16 കീമോ കഴിഞ്ഞു, അസുഖം ഭേദമായി വരുന്നു: ക്യാൻസിറിനെ പ്രണയംകൊണ്ട് തോൽപ്പിച്ച ഭവ്യയും സച്ചിനും

5

പ്രണയം കൊണ്ട് ക്യാൻസറിനെ തോൽപ്പിച്ച് മുന്നേറുന്ന സച്ചിനെയും ഭവ്യയെയും ആശംസിച്ച് സോഷ്യൽ മീഡിയ. തങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിക്കുകയാണ് ഇരുവരും.

ഇപ്പോൾ ഭവ്യയുടെ രോഗം ഭേതമായി വരുന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ഫെയ്സ്ബുക്കിലൂടെ സച്ചിൻ.

Advertisements

സച്ചിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട സുഹൃത്തുക്കളെ.. സ്‌കാനിങ് റിപ്പോർട്ട് വന്നു. അസുഖം നോർമലായി വന്നിട്ടുണ്ട്. കീമോ നിർത്തിയിരിക്കുന്നു.

പെറ്റ് സിടി സ്‌കാനിങ്ങിൽ നിലവിൽ ഇപ്പോൾ അസുഖം കാണുന്നില്ല. പക്ഷെ ചെറിയ ചെറിയ രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിൽ കാണാൻ കഴിയില്ല.

സർജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജിൽ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കൾ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അപ്പോൾ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായിമ്മ ചെയ്യാൻ റേഡിയേഷൻ വേണ്ടിവരും.. 54 യൂണിറ്റ് റേഡിയേഷൻ 30 ദിവസങ്ങളായി ചെയ്യേണ്ടിവരും.

ഇന്ന് റേഡിയേഷൻ ചെയ്യുന്ന ഡോക്ടറെ കണ്ടു സംസാരിച്ചു. അതിനു വേണ്ട നടപടികൾ ചെയ്തിട്ടുണ്ട്. ഈ മാസം22 ന് ഏർണാംകുളം ലേക്ഷോർ ഹോസ്പിറ്റലിൽ റേഡിയേഷൻ തുടങ്ങും.

ശെനിയും,ഞായറും റേഡിയേഷൻ ഇല്ലാത്തതിനാൽ. 6 ആഴ്ച അവിടെ നിൽകേണ്ടിവരും. ഇപ്പോൾ 16 കീമോയും, 1 ഓപ്പറേഷനും കഴിഞ്ഞിരിക്കുന്നു .

ഇനി 30 റേഡിയേഷനുംകൂടി പറഞ്ഞിരിക്കുന്നു എല്ലാവരുടെയും പ്രാര്ഥനയുടെയും, സഹായത്തിന്റെയും ഫലമായിട്ടാണ് ഇതുവരെയെത്തിയത്. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കുന്നതാണ്..

Advertisement