കേട്ടിട്ടില്ലേ പകൽമാന്യന്മാർ എന്ന്, പതിവായി ഉപദേശവും തത്വം പറച്ചിലുമൊക്കെ നടത്തുന്നവരെ ഒന്ന് ശ്രദ്ധിക്കണം എന്ന പറയാറില്ലെ അത് തന്നെ സംഭവം.
ഇപ്പോൾ പറയാൻ പോകുന്നത് പുരോഗമനവാദികളായി നടിക്കുന്നവരുടെ തനിനിറത്തെക്കുറിച്ചാണ്. പുറമെ പുരോഗമനവാദം പറഞ്ഞിട്ട് രഹസ്യമായി ഫേസ്ബുക്കിൽ ആണും പെണ്ണും ചേർന്നുള്ള ഗ്രൂപ്പുകളിൽ കയറി പലരും വിളിക്കുന്ന തെറികൾ കേട്ടാലറയ്ക്കുന്നവയാണ്.
ബിഗ്ബോസ് ഫെയിം ദിയ സന അഭിഭാഷകയായ ബബില തുടങ്ങിയവരാണ് കഥയിലെ താരങ്ങൾ.
പുറമെ സ്ത്രീപക്ഷവാദവും പുരോഗമനവാദവുമൊക്കെ പറയുന്നവർ രഹസ്യമായി ഉണ്ടാക്കിയ തെറി വിളിക്കൂ സങ്കടം അകറ്റൂക എന്ന ഗ്രൂപ്പിൽ നടക്കുന്നത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് രസിക്കുന്ന പരിപാടിയാണ്. ദിയ സന, അഡ്വക്കേറ്റ് ബബില തുടങ്ങിയ പ്രമുഖരാണ് ഈ ഗ്രൂപ്പിലുള്ളത്.
ഇവരൊന്നും ഗ്രൂപ്പിൽ തെറി വിളിക്കുന്നത് പരസ്പരം വിരോധമോ ശത്രുതയോ ഉള്ളത്കൊണ്ടല്ല എന്നതാണ് രസകരമായ വസ്തുത. ദിയ സന, ബബില തുടങ്ങിയവർ ഗ്രൂപ്പിൽ വിളിക്കുന്ന തെറികൾ പലപ്പോഴും വിശ്വസിക്കാൻ കഴിയാത്തതും കേട്ടാൽ മുഖത്ത് നോക്കാൻ തോന്നാത്ത രീതിയിൽ അറപ്പുള്ളതുമാണ്.
ഗ്രൂപ്പിന്റെ ലക്ഷ്യം എന്താണ് എന്ന് ചോദിച്ചാൽ പേര് പറയുന്നത് പോലെ തന്നെ സങ്കടം മാറ്റാൻ വേണ്ടിയുള്ള ഒരു മാർഗമാണ് എന്ന് ഗ്രൂപ്പ് അംഗങ്ങൾ പറയുന്നു. എന്നാൽ തെറി വിളിക്കുന്നതിലൂടെ എന്ത് സങ്കടമാണ് അകന്ന് പോവുന്നത് എന്ന ചോദ്യവും പ്രസക്തമാണ്.
ഗ്രൂപ്പിൽ വിളിക്കുന്നതു പോസ്റ്റ് ആയി അപ് ലോഡ് ചെയ്യുന്നതും അശ്ലീലവും ലൈംഗികതയും കലർന്ന പോസ്റ്റുകളാണ്. പച്ചയ്ക്ക് ലൈംഗികത ചേർത്ത് തെറി പറയുകയും അഭിസംബോധന ചെയ്യുകയും ചെയ്യുന്നതാണ് ഗ്രൂപ്പിലെ ശൈലി.
ഒപ്പം തന്നെ ഗ്രൂപ്പിൽ ലൈവ് വീഡിയോയായി അപ്ലോഡ് ചെയ്യുന്ന വീഡിയോകളും തെറിവിളി അഭിസംബോധനയോടു കൂടിയുള്ളവ തന്നെയാണ് എന്നതാണ് പ്രത്യേകത.ഇത്തരം വീഡിയോകൾക്ക് വരുന്ന കമന്റുകളും തെറിവിളികൾ തന്നെയാണ്.
എന്നാൽ ഇവർ ഇത്തരം ചർച്ചകൾ നടത്തുന്നത് ഒരു ക്ലോസ്ഡ് ഗ്രൂപ്പിൽ ആയിരുന്നത് കൊണ്ട് തന്നെ ആരും പുറത്ത് അറിഞ്ഞിരുന്നില്ല. വിദ്യാർഥികളും വിദ്യാർഥിനികളുമെല്ലാം ഗ്രൂപ്പിലുണ്ട്.
ഒരു രഹസ്യഗ്രൂപ്പിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്ന് അറിഞ്ഞ് ചിലർ വിദ്യാർത്ഥികളുടെ കാര്യം പരിഗണിച്ച് ക്ലോസ്ഡ് ഗ്രൂപ്പിൽ കയറിപ്പറ്റിയതോടെയാണ് സ്ക്രീൻ ഷോട്ടുകളും വീഡിയോ റെക്കോർഡിങ്ങുകളും പുറത്ത് വന്നത്.
ഇത്തരത്തിൽ ക്ലോസ്ഡ് ഗ്രൂപ്പിന്റ പേര് പറഞ്ഞ് തെറിവിളിയും അശ്ലീല പദപ്രയോഗങ്ങളും നടക്കുന്നു എന്ന് കാണിച്ച് സൈബർ സെല്ലിൽ ഒരു വിഭാഗം പൊതു പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. ഇവ സൈബർ സെൽ ഇപ്പോൾ പരിശോധിക്കുന്നുമുണ്ട്.
അതേസമയം ദിയ സന അഭിഭാഷകയായ ബബില എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകൾ വ്യാജമായി ഉണ്ടാക്കിയ ശേഷമുള്ള പ്രചാരണമാണ് നടക്കുന്നത് എന്ന ആരോപണവും സജീവമാണ്.
പുറത്ത് സ്ക്രീൻ ഷോട്ടുകൾ ഗ്രൂപ്പിന്റെ അഡ്മിൻ പാനൽ സഹിതം പുറത്തായതോടെ ചാരനെന്ന് സംശയം തോന്നിയവരെ എല്ലാം തന്നെ മെസ്സേജ് അയച്ച് സംഘം വിരട്ടുന്നുമുണ്ട്. സംഗതി പുറത്തറിഞ്ഞതോടെ ഗ്രൂപ്പ് പൂട്ടി അഡ്മിൻമാർ സ്ഥലംവിട്ടിരിക്കുകയാണ്.