നാടു മുഴുവൻ ന്യൂയർ ആഘോഷിക്കുമ്പോൾ ആ ദിവസവും വേദനകൾ മാത്രം അലയടിക്കുന്ന തന്റെ വീട്ടിലെ അവസ്ഥയെ കുറിച്ച് പറയുകയാണ് ഇവ ശങ്കർ. അച്ഛന്റെയും ചേച്ചിയുടെയും മരണം ഏൽപ്പിച്ച ദുഖത്തിൽ നിന്നും ഇപ്പോഴും കരകയറാനായിട്ടില്ലെന്ന് അവർ പറയുന്നു. ലോകം എങ്ങും ആഘോഷിക്കുമ്പോൾ വേദനയ്ക്ക് നടുവിൽ നിൽക്കുന്ന തന്റെയും കുടുംബത്തിന്റെയും അവസ്ഥയാണ് കുറിപ്പിലൂടെ ഇവ വ്യക്തമാക്കുന്നത്.
കോവിഡ് ബാധിച്ചു മരിച്ച മരണ വീടുകളിൽ നിങ്ങൾ പോയിട്ടുണ്ടോ? ഒന്ന് പോയി നോക്കണം അന്തരീക്ഷം പോലും നിശ്ചലമായിരിക്കും മുറ്റത്തു കസേരകളോ, പന്തലുകളോ ആളനക്കമോ ഉണ്ടാവില്ല. പുറത്തു ചാരു കസേര ഒഴിഞ്ഞു കിടപ്പുണ്ടാകും, ചുമരിൽ ഒരു നിശ്ചല ചിത്രം.. പൂമാലയിട്ട്. ആശ്വസിപ്പിക്കാനോ, ഒന്ന് ചേർത്ത് പിടിക്കാനോ ആളില്ലാതെ ചില രൂപങ്ങൾ ആ വീട്ടിലുണ്ടാകും, ജീവൻ മാത്രം ഉള്ളത് കൊണ്ട് ശവം എന്നു വിളിക്കാൻ കഴിയില്ല. ആ അവസ്ഥ ഭീകരമാണ്.അവരുടെ മനസ്സും ശൂന്യമാണ് ആ വീടുപോലെ.. ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കു, ഏകാന്തതയിൽ നിന്നും ഏകാന്തതയിലേക്ക്, വേദനയിൽ നിന്നും വേദനയിലേക്ക്. ഇതൊരു മുറിവല്ല ആഘാതം ആണെന്നാണ് ഇവ പറയുന്നത്.
ALSO READ
ഇവയുടെ വാക്കുകൾ ഇങ്ങനെ:
ആഘോഷങ്ങൾക്കു ഒട്ടും മങ്ങൽ ഏൽക്കാതെ ഇതാ ഒരു പുതു വർഷം കൂടി വീണ്ടും വന്നെത്തി. പള്ളികളിലും വീടുകളിലും തെരുവോരങ്ങളിലും നക്ഷത്ര കണ്ണുകൾ ചിമ്മുന്നു പക്ഷെ എന്തോ എന്റെ വീട്ടിൽ മാത്രം ഇപ്പോഴും സന്തോഷങ്ങളുടെ വാതിൽ അടഞ്ഞു തന്നെ കിടക്കുന്നു. ചേച്ചിയെയും അച്ചയെയും മരണം കൂട്ടികൊണ്ട് പോയ ശേഷം, ആഘോഷങ്ങൾ ഉണ്ടായിട്ടില്ല . രണ്ട് ദിവസങ്ങൾക്കു മുൻപ് ഒരു ആർട്ടിക്കിൾ ചെയ്യുന്നതിന്റെ ഭാഗമായാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ വീടുകൾ അന്വേഷിച്ചു പോയത്. കുറച്ചു സമ്മാനങ്ങളുമായി. ആദ്യം അവർ അമ്പരന്നു,പിന്നെ സ്നേഹത്തോടെ എന്നെ ക്ഷണിച്ചു.
ചിരിക്കുന്നെങ്കിലും,ചിലരുടെ കണ്ണുകൾ കണ്ടാൽ അറിയാം ഉറങ്ങിയിട്ട് ദിവസങ്ങൾ ആയിരിക്കുന്നുവെന്ന്, പലരുടെയും മുഖത്ത് നിസ്സംഗത ആയിരുന്നു. ആരോ കൈവിട്ടു കളഞ്ഞപോലെ, ആരോ ഉപേക്ഷിച്ചുപോയ പോലെ, ഇപ്പോഴും ഉണ്ട്,ആ വീടുകളിൽ വേദനയുടെ ആഴങ്ങളെ ഓർമ്മിപ്പിക്കുന്ന നിശ്ചലത. ആ കെട്ടകാലത്തിന്റെ ഓർമ്മയിൽ പലരും വിങ്ങി. അവർ ആ നനഞ്ഞ ദിവസത്തെ എന്റെ മുന്നിലേക്ക് കുടഞ്ഞെറിഞ്ഞു. മരിക്കേണ്ട പ്രായത്തിൽ അല്ല അവർ പോയത്, പോകാൻ ഒട്ടും ആഗ്രഹമില്ലാത്ത സമയത്താ കോവിഡ് അവരുടെ ജീവൻ. കവർന്നു കളഞ്ഞത്.. അവരുടെ സ്വപ്നങ്ങളുടെ വെളിച്ചം കെട്ടു, ഇപ്പോൾ ജീവിതം വികാരരഹിതമായ ഒരു വസ്തു മാത്രം.
ALSO READ
ഒരു വീട്ടിൽ ചെന്നപ്പോൾ, വീടിന്റെ മുന്നിലേക്ക് ഒരു അമ്മ വിരൽ ചൂണ്ടി.. അവൻ ദേ അവിടെയുണ്ട്.. ഒരുപാടു ചിറകടിച്ചു പറക്കാനുള്ളവനാണ് ആ ആറടി മണ്ണിൽ അന്തി ഉറങ്ങുന്നത്, എന്നാണ് ഇനി അവനെ കാണാൻ കഴിയുക എന്നറിയില്ല. എന്തോ. അവരുടെ നിൽപ്പും അവരുടെ തകർന്ന സംസാരവും എന്റെ നെഞ്ച് കലങ്ങുന്ന വേദനയുണ്ടാക്കി. അങ്ങനെ എത്ര എത്ര കുഴിമാടങ്ങൾ.. അവരുടെ ഓരോ വാക്കിൽ നിന്നും ഞാൻ തിരിച്ചറിയുകയായിരുന്നു,ഭൂതകാലത്തിൽ ആ അമ്മയും മകനും എത്ര ഭംഗിയായാണ് ജീവിച്ചിരുന്നതെന്ന്. ഓർമ്മകൾ തോരാതെ പെയ്തപ്പോൾ,ചിലർ കരഞ്ഞു മൗനമായി, ചിലർ ഏങ്ങിയും വിങ്ങിയും നെഞ്ചിലടിച്ചും കരഞ്ഞു, മറ്റു ചിലർ എല്ലാം ഉള്ളിലൊതുക്കി, ചിലർ ഒരിക്കലും കരഞ്ഞിട്ടില്ലാത്തപോലെ പോലെ അലറി കരഞ്ഞു, ചിലർ വേദനിച്. വേദനിച്. പിടിച്ചു നിക്കുന്ന പോലെ. എനിക്ക് അത്ഭുതം തോന്നി വേദനയും.. മനുഷ്യനെ മരണങ്ങൾ വല്ലാതെ മാറ്റിക്കളയുന്നല്ലെന്നോർത്ത്.
എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഈ വേദന ഞാനും അനുഭവിച്ചവൾ അല്ലെ അതിന്റെ ആഴം നന്നായി അറിയാം. അവർ കരയട്ടെ, ഞാൻ അവർ കരയുന്നതും നോക്കി ഇരുന്നു. അവർ ശാന്തമാകുന്ന വരെ. ഈ ഹൃദയം നുറുങ്ങുന്ന വേദന ജീവിച്ചിരിക്കുന്നവരുടെ ആത്മഹത്യാ ആണ്. മരിക്കില്ല, എരിഞ്ഞു കൊണ്ടിരിക്കും. ചില നഷ്ടങ്ങൾ അങ്ങനെയാണ് കാലങ്ങളോളം നിലനിൽക്കും, മരിക്കുന്ന വരെ ചങ്ക് തകരുന്ന വേദനയോടെ മാത്രമേ അവരെ ഓർക്കാൻ കഴിയു.. എന്റെ അച്ചയും ചേച്ചിയും പോയശേഷം ഞാൻ സന്തോഷിച്ചിട്ടില്ല, ജീവിതത്തിൽ നിന്നും എന്തോ ഒന്ന് നഷ്ടപെട്ടപോലെയാ. കാണാൻ കഴിയുന്നില്ലെങ്കിലും, അവരുടെ സാമിപ്യം ഇപ്പോഴും എനിക്കു അനുഭവപ്പെടാറുണ്ട്, മുൻപ് കൂടെ ഉണ്ടായിരുന്നതുപോലെ.
കോവിഡ് ബാധിച്ചു മരിച്ച മരണ വീടുകളിൽ നിങ്ങൾ പോയിട്ടുണ്ടോ? ഒന്ന് പോയി നോക്കണം അന്തരീക്ഷം പോലും നിശ്ചലമായിരിക്കും മുറ്റത്തു കസേരകളോ, പന്തലുകളോ ആളനക്കമോ ഉണ്ടാവില്ല. പുറത്തു ചാരു കസേര ഒഴിഞ്ഞു കിടപ്പുണ്ടാകും, ചുമരിൽ ഒരു നിശ്ചല ചിത്രം. പൂമാലയിട്ട്. ആശ്വസിപ്പിക്കാനോ, ഒന്ന് ചേർത്ത് പിടിക്കാനോ ആളില്ലാതെ ചില രൂപങ്ങൾ ആ വീട്ടിലുണ്ടാകും, ജീവൻ മാത്രം ഉള്ളത് കൊണ്ട് ശവം എന്നു വിളിക്കാൻ കഴിയില്ല. ആ അവസ്ഥ ഭീകരമാണ്.അവരുടെ മനസ്സും ശൂന്യമാണ് ആ വീടുപോലെ. ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കു, ഏകാന്തതയിൽ നിന്നും ഏകാന്തതയിലേക്ക്, വേദനയിൽ നിന്നും വേദനയിലേക്ക്. ഇതൊരു മുറിവല്ല ആഘാതം ആണ്. കാലം മായ്ക്കുമെന്ന് വിശ്വസിക്കാം നമുക്ക്.