ഞങ്ങള്‍ക്കും ഇല്ലേ മോഹങ്ങള്‍? നാട്ടുകാര്‍ എന്തുപറയുമെന്ന് ചിന്തിക്കാനാകില്ല; പുതിയ ഒരാള്‍ കൂടി ജീവിതത്തിലേക്ക് വരുന്ന സന്തോഷവുമായി പ്രണവും ഷഹാനയും

517

മലയാളികള്‍ക്കിടയില്‍ വലിയ വാര്‍ത്തയായിരുന്നു പ്രണവും ഷഹാനയും വിവാഹിതരായത്.ചുരുങ്ങിയ നാളുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റിയവരാണ് പ്രണവും ഷഹാനയും. അതിന് കാരണം പ്രണവിന്റെ അവസ്ഥയാണ്. ജീവിതത്തെ മാറ്റിമറിച്ച ഒരു ബൈക്ക് അപകടത്തില്‍ നെഞ്ചിനു താഴേക്ക് തളര്‍ന്നുപോയ പ്രണവിന് ഇന്നും കൂട്ടായി ഷഹാന കൂടെയുണ്ട്.

ഒപ്പം തന്നെ എന്നും, ഇവര്‍ രണ്ടുപേരും എല്ലാ പ്രണയ ജോഡികള്‍ക്കും മാതൃകയാണെന്ന് തന്നെ പറയാം. നെഞ്ചിനു താഴെ തളര്‍ന്നുപോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഷഹാനയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പ്രണവിന്റെ ജീവിതകാലം മുഴുവന്‍ പ്രണവിന് താങ്ങായും തണലായും ഷഹാന കൂടെയുണ്ടാകുമെന്ന് ഉറപ്പാണ്. അതവള്‍ തെളിയിച്ചിട്ട് ഒരുപാട് നാളുകള്‍ തന്നെ ആയിരിക്കുന്നു. പ്രണവിന് എന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്.

Advertisements

ഇന്ന് ജാതിയും മതവും നോക്കാതെ ഒരുമിച്ച് ജീവിക്കുകയാണ് ഇവര്‍. പ്രണവ് ഇപ്പോഴും നെഞ്ചിനു താഴെക്ക് തളര്‍ന്നു അനങ്ങാനാവാതെ കിടക്കുകയാണ്. ഇവര്‍ വിവാഹം കഴിച്ചാല്‍ എങ്ങനെ ഒരുമിച്ച് ജീവിക്കും എന്ന് ചോദിച്ചവര്‍ക്ക് ഉത്തരമാണ് ശരിക്കും ഇവരുടെ ജീവിതം. ഏവര്‍ക്കും ഉദാഹരണമാണ് ഇവര്‍. ബൈക്ക് അപകടത്തില്‍ നെഞ്ചിന് താഴേക്ക് തളര്‍ന്ന് പോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നു വരനാനായി ഷഹാനയ്ക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.

ALSO READ- നമ്മളെ ചൂസ് ചെയ്യാതിരിക്കാനും പല കാരണങ്ങള്‍ അവരുടെ മനസില്‍ ഉണ്ടാവും; സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടും നല്ല അവസരമില്ലെന്ന് തോന്നിയിട്ട് കാര്യമില്ലെന്ന് സ്വാസിക

പ്രണവിന് താങ്ങായും തണലായും ഷഹാന ഇപ്പോഴുണ്ട്. നെഞ്ചിന് താഴെ തളര്‍ന്ന് കിടക്കാണ് പ്രണവ്. ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ച് ജീവിക്കുകയാണ് ഇരുവരും. ഇതിനിടെ ഓപ്പറേഷനിലൂടെ വായിലൂടെ ഭക്ഷണം കഴിക്കാനുള്ള സ്ഥിതിയില്‍ എത്തിയിരിക്കുകയാണ് പ്രംവ്. എല്ലാത്തിനും പിന്തുണയുമായി ഷഹാനയും കൂടെയുണ്ട്. തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും നടക്കില്ല എന്ന് കരുതിയിരുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ആദ്യത്തേത് ഞങ്ങളുടെ വിവാഹം തന്നെ ആണെന്നും പ്രണവ് പറയുന്നു.

അടുത്തിടെയാണ് ഷഹാനയെ നന്നായി നോക്കാനായി ലോട്ടറി കച്ചവടം തുടങ്ങിയത്. അത് നല്ലരീതിയില്‍ തന്നെ മുന്നോട്ടുപോകുന്നുണ്ട്. എനിക്ക് ആവശ്യമായ വരുമാനം ഞാന്‍ അതില്‍ നിന്നും കണ്ടെത്തുന്നുണ്ടെന്നാണ് പ്രണവ് പറയുന്നത്.

അനിയത്തിയുടെ വിവാഹം നല്ലരീതിയില്‍ നടത്തണമെന്ന് ആഗ്രഹിച്ചെങ്കിലും നടന്നില്ല. എങ്കിലും കല്യാണത്തിന് ലോട്ടറിവില്പന ഉണ്ടായിരുന്നതുകൊണ്ട് വലുതല്ലെങ്കിലും അതിനുവേണ്ടി തരക്കേടില്ലാത്ത ഒരു സംഖ്യ കണ്ടെത്താനായി എന്നും പ്രണവ് പറയുന്നു.

ALSO READ- ഏറ്റവും നാണക്കേടുണ്ടാക്കിയ സംഭവം അതായിരുന്നു; വല്ലാതെ നാണക്കേട് തോന്നി, ജീവിതത്തില്‍ ഒരിക്കലും മറക്കില്ല; ട്രോളുകള്‍ക്ക് കാരണമായ സംഭവം പറഞ്ഞ് നമിത

മറ്റൊരു ആഗ്രഹമായ വായില്‍ കൂടി ഭക്ഷണം കഴിക്കുക എന്നതും പാതിയോളം നടന്നു. എന്റെ ആവശ്യങ്ങള്‍ക്ക് എപ്പോഴും കൂടെ ഉണ്ടായിരുന്ന വിനു ചേട്ടന്‍ ഈയടുത്താണ് ജോലി കിട്ടി വിദേശത്ത് പോയി.

ഇതിനിടെയാണ് നമുക്ക് ഒരു സെക്കന്‍ഹാന്‍ഡ് കാറ് വാങ്ങാമെന്ന് വിനു ചേട്ടന്‍ എന്നോട് പറഞ്ഞത്. ഇപ്പോള്‍ ലോട്ടറി ബിസിനസ് ഉണ്ടല്ലോ അതുകൊണ്ട് കാര്‍ ലോണ്‍ അടവ് കഴിഞ്ഞു പോകും എന്നും പറഞ്ഞിരുന്നു. എനിക്ക് തോന്നി അതൊരു നല്ല കാര്യമാണ് എന്ന്. വിനു ചേട്ടന്‍ പോകുന്നതിനു മുന്‍പേ തന്നെ ഉള്ളില്‍ ഉണ്ടായിരുന്ന മറ്റൊരു ആഗ്രഹമാണ് സ്വന്തമായി ഒരു കാര്‍ എന്നത്.

എവിടേക്ക് പോകണം എങ്കിലും വിനു ചേട്ടന്‍ ആണ് കാര്‍ റെഡി ആക്കി കൊണ്ടുവരുന്നത്. തല്‍ക്കാലം കാറെടുത്താല്‍ വണ്ടിയോടിക്കാന്‍ സുഹൃത്തുക്കള്‍ ഉണ്ടെന്നും കൂടാതെ ഷഹാനയെയും ഡ്രൈവിംഗ് പഠിപ്പിക്കാന്‍ ആണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും പ്രണവ് പറയുന്നു.

അതേസമയം ചിലര്‍ പറയുന്നത് നീ കാര്‍ എടുത്താല്‍ നാട്ടുകാര്‍ ഓരോന്നൊക്കെ പറയുമെന്നാണ്. അവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത് എന്റെ ജീവിതം ഇങ്ങനെ ആയി പോയെങ്കിലും ഞങ്ങള്‍ക്കും ഇല്ലേ മോഹങ്ങള്‍ എന്നാണ്. നാട്ടുകാര്‍ എന്തെങ്കിലും കരുതും എന്ന് ഓര്‍ത്തു സ്വപ്നങ്ങള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും എല്ലാ സന്തോഷത്തിന് പിന്നിലും ഷഹാനയുടെ നല്ല മനസാണ് എന്നും പ്രണവ് പറയുന്നുണ്ട്.

Advertisement