ട്രാൻസ് പേഴ്‌സണെ മാറ്റി നിർത്തുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. ഒട്ടേറെ പ്രതിസന്ധികളാണ് ട്രാൻസ് കമ്മ്യൂണിറ്റി നേരിടുന്നത്. ഇപ്പോഴിതാ ട്രാൻസ് വുമണായ സ്വീറ്റി ബർണാഡ് എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് തന്റെ പ്രണയം സ്വന്തമാക്കിയിരിക്കുകയാണ്.
പുരുഷ ശരീരത്തിലുണ്ടായിരുന്ന പെൺമനസിനെ തിരിച്ചറിഞ്ഞ് പൂർണമായും പെണ്ണായി മാറിയയാളാണ് സ്വീറ്റി ബർണാഡ്. താരം അഭിനയ രംഗത്തും, ടെലിവിഷൻ അവതാരകയായും മേക്ക്അപ്പ് ആർട്ടിസ്റ്റായും എല്ലാം തിളങ്ങുകയാണ്. സ്വീറ്റി ബർണാഡിനെ മലയാളികൾക്കെല്ലാം സുപരിചിതമാണ്.
സ്വീറ്റി ബർണാഡ് ജീവൻ ടിവിയിലെ വാർത്താ അവതാരകയായി എത്തിയാണ് പ്രേക്ഷകർക്ക് പരിചിതയായി മാറിയത്. സ്വീറ്റിയുടെ വിവാഹമായിരുന്നു കഴിഞ്ഞദിവസം. പ്രണയിച്ചാണ് സ്വീറ്റി വിവാഹിതയായിരിക്കുന്നത്.
വിവാഹം എന്നത് വളരെ പെട്ടന്ന് എടുത്ത തീരുമാനം ആണ്. ഞങ്ങൾക്ക് രണ്ടാൾക്കും വിവാഹം കഴിക്കണം എന്ന് തോന്നി. വളരെ ലളിതമായി ആർഭാടം ഇല്ലാതെ നടത്തണം എന്നായിരുന്നു രാഹുലിന്. അങ്ങനെ തന്നെ ആകട്ടെ എന്ന് വിചാരിച്ചു, അങ്ങനെ തന്നെ നടന്നെന്നാണ് സ്വീറ്റി ബർണാഡിന്റെ വാക്കുകൽ.
കൂടാതെ, രണ്ടു മതവിഭാഗക്കാർ ആയതിനാൽ അത്തരത്തിലുള്ള എതിർപ്പുകളേയും നേരിടേണ്ടി വന്നിരുന്നു. രാഹുൽ ബ്രാഹ്‌മണൻ ആണ്. ഞാൻ ക്രിസ്ത്യനും. അതുകൊണ്ടുതന്നെ ഒരു ഇന്റർകാസ്റ്റ് മാര്യേജിന്റെ പോസിബിലിറ്റി കുറവായിരുന്നു. തുടർന്ന് പെട്ടെന്ന് വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ ഒരു അവസരത്തിൽ വലിയ ഹാപ്പിയിലാണ്. ഗുജറാത്തിൽ ബിസിനസ്സ് നടത്തുകയാണ് രാഹുൽ. അഹമ്മദാബാദ് ആണ് താമസമെന്നും സ്വീറ്റി ബർണാഡ് വെളിപ്പെടുത്തി.
ഇരുവരും മൂന്നുവർഷമായി പ്രണയത്തിൽ ആയിരുന്നു. ഒരു ഫ്ളൈറ്റ് യാത്രയ്ക്കിടെയാണ് പരിചയപ്പെട്ടത്. പിന്നീട് ആ ബന്ധം അങ്ങുവളർന്നു. വിവാഹം കഴിക്കണം എന്ന് തോന്നിയത് ഒരു വർഷത്തിന് ശേഷമാണെന്നും ഒടുവിൽ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചെന്നും സ്വീറ്റി ബർണാഡ് പറയുന്നു.
തങ്ങളെ ഇരുവരേയും എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് പ്രാർത്ഥന. ഇത് അഭിമാനമുഹൂർത്തം ആണ് തങ്ങൾക്കെന്നും സ്വീറ്റിയും രാഹുലും പറഞ്ഞു.
കൂടാതെ തനിക്ക് എന്റെ നിവിമോൾ, സത്യമോൾ എല്ലാവരും നല്ല സപ്പോർട്ടാണ് നൽകിയത്. രാഹുലിന്റെ വീട്ടിൽ നല്ല എതിർപ്പ് ആയിരുന്നു. ഒറ്റ ദിവസം കൊണ്ടാണ് എല്ലാം ശരിയാക്കിയത്. എത്രയും വേഗം തന്നെ നിയമപരമായി ഒന്നാകണം എന്ന സ്വപ്നം ആയിരുന്നെന്നും സ്വീറ്റി ബർണാഡ് പറഞ്ഞു.