പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ഉടന്‍ പണം എന്ന മഴവില്‍ മനോരമയില്‍ സംരക്ഷണം ചെയ്യുന്ന പരിപാടി. ഡ്വെയ്‌നും മീനാക്ഷിയും അവതരിപ്പിക്കുന്ന പരിപാടിക്ക് ആരാധകരേറെയാണ്. കഴിഞ്ഞദിവസം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ സെല്‍വരാജനും സുനിഷയും തങ്ങളുടെ ജീവിതകഥ പറഞ്ഞാണ് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നത്. മറ്റൊരു വിവാഹം ചെയ്ത് രണ്ടുപേരും വിവാഹമോചിതരായാണ് പിന്നീട് ജീവിതത്തില്‍ ഒന്നിച്ചത്.
പ്ലസ് ടു കഴിഞ്ഞ് ഐടിഐ ചെയ്യുന്ന സമയത്തായിരുന്നു ആദ്യവിവാഹം 22ാം വയസില്‍ 15 വയസ്സ് കൂടുതലുള്ള ആളെയായിരുന്നു വിവാഹം ചെയ്തത്. കല്യാണം കഴിക്കുന്ന സമയത്ത് എല്ലാം സ്‌നേഹമായിരുന്നെങ്കിലും പിന്നീട് അകല്‍ച്ചയായി.
പിന്നെ രണ്ടര വര്‍ഷം കഴിഞ്ഞപ്പോഴാണ് അയാള്‍ക്ക് സുഹൃത്തിന്റെ ഭാര്യയുമായി ഒരു തെറ്റായ ബന്ധമുണ്ടെന്ന് അറിഞ്ഞത്. ആ ബന്ധത്തില്‍ രണ്ടു മക്കളും ഉണ്ട്. പിന്നെ അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നിയില്ല. അതോടെ വീടുവിട്ടിറങ്ങി. വിവാഹമോചനത്തിന്റെ കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്. വിവാഹമോചനത്തിനു ശേഷം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
പിന്നെയുള്ള കാലം പി എസ് സി ഒക്കെ ശ്രമിക്കാന്‍ തുടങ്ങി. ആ സമയത്താണ് സെല്‍വരാജിന്റെ ആലോചന വന്നത്. ആദ്യ ഭര്‍ത്താവിന്റെ പേരുമായി സാമ്യം ഉള്ളതുകൊണ്ട് വിവാഹാലോചന വേണ്ടെന്ന് പറഞ്ഞു. വന്നു കണ്ടപ്പോള്‍ തന്നെ സെല്‍വരാജിനെ വേണ്ട എന്നാണ് വീട്ടില്‍ പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരിയില്‍ വീണു പോയെന്നാണ് സുനീഷ പറയുന്നത്.
അതേസമയം ആദ്യ വിവാഹം പരാജയപ്പെട്ടയാളായിരുന്നു സെല്‍വരാജും. വീട്ടുകാര്‍ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നെങ്കിലും പിന്നീടാണ് അറിയുന്നത് പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന്. ഒന്ന് രണ്ട് ആഴ്ചകള്‍ കഴിഞ്ഞപ്പോഴേക്കും പെണ്‍കുട്ടി രോഗം കാണിച്ചുതുടങ്ഹി.
എട്ടു മാസത്തോളം പല സ്ഥലങ്ങളിലായി ചികിത്സ നടത്തിയെങ്കിലും ഫലിച്ചില്ല. പക്ഷേ ഒന്ന് രണ്ട് തവണ ആത്മഹത്യ ശ്രമങ്ങള്‍ കൂടി നടത്തിയതോടെ മുന്നോട്ട് പോകുന്നത് ശരിയാവില്ലന്ന് തോന്നി. അങ്ങനെയാണ് ആ ബന്ധം വേര്‍പിരിഞ്ഞതും പിന്നീട് സുനീഷയെ വിവാഹം ചെയ്തതെന്നും സെല്‍വരാജ് പറയുന്നു.