ഇവളെ കാണാന്‍ എന്തിനു കൊള്ളാം എന്നാണ് ഷെബീസിനോട് പലരും ചോദിച്ചിട്ടുള്ളത്; ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിവാഹത്തിന് പങ്കെടുത്തിട്ടില്ല; വെളിപ്പെടുത്തി ഡോ. രേവതി

357

ബിഗ് ബോസ് വിശകലനത്തിലൂടെ സോഷ്യല്‍മീഡിയയില്‍ വൈറലായ താരമാണ് ഡോ. രേവതി. വ്ളോഗര്‍ രേവതിയെന്ന് പറഞ്ഞാല്‍ ബിഗ് ബോസ് ആരാധകര്‍ക്ക് പെട്ടെന്ന് മനസിലാകും. അത്രമാത്രം ആഴത്തില്‍ മത്സരാര്‍ത്ഥികളെ പഠിച്ചാണ് ബിഗ്‌ബോസ് സമയത്ത് രേവതി വീഡിയോ ചെയ്യാറുള്ളത്.

താരത്തിന്റെ സ്വകാര്യ ജീവിതവും ഇതിനിടെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വ്യത്യസ്ത മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തയാളാണ് രേവതി. തിരുവനന്തപുരം സ്വദേശിനിയാണ് രേവതി ഷെബീസ് എന്ന മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവിനെയാണ് ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രേവതി ആയുര്‍വ്വേദ ഡോക്ടര്‍ ആണ്. പ്രാക്ടീസ് ചെയ്യുന്നില്ല എങ്കിലും വീട്ടില്‍ വെച്ച് കണ്‍സള്‍ട്ടേഷന്‍ കൊടുക്കുന്നുണ്ട്.

Advertisements

ഡോക്ടര്‍ പഠനം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് തന്റെ വിവാഹം നടന്നതെന്ന് ഒരിക്കല്‍ രേവതി തന്നെയാണ് തന്റെ ചാനലിലൂടെ വെളിപ്പെടുത്തിയത്. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേയും. രേവതിയുടെ വീട്ടുകാരാണ് വിവാഹം നടത്തി കൊടുത്തിരിക്കുന്നത്. എന്നാല്‍ ഷെബീസിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.

ALSO READ- രാജമാണിക്യത്തിലെ കഥാപാത്രം അത്ര സുഖിച്ചില്ല; ഇതൊക്കെ വളിപ്പല്ലേ എന്ന് മമ്മൂട്ടിയോട് ചോദിച്ചിരുന്നു; പക്ഷെ പടം ഇറങ്ങിയപ്പോള്‍ സീനുകളെല്ലാം മാസ്! റഹ്‌മാന്‍ പറയുന്നു

പഠനം കഴിഞ്ഞസമയത്ത് തൊഴിലില്ലായ്മ രൂക്ഷമായിരുന്നു ഡോക്ടര്‍ പ്രൊഫഷനില്‍. അതുകൊണ്ടുതന്നെ വീട്ടില്‍ ട്രീറ്റ്‌മെന്റ് എടുക്കുകയാണ് ഇപ്പോള്‍. ബിഗ് ബോസിന്റെ വലിയ ഒരു ആരാധിക ആയതുകൊണ്ടാണ് റിവ്യൂസുമായി എത്തുന്നത് എന്നും രേവതി പറയുന്നു.

ഷെബീസിനെ വിവാഹം കഴിക്കുമെന്ന് ഒരിക്കലും വിചിരിച്ചിരുന്നില്ല. നല്ല സുഹൃത്തുക്കളായിരുന്നു തങ്ങള്‍. ഭര്‍ത്താവിനെ എടാന്നും പോടാന്നും വിളിക്കുന്ന ദുഷ്ട വനിത എന്ന് ആളുകള്‍ തന്നെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും രേവതി പറയുന്നു.

കൂടാതെ വിവാഹത്തിന് മുന്‍പും ശേഷവും ഒരുപാട് കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നും രേവതി പറയുന്നു. ഇതില്‍ പ്രധാന കാര്യം ഇത്ര സുന്ദരനെ എവിടെ നിന്നും കിട്ടി എന്ന ചോദ്യമാണ്. ഒപ്പം, ചുമ്മാതല്ല നീ കെട്ടാന്‍ തയ്യാറായത്. ആളെ കണ്ടപ്പോള്‍ അല്ലേ മനസിലായതെന്നായിരുന്നു പലരുടേയും കമന്റ്.

ALSO READ- മഞ്ജുവിന്റെ പ്രണയത്തിന് കാരണം ഞാനാണെന്ന് കരുതി ഒരുപാട് വഴക്ക് പറഞ്ഞു; എന്നാല്‍ അച്ഛനെ കൊണ്ട് മാപ്പ് പറയിപ്പിച്ചേ മഞ്ജു അടങ്ങിയുള്ളൂ; താരത്തിന്റെ വാശിയെ കുറിച്ച് സുരേഷ് ഗോപി

കൂടാതെ, എടാ നിനക്ക് വേറെ ആരെയും കിട്ടിയില്ലേ, ഇവളെ എന്തിനു കൊള്ളാം കാണാന്‍ എന്നായിരുന്നു ഷെബീസിനോട് ആളുകള്‍ ചോദിച്ചിരുന്നതെന്നും രേവതി വെളിപ്പെടുത്തുന്നു. ഇതില്‍ ഒന്നുമല്ല കാര്യം സ്‌നേഹത്തില്‍ ആണ്. ജീവിതത്തില്‍ വേണ്ടത് അഡ്ജസ്റ്റ്‌മെന്റല്ല അണ്ടര്‍സ്റ്റാന്റിംഗ് ആണെന്നാണ് രേവതി പറയുന്നത്.

Advertisement