ക്യാൻസറിനോട് പോരാടുന്ന പലരെയും നമ്മുക്കറിയാം. പൊരുതി ജയിച്ചവരും പൊരുതി തോറ്റവരും എല്ലാം നമ്മുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിൽ ഈ രോഗത്തോട് പടവെട്ടി ജീവിക്കുന്ന ഒരാളാണ് ജിൻസി ബിനു. പലപ്പോഴും തന്റെ പൊള്ളുന്ന അനുഭവങ്ങൾ ജിൻസി ഫേസ്ബുക്കിലൂടെയും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ജിൻസി പങ്കുവെച്ച ക്യാൻസർ അനുഭവ കുറിപ്പും ശ്രദ്ധേയമാവുകയാണ്.
ജിൻസി ബിനുവിന്റെ കുറിപ്പ്, ക്യാൻസറിന് ശരീരം കീഴ്പ്പെടുന്നു എന്നറിഞ്ഞ നിമിഷം അതുവരെ ഉണ്ടായിരുന്ന ഞാൻ മരിച്ചു. കാരണം അതിനു ശേഷം ഞാൻ പോലും അറിയാതെ എന്നിലുണ്ടായ മാറ്റങ്ങൾ അത്രയ്ക്കായിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും, കൂട്ടുകാരും മാത്രമായിരുന്നു അതുവരെ എന്റെ ലോകം, ആ ലോകത്തിനപ്പുറം പുതിയ സൗഹൃദങ്ങളില്ല, പുഞ്ചിരികളില്ല. സ്നേഹാന്വേഷണങ്ങളില്ല പങ്കുവയ്ക്കലുകളില്ല പരിധിക്കപ്പുറം ഒന്നുമില്ലാത്ത വളരെ ചെറിയ ഒരു ലോകം അവിടെ. എന്റെ. വീട്. എന്റെ ബന്ധങ്ങൾ. എന്റെ സന്തോഷങ്ങൾ. എന്റെ ചിരികൾ അങ്ങനെ എല്ലാം ‘എന്റെ’ ആയിരുന്നു.
ALSO READ
പക്ഷേ പെട്ടെന്ന് ഒരു ദിവസം കൈയിൽ കിട്ടിയ ടെസ്റ്റ് റിസൾട്ട് വായിച്ചപ്പോൾ തലച്ചോറിലേക്കൊരു മിന്നൽപ്രവാഹം. ഈ വലിയ ഭൂമിയിൽ ഞാൻ ഒറ്റയ്ക്കായതു പോലെ. സ്ഥലകാലബോധം വീണ്ടെടുത്ത്. തിരിച്ചറിവുകളുടെ പ്രകാശത്തിലേക്കു കണ്ണുതുറന്നു. സ്വന്തമെന്ന് കരുതിയ പലതും പകൽസ്വപ്നം പോലെ മാഞ്ഞുപോയി. ഇടുങ്ങിയ ലോകത്തിനപ്പുറം ഞാനൊരു പുതിയ ലോകം കണ്ടു. അവിടെ നിസഹായതയും, കണ്ണീരും, വേദനകളുമായിരുന്നു ആദ്യമൊക്കെ ഇടറിപോയി.
താങ്ങാൻ പരിചിതമായ കൈകളില്ല. നിനക്കു നീ മാത്രേയുള്ളൂ…ന്ന് മനസ്സ് പറയാൻ തുടങ്ങി. അങ്ങട് പോയി കുറേ ദൂരം. സൂചികുത്തലുകൾ മുറിപ്പെടുത്തലുകൾ പ്രാണവേദനയുടെ പിടച്ചിലുകൾ ഇതളുകളടർന്നു കോലം കെട്ട നാളുകൾ?? അങ്ങനെ… പോയി… പോയി. ഇന്നുകളിലെത്തി… ഇവിടെ… ഞാൻ കാണുന്നത്…. എല്ലാ മുഖങ്ങളിലും. എന്റെ സഹോദരനെ…അമ്മയെ…പപ്പയെ.. എല്ലാവരും എനിക്കു പ്രിയപ്പെട്ട ആരോ…ആയി മാറുന്നു.. പുഞ്ചിരി പൂത്തു നിറയുന്നു??നിഷ്കളങ്കമായ സ്നേഹത്തിന്റെ നീലാകാശം തെളിയുന്നു. പങ്കുവയ്ക്കലുകളുടെ നേർത്തൊരു മഴ നനയുന്നു.
സുന്ദരമായ ഒരു ലോകത്ത് പലപ്പോഴും എത്തപ്പെടുന്നു എപ്പഴാന്നോ നമ്മുടെ ആരുമല്ലാത്തവർ നമുക്ക് വേണ്ടി ഹൃദയം നീറി ഈശ്വരനോട് നിലവിളിക്കുമ്പോൾ.
ALSO READ
p;
‘നിന്നെ ഞങ്ങൾക്ക് തിരിച്ചു കീട്ടിയില്ലേടീീീ ന്നൊരു പറച്ചിലിൽ അവർക്ക് മുന്നിൽ മഞ്ഞുപോലെ അലിഞ്ഞില്ലാതെയാവും?? വർഷങ്ങൾക്കിപ്പുറം കാണുമ്പോഴും സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് എന്നെ തോൽപ്പിച്ച കണ്ടു മാത്രം പരിചയമുള്ള ചിലരെ കാണുമ്പോ. ‘മിടുക്കിയായീലോ അന്ന് മുടിയൊക്കെ പോയി കണ്ടപ്പോ. തോന്നിയ സങ്കടം ഇപ്പഴാ മാറിയത്’. ആ വാക്കുകൾക്ക് പകരം വയ്ക്കാൻ എന്റെ കൈയിൽ ഒന്നുമില്ലായിരുന്നു. കരയാതിരിക്കാൻ ഞാൻ വല്ലാതങ്ങട് പ്രയാസപ്പെട്ടു.
സത്യായിട്ടും…. ഇതൊക്കെ. എനിക്ക് എത്രയേറെ ചന്തോയമാന്നോ. നമ്മളെ വെറുക്കുകയും, കുറ്റപ്പെടുത്തുകയും, ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ബന്ധങ്ങളേക്കാൾ. എത്രയോ വലുതാണ്… ബന്ധങ്ങളുടെ യാതൊരു കെട്ടുപാടുകളുമില്ലാതെ…. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത പരിശുദ്ധമായ സ്നേഹങ്ങൾ. #നമുക്ക്_പ്രിയമുള്ളവരെയല്ല_നമ്മളെ #പ്രിയമുള്ളവരെ_തിരിച്ചറിഞ്ഞാൽ
#നമ്മുടെബലോകം_പ്രിയമുള്ളതാവും എന്നും ജിൻസി കുറിച്ചു.