കല്യാണം മുടക്കി വീണ്ടും ക്യാൻസറെത്തി; തളരാതെ സ്‌റ്റെഫി തോമസ്; ബ്രൈഡൽ വേഷത്തിലെത്തിയ സ്‌റ്റെഫിയുടെ പോ രാട്ട ത്തിന്റെ കഥ

537

രണ്ട് തവണ അർബുദം വന്ന് ജീവിതത്തെ തകിടം മറിച്ച യുവതിയാണ് സ്‌റ്റെഫി തോമസ്. എന്നാൽ തളരാൻ കൂട്ടാക്കാതെ സ്‌റ്റെഫി തോമസ് ജീവിതത്തെ സ്‌നേഹിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

ഈയടുത്ത് സ്‌റ്റെഫി തോമസ് വാർത്തകളിൽ നിറഞ്ഞത് വൈറൽ ഫോട്ടോ ഷൂട്ടിലൂടെയായിരുന്നു. കാൻസർ അഥിജീവിതയായ സ്‌റ്റെഫിയുട െൈബ്രഡൽ ഫോട്ടോഷൂട്ട് ഒരേ സമയം ഏറെ പ്രചോദനവും മനോഹരവും ആയി മാറുകയായിരുന്നു.

Advertisements

തനിക്ക് വിവാഹിതയാകാൻ സാധിച്ചില്ലെങ്കിലും വ അങ്ങനെയൊരു ഫോട്ടോ ഷൂട്ട് നടത്താൻ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നാണ് സ്റ്റെഫി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ALSO READ- അടുപ്പമുള്ള ഡയറക്ടറും റൈറ്ററും നടന്മാരും ഒരുമിക്കുന്ന സിനിമകൾ മാത്രമാണ് ഇപ്പോൾ; മലയാള സിനിമയിൽ ഗ്രൂപ്പിസമെന്ന് സന്തോഷ് എച്ചിക്കാനം

തനിക്ക് അപ്രതീക്ഷിതമായാണ് ഈ ഫോട്ടോഷൂട്ട് അവസരം ലഭിച്ചതെന്ന് സ്‌റ്റെഫി തോമസ് പറയുന്നു. 2014 മുതൽ ഞാൻ ക്യാൻസറിനോട് പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു. 2019 വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ജോലിക്കൊക്കെ പോയിരുന്നു. ഒരു കസിന്റെ കല്യാണത്തിനാണ് ഫോട്ടോഗ്രാഫറായ ബിനു സീൻസിനെ പരിചയപ്പെടുന്നതെന്നും സ്‌റ്റെഫി തോമസ് പറയുന്നു.

പൊതുവെ വിഗ് വെയ്ക്കാതെ മൊട്ടയായി പോവാനാണ് ഇഷ്ടം. പക്ഷേ, അന്നത്തെ കല്യാണത്തിന് പോയത് വിഗ് വെച്ചായിരുന്നു. ഫാമിലി ഫംഗ്ക്ഷനായത് കൊണ്ടാണ് വിഗ് വെച്ച് പോയത്. വിഗല്ലേ ഇതെന്ന് ചോദിച്ചു. അതിനിടയിലാണ്ക്യാൻസറിനെക്കുറിച്ച് പറഞ്ഞത്. കീമോ ചെയ്ത് മുടി പോയതാണെന്ന് പറഞ്ഞു. ഇതോടെഅദ്ദേഹം ഇമോഷണലായി. അപ്പോൾ എന്തായിരുന്നു ആഗ്രഹം എന്ന് ചോദിച്ചിരുന്നു. രണ്ട് തവണ കല്യാണം മുടങ്ങിയതാണ് അസുഖത്തിന്റെ പേരിൽ. ജീവിതത്തിൽ ഇനിയൊരു ബ്രൈഡാവാൻ പോവുന്നില്ല. തന്നെത്തന്നെ ബ്രൈഡായി കാണാൻ ആഗ്രഹമുണ്ടെന്ന് പറയുകയായിരുന്നു.

ALSO READ- ആ സമയത്ത് 17 വയസേയുള്ളൂ; എങ്ങനെ വൈറലായി എന്ന് അറിയില്ല; സൂര്യയോട് ഹഗ് ചോദിക്കുന്ന വീഡിയോയെ കുറിച്ച് നടി അഹാന

ഇതാണ് തന്റെ ആഗ്രഹ സഫലീകരണത്തിന് കാരണമായതെന്ന് സ്‌റ്റെഫി തോമസ് പറഞ്ഞു. മൂന്ന് മാസത്തിന് ശേഷം കോവിഡ് കാലത്ത് വിളിച്ചു. അന്ന് കീമോ ചെയ്യുന്ന സമയമായതിനാൽ ഡ്രോപ്പായി പോയി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ദേഹത്തെ വീണ്ടും കോണ്ടാക്റ്റ് ചെയ്തിരുന്നു. കസിന്റെ കല്യാണത്തിന് വേണ്ടിയായിരുന്നു. ഇപ്പോ മുടിയൊക്കെ വന്നോ എന്ന് ചോദിച്ചു. ഇല്ലായെന്ന് പറഞ്ഞു. അപ്പോഴാണ് അദ്ദേഹം നമുക്ക് ഫോട്ടോ ഷൂട്ട് ചെയ്താലോ, വീട്ടിൽ വന്ന് സംസാരിക്കട്ടെ എന്ന് ചോദിച്ചു. വീട്ടിൽ വന്ന് അദ്ദേഹം വിശദമായി സംസാരിക്കുകയായിരുന്നു എന്നും സ്‌റ്റെഫി തോമസ് പറഞ്ഞു.

‘ബ്രൈഡൽ ഗൗണും മേക്കപ്പുമെല്ലാം സെറ്റാക്കിയത് അദ്ദേഹം തന്നെയാണ്. അത്രയും മേക്കപ്പൊന്നും താൻ ജീവിതത്തിൽ ഇതുവരെ ഇട്ടിട്ടില്ല. ആ ലുക്കിൽ വന്നപ്പോൾ ആദ്യം നോക്കിയത് മമ്മിയുടെ മുഖത്തായിരുന്നു. ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. lന്നെ ബ്രൈഡായിട്ട് കാണാമെന്ന് മമ്മിയും അനിയത്തിയും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത് കണ്ടപ്പോൾ lനിക്കും കരച്ചിൽ വന്നു. ഒരു കല്യാണം കഴിച്ചാൽ കൊള്ളാമെന്നായിരുന്നു lനിക്ക് തോന്നിയത്. ആ സെറ്റൊക്കെ കണ്ടപ്പോൾ എനിക്ക് സ്വർഗത്തിൽ ചെന്ന പോലെയാണ് അനുഭവപ്പെട്ടത്.’- എന്നും സ്‌റ്റെഫി തോമസ് പറയുകയാണ്.

അവരെടെുത്തൊരു ടീം എഫേർട്ടിനെയും സ്‌റ്റെഫി തോമസ് അഭിനന്ദിക്കുന്നുണ്ട്. ഓങ്കോയിലേക്ക് റഫർ ചെയ്യുന്നതും ഗംഗാധരൻ സാറിനെ കാണുമ്പോഴുമാണ് തനിക്ക് ഇതാണ് അസുഖമെന്ന് മനസിലായത്. എന്റെ വല്ല്യപ്പച്ചനും അനിയനും ക്യാൻസർ വന്നാണ് മരിച്ചത്. താനും മരിക്കാൻ പോവുകയാണെന്നായിരുന്നു കരുതിയത്. അസുഖമാണെന്ന് പറഞ്ഞതും എമർജൻസി എക്സിറ്റ് ഡോർ തള്ളിത്തുറന്ന് പുറത്തേക്ക് ചാടാനായിരുന്നു നോക്കിയതെന്നും എന്നാൽ ആ വാതിൽ തുറക്കാനായില്ലെന്നും സ്‌റ്റെഫി തോമസ് തുറന്നുപറയുന്നു.

ഓവറിയിലാണ് അസുഖമെന്നാണ് ആദ്യം അറിഞ്ഞത്. പിന്നീടാണ് യൂട്രസാണ് റിമൂവ് ചെയ്തതെന്ന് അറിഞ്ഞത്. അതെനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല. ഭയങ്കരമായി വിഷമം വന്നു. എന്ത് വന്നാലും കുഴപ്പമില്ല, ഫേസ് ചെയ്യുമെന്ന് തീരുമാനിച്ചത് അതിന് ശേഷമാണ്. അഞ്ച് വർഷം കഴിഞ്ഞ് അസുഖം വീണ്ടും വന്നപ്പോൾ വിവാഹം പടിവാതിൽക്കൽ എത്തി നിൽക്കുകയായിരുന്നു. പിന്നെ ഗ്യാപ്പില്ലാതെ കീമോ ചെയ്യുകയായിരുന്നു. ഇത് മുഴുവനായും മാറ്റാനാവില്ല, ഇത് സ്പ്രഡായി കഴിഞ്ഞിരിക്കുകയാണ്. വന്നുപോയി, ഇനി ഫെയ്സ് ചെയ്തല്ലേ പറ്റൂ, മരണം വരുന്നത് വരെ ഞാൻ ഇതിനെ നേരിടുമെന്ന് തീരുമാനിച്ചു എന്നാണ് സ്‌റ്റെഫി തോമസ് പറയുന്നത്.

Advertisement