാക്കാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത് വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാനായി ആമിന എന്ന സ്ത്രീ എത്തിയത്.
കയ്യിലെ തുണ്ടു കടലാസിൽ കുറച്ച സങ്കടവുമായി ആണ് ആമിന യൂസഫലിയെ കാണാനെത്തിയത്. 5 ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു അതുമൂലം ആമിനയുടെ വീട് ജപ്തി ഭീഷണിയിലാണ്.
അപ്പോൾ ജപ്തി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ യൂസഫലി തന്റെ സ്റ്റാഫുകൾക്ക് നിർദേശം നൽകി. ജപ്തി ഉണ്ടാകില്ല ട്ടോ എന്നു പറഞ്ഞ അദ്ദേഹഹത്തിന്റെ മുന്നിൽ ആമിന കണ്ണുകൾ തുടച്ച് കൈക്കൂപ്പി നിന്നു.
സങ്കടം പറഞ്ഞ് ആമിനയോട് വേണ്ടത് ചെയ്യാം എന്നും ഏക ബാങ്കിലാണ് ജപ്തി ചെയ്യാൻ പോകുന്നതെന്നും യൂസഫ് ചോദിച്ചു. മറുപടി പറഞ്ഞ് അമ്മ യൂസഫലി എത്രയാണെന്ന് ചോദിച്ചു. 5 ലക്ഷം ആണെന്ന് മറുപടി പറഞ്ഞപ്പോൾ ജപ്തി ഒന്നും ചെയ്യില്ല ഞാൻ വേണ്ടത് ചെയ്തോളാം എന്ന് പറഞ്ഞു യൂസഫലി അവിടെ നിന്നും മടങ്ങി.
മടങ്ങുന്നതിനു തൊട്ടുമുമ്പ് കാറിൽ കയറിയ ശേഷം അദ്ദേഹം വീണ്ടും പറഞ്ഞു ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് ഇക്കാര്യം നാളെത്തന്നെ ചെയ്യാണമെന്ന് ഉദ്യോഗസ്ഥരോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട് ഇനി ഒന്നും പേടിക്കാനില്ല. യൂസഫലിയുടെ ഈ പ്രവർത്തികൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ തന്നെ സഹായിച്ച യൂസഫലിയെ കുറിച്ച് ആമിന ഉമ്മ പറയുന്നത് ഇങ്ങനെയാണ് പടച്ചോൻ ആണ് എനിക്ക് യൂസഫലി സാറിനെ കാണിച്ചുതന്നത്. ഭർത്താവ് സൈദ് മുഹമ്മദ് ആമിന ഉമ്മയെ ചേർത്തുപിടിച്ചു. ജപ്തി നോട്ടീസ് നൽകിയ തന്റെ വീടും സ്ഥലവും തിരിച്ചുകിട്ടുമെന്ന സന്തോഷത്തിലാണ് ഈ ദമ്പതികൾ.
ആറുവർഷം മുമ്പ് ഇളയമകളുടെ വിവാഹം നടത്താനാണ് ഇവർ വീടും 9 സെന്റ് സ്ഥലവും സഹകരണ ബാങ്കിൽ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുത്തത്. തുച്ഛമായ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചു വായ്പ തിരിച്ചടക്കാൻ നോക്കിയെങ്കിലും സൈദിന് അസുഖമായതിനാൽ തവണകൾ ഒക്കെ മുടങ്ങി. ഇതോടെ പലിശയും കൂട്ടുപലിശയും ചേർത്ത് നല്ലൊരു തുകയായി മാറി. അതോടെ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നു.
ഇനി എന്തുചെയ്യണമെന്നറിയാതെ ജീവിതം ചോദ്യചിഹ്നമായി വന്നപ്പോഴാണ് ആമിനയ്ക്ക് ലുലു ഗ്രൂപ്പിന് ചെയർമാൻ എം എ യൂസഫലിയെ കാണാൻ അവസരം ലഭിച്ചത്. സെയ്തുമുഹമ്മദ് ചികിത്സയ്ക്കായി ലേക്ഷോർ ആശുപത്രിയിൽ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിൽ എത്തിയതാണ് ഇരുവരും.
അപ്പോഴാണ് ഹെലികോപ്റ്റർ അപകടത്തിൽ തനിക്ക് തുണയായ് വന്നവർക്ക് സഹായം നൽകാൻ യൂസഫലി എത്തുന്നതെന്ന് ആമിന അറിഞ്ഞത്. അങ്ങനെയാണ് യൂസഫലിയെ കാണാൻ തന്റെ സങ്കടങ്ങളും ആയി അവർ വന്നത്.
അതേ സമയം ഏതായലും ആമിന ഉമ്മയ്ക്കും കുടുംബത്തിനും ഇനി കാഞ്ഞിരമറ്റത്തെ സ്വന്തം വീട്ടിൽ സ്വസ്ഥമായി അന്തിയുറങ്ങാം. വായ്പ അടവോ, ജപ്തി ഭീഷണിയോ ഓർത്ത് ആമിന ഉമ്മയുടെ കണ്ണുകളിനി നിറയില്ല. എല്ലാത്തിനും എം.എ യൂസഫലിയോട് നന്ദി പറയുകയാണ് ആമിന ഉമ്മയും കുടുംബവും.
തൊഴിലുറപ്പ് ജോലിയ്ക്കിടയിൽ ആരോ കാണാൻ വന്നിരിക്കുന്നതറിഞ്ഞ് വീടിന് സമീപത്തേക്ക് ആമിന ഉമ്മയും ഭർത്താവ് സെയ്ദ് മുഹമ്മദും ഓടിയെത്തി. ചെളി പുരണ്ട വസ്ത്രം പോലും മാറാതെ, എത്തിയവരോടു കാര്യമെന്തെന്ന് ആമിന തിരക്കി. ലുലു ഗ്രൂപ്പിലെ ജീവനക്കാരെന്ന് അറിയിച്ചപ്പോഴും ഒന്നും മനസ്സിലാകാതെ ആമിന നിന്നു.
യൂസഫലി ഉറപ്പ് നൽകിയതനുസരിച്ച് കീച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ വായ്പയും കുടിശ്ശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ച് തീർത്തതായി ജീവനക്കാർ ആമിനയോട് പറഞ്ഞു. വായ്പ അടവും പലിശയും ബാങ്കിൽ കെട്ടിവച്ചതിന്റെ രസീത് ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജ് ആമിനയുടെ കൈകളിൽ ഏൽപ്പിച്ചു.
ഒരു നിമിഷം ആശ്ചര്യപ്പെട്ടു നിന്ന ആമിനയുടെ കണ്ണുകൾ നിറഞ്ഞു. സങ്കടം വൈകാതെ പുഞ്ചിരിക്കു വഴിമാറി. ജപ്തി ഭീഷണി നീങ്ങിയത് സത്യമെന്നു ബോധ്യപ്പെട്ടതോടെ വാക്ക് പാലിച്ച യൂസഫലിക്ക് ഹൃദയത്തിന്റെ ഭാഷയിൽ ആമിന നന്ദി പറഞ്ഞു.
പുരയിടം ജപ്തി ഭീഷണിയിലായ സങ്കടം ഇന്നലെ യൂസഫലിയോട് നേരിട്ട് പറയുമ്പോൾ എല്ലാ വിഷമ ങ്ങൾക്കും ഇത്രവേഗം പരിഹാരമാകുമെന്ന് ആമിന ഒരിക്കലും കരുതിയിരുന്നില്ല. ക്യാൻസർ രോഗബാധിതനായ ആമിനയുടെ ഭർത്താവ് സെയ്ദ് മുഹമ്മദിനുള്ള ചികിത്സ ആവശ്യങ്ങൾക്കടക്കം 50,000 രൂപയും യൂസഫലിയുടെ നിർദേശപ്രകാരം കൈമാറി.
ബാങ്കിൽ പണമടച്ച രസീത് കൈമാറി ലുലു ഗ്രൂപ്പ് ജീവനക്കാർ മടങ്ങുമ്പോഴും നിറഞ്ഞ സന്തോഷവും ആശ്ചര്യവുമായിരുന്നു ആമിനയുടെയും സെയ്ദ് മുഹമ്മദിന്റെയും മുഖങ്ങളിൽ. ആമിനയുടെ കുടുംബം കാഞ്ഞിരമറ്റം കീച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നാണ് വീടിരിയ്ക്കുന്ന സ്ഥലം പണയം വച്ചു നേരത്തെ വായ്പ എടുത്തിരുന്നത്.
മകളുടെ വിവാഹ ആവശ്യത്തിനായിരുന്നു വായ്പ. സെയ്ദ് മുഹമ്മദിന്റെ ചികിത്സയ്ക്കും മറ്റുമായി ചെലവുകൾ വരിയും അടവ് മുടങ്ങുകയും ചെയ്തതോടെ സ്ഥലം ജപ്തി ഭീഷണിയിലായി. വായ്പ തുകയായ 2,14,242 രൂപയും, പലിശയും പിഴ പലിശയുമടക്കം ആകെ 3,81,160 രൂപയാണ് ആമിന ഉമ്മക്ക് വേണ്ടി യൂസഫലി ബാങ്കിൽ കെട്ടിവച്ചത്. വായ്പയ്ക്ക് വേണ്ടി ബാങ്കിന്റെ പേരിലാക്കിയ ഭൂമിയുടെ രേഖകൾ ഇന്ന് തന്നെ ആമിനയുടെ പേരിലാക്കി ബാങ്ക് തിരികെ നൽകും.