ഞാൻ ഒരു സിംഗിൾ പേരന്റ് ആകാൻ തീരുമാനിച്ചു! മെറ്റേർണിറ്റി ഫോട്ടോഷൂട്ടുമായി നിവേദ് ; മെയിൽ മെറ്റേർണിറ്റി സാധ്യമാണോ? സംശയവുമായി സോഷ്യൽമീഡിയ

368

മലയാളികൾക്ക് ഏറെ സുപരിചിതരായ ഗേ ദമ്പതികൾ ആയിരുന്നു നിവേദും റഹീമും. സോനുവിന്റെയും നികേഷിന്റെയും വിവാഹത്തിന് പിന്നാലെയാണ് കേരളക്കര നിവേദിനെയും റഹിമിനെയും അനുഗ്രഹിച്ചു ആശീർവദിച്ചത്. എന്നാൽ അധികം വൈകാതെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുകയായിരുന്നു. ആറു വർഷത്തോളം പ്രണയിച്ച ശേഷമാണു ഇരുവരും ജീവിതത്തിൽ ഒന്നായത്.

തന്റെ കൂട്ടുകാരൻ പോയതോടെ ഡിപ്രെഷനിലേക്ക് നിവേദ് വഴുതി വീഴുകയും ചെയ്തു. നിരവധി കാര്യങ്ങൾ ആയിരുന്നു ഇരുവരുടെയും വേർപിരിയലുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടതും. ഇതിനു പിന്നാലെ ഇപ്പോൾ നിവേദ് പങ്കുവച്ച ചിത്രങ്ങൾ ആണ് ചർച്ച ആയിരിക്കുന്നത്.

Advertisements

ALSO READ

തന്റെ അഭിനയ അരങ്ങേറ്റത്തെത്തിന് കൂടുതൽ ഒപ്പം നിന്നത് ചെറിയമ്മ വിജയകുമാരിയാണ് കൂടാതെ ഞാൻ അച്ഛനോടും മുത്തച്ഛനോടും കടപ്പെട്ടിരിക്കുന്നു : വൈഷ്ണവിയുടെ വാക്കുകൾ

കുറച്ചു നാൾ മുൻപേ തൊട്ട് അധികം വൈകാതെ ഒരു സർപ്രൈസ് നിങ്ങളുമായി പങ്കിടാം എന്ന് സൂചിപ്പിക്കുന്ന ക്യാപ്ഷനുകൾ പങ്കിടുന്ന ചിത്രങ്ങളിൽ നിവേദ് നൽകുകയുണ്ടായി. എന്താണ് ആ രഹസ്യമെന്ന ചോദ്യം ആരാധകർ ചോദിച്ചിരുന്നുവെങ്കിലും വൈകാതെ പറയാം എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കഴിഞ്ഞദിവസം ആദ്ദേഹം വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി എത്തുകയുണ്ടായി.

വ്യത്യസ്ത ചിത്രങ്ങൾ കൊണ്ടാണ് ആരാധകരുടെ മനസ്സിൽ നിരവധി സംശയങ്ങൾ നിവേദ് പകർന്നു നൽകിയത്. കുഞ്ഞുകുമ്പയിൽ കൈവച്ചിരിക്കുന്ന വ്യത്യസ്ത പോസുകളിൽ ഉള്ള ചിത്രങ്ങൾ ഒക്കെയിലും ഹാഷ് ടാഗിൽ പ്രെഗ്‌നനൻസി, ഗേ ഡാഡി, പ്രെഗ്‌നനൻസി, ഷൂട്ട്, മെയിൽ മറ്റേർണിറ്റി, ലവ്, ലവ് ഈസ് ലവ്, മെയിൽ പ്രെഗ്‌നൻസി , തുടങ്ങി നിരവധി ഹാഷ് ടാഗുകളും നിവേദ് പങ്കുവച്ചിട്ടുണ്ട്.

ഒരു കുഞ്ഞിനെ താൻ ആഗ്രഹിച്ചിരുന്നതായി പലപ്പോഴും നിവേദ് പറഞ്ഞിട്ടുണ്ട്. കുട്ടിയെ പറ്റി ചിന്തിച്ചത് കൊണ്ടാണ് റഹിം പിരിഞ്ഞു പോയതെന്ന് പ്രചാരണം ഇടക്കാലങ്ങളിൽ നിലനിന്നിരുന്നു. അതിനുള്ള വിശദീകരണവും ഒരിക്കൽ നിവേദ് നൽകുകയുണ്ടായി. അത് സത്യമല്ല. ഞങ്ങൾ നോർമൽ ലൈഫിൽ ആയിരുന്നപ്പോൾ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ല. ഞങ്ങൾ ഫെയിം ആയപ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടായതും. പലരും ഞങ്ങൾക്കിടയിലേക്ക് വന്നതും. അതിനുശേഷമാണ് പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണം എന്നായിരുന്നു നിവേദ് പ്രതികരിച്ചത്.

ഒരു കുട്ടിയുടെ അച്ഛനും അമ്മയും ആയി മാറുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യം ആണ്. ഞാൻ ഒരു സിംഗിൾ പേരന്റ് ആകാൻ തീരുമാനിച്ചു. എന്ന ക്യാപ്ഷ്യനോടെയും പുതിയ ചിത്രങ്ങൾ നിവേദ് പങ്കുവച്ചിട്ടുണ്ട്. എന്താണ് ഇതിലെ യാതാർഥ്യം എന്നറിയാനുള്ള കാത്തിരിപ്പിൽ ആണ് മലയാളികൾ. ഒരുപാട് ചോദ്യങ്ങൾ നിവേദിനോട് ചോദിക്കുന്നുണ്ട് എങ്കിലും അദ്ദേഹം പൂർണ്ണമായി ഒന്നും പ്രതികരിച്ചിട്ടില്ല.

ALSO READ

ബാലുവും നീലുവും പിള്ളേരു വീണ്ടും എത്തുന്നു ; ബീച്ചിൽ നിന്നുള്ള ചിത്രം ശ്രദ്ധ നേടുന്നു

മെയിൽ മറ്റേർണിറ്റി സാധ്യമാണോ എന്ന തരത്തിലുള്ള ചർച്ചകൾ ആണ് കൂടുതലായും നടക്കുന്നത്. ചില ചോദ്യങ്ങളോട് നിവേദ് പ്രതികരിക്കുന്നുണ്ട് എങ്കിലും അദ്ദേഹം പൂർണ്ണമായും ഒന്നും തുറന്നു പറഞ്ഞിട്ടില്ല. എത്ര മാസമായി എന്ന് ഒരാൾ ചോദിക്കുമ്പോൾ പിന്നീട് പറഞ്ഞുതരാം എന്നാണ് നിവേദ് മറുപടി നൽകിയത്. നാട്ടുനടപ്പ് അനുസരിച്ചു വയർ കാണാൻ എത്താം എന്ന് ചിലർ പറയുമ്പോൾ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്.

അഞ്ചു വർഷത്തെ പ്രേമം അത്രയും റിയൽ ആയിരുന്നു. ഇപ്പോഴും അതിന്റെ നല്ല നല്ല ഓർമ്മകൾ ഉണ്ട്. അത് ഒരിക്കലും പാസ്റ്റ് എന്ന് പറഞ്ഞു ഞാൻ കളയില്ല. കാരണം അതിൽ നിന്നും ഒരുപാട് പാഠങ്ങൾ ഞാൻ ഉൾക്കൊണ്ടിട്ടുണ്ട്. അത് എന്റെ ഭാവിക്ക് വേണ്ടി ഒരു പാഠമായിരിയ്ക്കും. എല്ലാവരും ചോദിക്കുന്നു ടാറ്റൂ കളയുന്നില്ലേ എന്ന് . ആ ടാറ്റൂ അവിടെ വേണം . അത് ഒരു റിമൈൻഡർ ആണെന്നും റഹിം ബന്ധത്തെക്കുറിച്ച് നിവേദ് പറഞ്ഞിരുന്നു.

 

Advertisement