താൻ നേരിട്ട സൈബർ ആ ക്ര മ ണങ്ങളെ കുറിച്ച് ഒടുവിൽ തുറന്ന് പറഞ്ഞ് ട്രൈബൽ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ഡോ. അംബേദ്കർ വിദ്യാനികേതൻ സിഎസ്‌സി മോഡൽ റസ്ഡൻഷ്യൽ സ്‌കൂളിലെ പ്രധാന അധ്യാപികയായ ദുർഗ മാലതി. ചിത്രകാരി കൂടിയായ ദുർഗയുടെ പല നിലപാടുകളുമാണ് വലിയ കലഹത്തിന് വഴിയൊരുക്കിയത്.
ചിത്രരചന വിനോമല്ലസമകാലിക രാഷ്ട്രീയ ചുറ്റുപാടുകളോട് നിരന്തരം കലഹിക്കാനുള്ള ഒരു മാധ്യമം കൂടിയാണ് ദുർഗയ്ക്ക്. താൻ വരച്ച ചിത്രങ്ങളുടെ പേരിൽ നിരന്തരം ആക്ര മിക്ക പ്പെടുമ്പോഴും പിന്നോട്ടില്ലെന്ന് പറയുകയാണ് ജോഷ് ടോക്കിലൂടെ വിവാഹം പിജി കഴിഞ്ഞ ഉടനെയായിരുന്നു. അറേഞ്ച്ഡ് മാര്യേജായിരുന്നു. മാനസികമായും ശാരീരികമായുമെല്ലാം ഒരുപാട് ദുരിതങ്ങളന്ന് അനുഭവിച്ചു. ശാ രീ രി കമായും മാനസികമായും ഏറെ അപമാനിക്കപ്പെട്ട് പൂർണ ന ഗ് ന യായി മൊസേക്കിട്ട തറയിൽ കിടക്കേണ്ടിവന്നിട്ടുണ്ട്.
ആ വിവാഹ ബന്ധത്തിൽ നിന്നും പുറത്തേയ്ക്ക് വരാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാലൊന്നും എളുപ്പമായിരുന്നില്ല. എങ്കിലും ഒടുവിൽ ഞാൻ ഡിവോഴ്സ് ചെയ്തു.
ഒരു പെൺകുട്ടി നിരന്തരമായിട്ട് ആത്മാഭിമാനം വ്രണപ്പെടുന്നതിന്റെ ഭാഗമായി മാനസികമായോ ശാരീരികമായോ ഒത്തുപോകാൻ കഴിയാതെ വരുന്നതിന്റെ ഭാഗമായി വിവാഹബന്ധം വേർപെടുത്തണം എന്ന് ആവശ്യപ്പെട്ടാൽ ഈ സമൂഹവും കുടുംബവും എങ്ങനെയാണതിനെ നേരിടുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം. അത്ര നല്ല രീതിയിലായിരിക്കില്ല അതിനെ കാണുന്നത്. 11 വർഷം മുൻപ് ഞാൻ അങ്ങനെ ഒരു തീരുമാനം എടുക്കുമ്പോൾ ആരും കൂടെ ഉണ്ടായില്ല. ഇന്നും ഡിവോഴ്സി ആണെന്ന് പറയുമ്പോൾ സോറി എന്ന് പറയുന്ന ആളുകളെ എനിക്കറിയാം. ഇതിൽ നിന്നൊരു മാറ്റം ഈ സമൂഹത്തിന് ആവശ്യമാണ്.
ആ സമയത്ത് തന്നെയാണ് എന്റെ അച്ഛൻ ഒരു അപകടത്തിൽ മരിക്കുന്നത്. വീട്ടിൽ ഞാനും അമ്മയും ചെറിയമ്മയും മൂന്ന് സഹോദരങ്ങളും ഉണ്ട്. ഈ സഹോദരങ്ങൾ എല്ലാവരും വളരെ ചെറിയകുട്ടികളാണ്. വീട്ടിൽ ആരും തന്നെ ജോലിയുള്ളവരായി ഉണ്ടായിരുന്നില്ല. പഠനം ഉപേക്ഷിക്കാൻ പോലും ആലോചിച്ചു.
എനിക്കിപ്പോഴും ഓർമ്മയുണ്ട് ഞാൻ എന്റെ മാലയുടെ ലോക്കറ്റ് ഊരി വിറ്റാണ് അന്ന് എന്റെ പ്രബന്ധം പൂർത്തിയാക്കി അവതരിപ്പിക്കുന്നത്. ആ രംഗം ഇന്നും എനിക്ക് ഓർമ്മയുണ്ട്. അവിടെ നിന്ന് ഇവിടെ എത്തിനിൽക്കുന്ന എന്നിൽ ഞാൻ അഭിമാനിക്കുന്നു. കോഴ്സ് കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഒരു കോളേജിൽ താൽക്കാലികമായി പഠിപ്പിക്കാൻ കയറി. അവിടെ നിന്ന് ഒരു എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി കിട്ടി. അതോടൊപ്പം പാർട്ടൈം ആയി ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡിക്ക് ചേർന്നു.
നാനോ സയൻസ് ആന്റ് ടെക്നോളജിയിലാണ് ഞാൻ പിഎച്ച്ഡി ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ എനിക്ക് ലഭിച്ച ഗെയ്ഡ് വളരെ മോശപ്പെട്ട വ്യക്തിയായിരുന്നു. യൂണിവേഴ്സിറ്റിയിലെ റിസേർച്ച് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അത്കൊണ്ട് തന്നെ ഒരു വർഷം പൂർത്തിയാക്കുന്നതിന് മുൻപ് അക്കാര്യം അവസാനിപ്പിച്ചു. നോട്ടത്തിലൂടെയും സംസാരത്തിലൂടെയും അയാളുടെ താൽപ്പര്യം അറിയിക്കാൻ ശ്രമിക്കും. വകുപ്പ് തലവനോട് പരാതിപ്പെട്ടെങ്കിലും ഫലമൊന്നും ഉണ്ടായില്ല. വിദ്യാർത്ഥികളെ മക്കളെപ്പോലെ കണ്ടില്ലെങ്കിലും മനുഷ്യജീവിയായി കാണണം എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി.
പിന്നീടാണ് ഞാൻ വീണ്ടും വരച്ചു തുടങ്ങിയത്. ആരോഗ്യകരമായതും അല്ലാത്തുമായ നിരവധി അഭിപ്രായങ്ങൾ വന്ന് തുടങ്ങി. എന്റെ കാഴ്ച്ചപ്പാടുകളും രാഷ്ട്രീയ നിലപാടുകളും വരെ ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. ഒരു സ്ത്രീ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുമ്പോൾ അവൾ ടാർഗെറ്റ് ചെയ്യപ്പെടും എന്നെനിക്ക് വ്യക്തമായി.
ഗൗരി ലങ്കേഷ് വ ധവും ക ത്വ വിഷയവുമായും ബന്ധപ്പെട്ട് ഒരു ചിത്രം വരച്ച് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചതോടെ വീടിന് നേരെ ആളുകൾ ക ല്ലെ റി യു കയും സോഷ്യൽ മീഡിയയിൽ വളരെ മോശമായ തരത്തിൽ പ്രതികരിക്കാനും തുടങ്ങി.
സോഷ്യൽ മീഡിയയിൽ എന്റെ തലയും പോ ൺ സൈറ്റുകളിലെ ന ഗ്ന ശ രീ ര ങ്ങളും ചേർത്തു വെച്ച് പ്രചരിപ്പിക്കാൻ തുടങ്ങി. മരിച്ചുപോയ എന്റെ അച്ഛനെ പോലും ആളുകൾ വെറുതെ വിട്ടില്ല. എന്നെ പിന്തുണച്ച സ്ത്രീകളുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ ഉണ്ടാക്കി അവരെ അപകീർത്തിപ്പെടുത്തുകയും ഭീ ഷ ണി പ്പെ ടു ത്തു കയും ചെയ്തു. കമ്പിപ്പാര കയറ്റും മുഖത്ത് ആസി ഡ് ഒഴിക്കും എന്നു തുടങ്ങി നിരവധി ഭീ ഷ ണി കളാണ് അന്ന് എനിക്കെതിരെ വന്നത്. എന്നിരുന്നാൽ പോലും ഞാൻ മാപ്പ് പറയാൻ തയ്യാറായിരുന്നില്ലെന്നും ദുർഗ മാലതി പറയുന്നു.