‘എന്റെ അമ്മ ഇപ്പോഴും നോർമ്മലായിട്ടില്ല, ഇപ്പോഴും സാധാരണ മാനസിക അവസ്ഥയിലേക്ക് മടങ്ങി വന്നിട്ടില്ല’: ശരണ്യ പോയതിന് ശേഷം സീമ ജി നായരുടെ അവസ്ഥ ഇങ്ങനെ! മകന്റെ വിഡിയോ

122

ശരണ്യ ശശിയുടെ വേർപാട് കേരളത്തിലെ എല്ലാവരേയും ഒരു പോലെ വേദനിപ്പിച്ചതാണ്. കാരണം അത്രത്തോളം കാൻസർ എന്ന വില്ലനോട് പൊരുതിയാണ് ശരണ്യ പോയത്. ഒരു സാന്ത്വന വാക്കുകൾക്കും ശമിപ്പിക്കാനാകാത്ത വേദനയായി മാറുകയാണ് ശരണ്യയുടെ ഓർമ്മകൾ.

പോരാട്ടം ബാക്കിയാക്കി ശരണ്യ വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങി ഒരാഴ്ച കഴിയുമ്പോഴും കണ്ണീർ തോരാത്ത എത്രയോ മനസുകളുണ്ട്. അതിലൊരാളാണ് ശരണ്യയുടെ ജീവിതത്തിൽ തണലും താങ്ങുമായി നിന്ന സീമ ജി നായർ.

Advertisements

ALSO READ

കേട്ട് കേട്ട് ഉള്ളിലൊരു കൗതുകമുണ്ടായിരുന്നു ഈ വ്യക്തിയോട് ; ഒരാളോട് ഇഷ്ടം തോന്നുന്നതൊക്കെ അന്ന് മോശം കാര്യമായിരുന്നു, പ്രണയം എന്നൊന്നും പറയാനാവില്ല! കാവ്യ മാധവന്റെ വാക്കുകൾ വീണ്ടും വൈറലാകുന്നു

ശരണ്യയുടെ മരണത്തിന്റെ വേദനകളെ കനൽ പോലെ നെഞ്ചിലേറ്റു വാങ്ങിയ സീമ ജി നായരുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ വേദനിപ്പിക്കുന്നതാണ്. സീമ അനുഭവിക്കുന്ന മാനസിക ദുഖം എത്രത്തോളമാണെന്ന് വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് മകൻ ആരോമൽ.

‘അമ്മ ഇപ്പോഴും സാധാരണ മാനസിക അവസ്ഥയിലേക്ക് മടങ്ങി വന്നിട്ടില്ല. അമ്മയെ വിളിക്കാനുള്ള ധൈര്യവുമില്ല. ഇപ്പോഴും പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കുകയാണ്. ആ മരണം കഴിഞ്ഞ് 2ദിവസം കഴിഞ്ഞ് അമ്മയുടെ കൂടെയുള്ളവരെ വിളിക്കുമ്പോൾ വേദനിപ്പിക്കുന്ന വാർത്തകളാണ് അറിയാൻ കഴിഞ്ഞത്.

ALSO READ

കഞ്ചാവ് ചെടി ഉയർത്തിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിലിട്ടു ; ഇ ബുൾജെറ്റ് സഹോദരന്മാർക്കെതിരെ മയക്കുമരുന്ന് ബന്ധം ആരോപിച്ച് പോലീസ്

നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല. കരഞ്ഞു തളർന്ന് വല്ലാത്ത അവസ്ഥയിലാണ്. ആരോടും സംസാരിക്കാൻ പറ്റുന്ന അവസ്ഥയിലല്ല. ഇങ്ങനെ പോയാൽ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നോർത്ത് പേടിയാകുന്നു.’ ആരോമൽ പറയുന്നു.

 

Advertisement