സെമി പാരാലിസിസ് പോലെയായി ഞാൻ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി എന്റെ ശരീരം എഴുന്നേൽക്കാൻ പറ്റാതെ ആയെന്ന്! ഇപ്പോൾ ഞാൻ സെയിൽസ് ഗേളിന്റെ ജോലി കൂടി നോക്കുന്നുണ്ട്; ആർ ജെ നീനുവിന്റെ കഥ ഇങ്ങനെ!

60

മുൻപും പല തവണ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിയാണ് ആർജെ നീനു. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ആർ ജെ നീനു ഒരു വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഇൻസ്പിരേഷണൽ വാക്കുകൾ ആണ് പലപ്പോഴും നീനു സോഷ്യൽ മീഡിയ വഴി പങ്കിടാറുള്ളത്. ഒരു സെലിബ്രിറ്റിക്ക് ലഭിക്കുന്ന സ്വീകരണമാണ് പലപ്പോഴും നീനു ലഭിയ്ക്കാറുള്ളത്.

ഇപ്പോൾ വീണ്ടും തന്റെ പ്രേക്ഷകർക്ക് ഒരു ഇൻസ്പിരേഷണൽ കഥയുമായി എത്തിയിരിക്കുകയാണ് നീനു. കുറച്ചു നാളുകൾക്ക് മുൻപേ ഒരു വീഡിയോ ഞാൻ പങ്കിട്ടിരുന്നു അതിൽ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചുകൊണ്ട് ഞാൻ എത്തും എന്നാണ് പറഞ്ഞിരുന്നത്. ശേഷം ഒരുപാട് ആളുകൾ എന്റെ വിവരം തേടി സന്ദേശങ്ങൾ അയച്ചിരുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന നീനുവിന്റെ വാക്കുകളിലേക്ക്.

Advertisements

ALSO READ

ഓൺലൈൻ വിമർശനങ്ങളിൽ അസ്വസ്ഥായാണെങ്കിലും അതിനൊരിക്കലും അവരെ കുറ്റം പറയാൻ പറ്റില്ല! എന്റെ കാലുകൾ മനോഹരമാണ്, എനിക്കത് വളരെ ഇഷ്ടവുമാണ് : വിവാദങ്ങളോട് പ്രതികരിച്ച് സയനോര പറയുന്നു

എല്ലാ വിഷമഘട്ടവും നമ്മളെ ഒരു നല്ല വ്യക്തിയാക്കി മാറ്റണം എന്നാണ് എന്റെ ഒരിത്. അപ്പോൾ ഈ വിഷമഘട്ടവും കഴിഞ്ഞുവന്നപ്പോൾ ഞാൻ ചില നിർണായക തീരുമാനങ്ങൾ എന്റെ ജീവിതത്തിൽ എടുത്തിട്ടുണ്. സംഭവം എന്താണ് എന്ന് വച്ചാൽ ഒരു ആറുവർഷം മുമ്പേയാണ് എനിക്ക് ഒരു മേജർ ആക്‌സിഡന്റ് പറ്റുന്നതും, അതിന്റെ വീഡിയോ ഞാൻ സോഷ്യൽ മീഡിയിൽ പങ്കിട്ടിട്ടും ഉണ്ട്. തലക്ക് ആയിരുന്നു അപകടം സംഭവിച്ചത്. സാധാരണ ഒരു അപകടത്തെ അതിജീവിച്ചതുമാണ് ആളുകളെ ഹീറോസ്, ഫൈറ്റേഴ്‌സ് എന്നൊക്കെയും വിളിക്കാവുന്നതാണ്. ശരിയാണ് എങ്കിൽ തന്നെയും അവരുടെ ജീവിതം നിരന്തരമുള്ള ഒരു ഫൈറ്റായി മാറുകയും ചെയ്യും.

എന്റെ ജീവിതവും അങ്ങനെ ആയിരുന്നു. എന്റെ നട്ടെല്ലിന് കുഴപ്പവും തല ചുറ്റലും ഒക്കെയും ഉണ്ട്. ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും എവിടെയെങ്കിലും ഒക്കെ ഒരു പോസിറ്റിവിറ്റിയുടെ കിരണം ഞാൻ കണ്ടുപിടിച്ചിരുന്നു. ചുറ്റും പോസിറ്റിവ് ആയിട്ടുള്ള ആളുകൾ ഉള്ള സമയത്ത് നമ്മൾ പോസിറ്റീവ് ആകുന്നത് സ്വാഭാവികം. എന്നാൽ ചുറ്റും നെഗറ്റീവ് ആയ ആളുകൾ ഉള്ള സമയത്തു അവിടെ നിന്നും പോസിറ്റീവ് ആകുന്നതാകും ഹീറോയിസം എന്ന് എന്റെ ഗുരുനാഥൻ പറയാറുണ്ട്.

ഞാൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നതും അതിനു വേണ്ടിയാണ്. ഈ പ്രതിസന്ധിഘട്ടം വന്നപ്പോഴും ഞാൻ ശ്രമിച്ചത് അതിനു വേണ്ടിയാണ് എങ്കിലും ഞാൻ ചെറുതായി ഒന്ന് ഇളകിപോയിരുന്നു. കുറെ മാസങ്ങൾക്ക് മുൻപേ വർക്ക് ഫ്രം ഹോം ആണ്. രണ്ടുമാസങ്ങൾക്ക് മുൻപേ ഒരു ദിവസം ക്യാരംസ് കളിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ കൈ പ്രവർത്തിക്കാത്ത പോലെ ആയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ശരീരത്തിന് ഭാരം കൂടുന്നപോലെയും താഴേക്ക് വീഴുകയും ചെയ്തു. ശരീരം മരവിക്കുന്ന പോലെയുള്ള ഫീലിലേക്ക് എത്തിയതും ഞാൻ തിരിച്ചറിഞ്ഞു.

സെമി പാരാലിസിസ് പോലെയായി ഞാൻ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി എന്റെ ശരീരം എഴുന്നേൽക്കാൻ പറ്റാതെ ആയെന്ന്. ഇത് സംഭവിച്ചപ്പോൾ ഞാൻ തളർന്നുപോയാലോ എന്നുള്ള ചിന്തയിലേക്ക് വരെ എത്തി. എന്നാൽ അവിടെ കിടന്നുകൊണ്ടും ഞാൻ പോസിറ്റിവിറ്റി തേടാൻ തുടങ്ങി. അവിടെ ഇരുന്നുകൊണ്ട് അല്ലെങ്കിൽ കിടന്നുകൊണ്ട് എന്ത് ചെയ്യാൻ ആകും എന്ന ചിന്തയായി പിന്നീട്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കൈയും കാലും വേദനിച്ചു തുടങ്ങി. അത് വന്നപ്പോൾ ഞാൻ സന്തോഷിച്ചു തുടങ്ങി.

ALSO READ

സുഹൃത്ത് ഡിജെ പിക്കാച്ചൂവിനെ പരിചയപ്പെടുത്തി ‘കുഞ്ഞിപ്പുഴു’ വൃദ്ധിക്കുട്ടി ; ശ്രദ്ധ നേടി വീഡിയോ

പിന്നെ പതുക്കെ നടന്നു തുടങ്ങി. ഇപ്പോഴും ശരിയായിട്ടില്ല. എങ്കിലും ഞാൻ തിരികെ എത്തി എന്ന ചിന്ത വന്നു. ജോലിയിൽ തിരികെ വന്നു. അങ്ങനെ ഞാൻ എന്റെ ഈ ജീവിതം കൊണ്ട് എന്നെ പോലെയുള്ള മറ്റാളുകൾക്ക് എന്ത് പ്രചോദനം നൽകാൻ കഴിയും എന്ന ചിന്തയിൽ എത്തുകയും ഇപ്പോൾ സെയിൽസ് ഗേളിന്റെ ജോലി കൂടി നോക്കുകയാണ് എന്നും നീനു പറയുന്നു.

കമ്മീഷൻ വാങ്ങാത്ത, കാശ് വാങ്ങാത്ത ഒരു സെയിൽസ് ഗേൾ. കൊച്ചിക്കകത്തു നിന്നുള്ള ആളുകളിൽ നിന്നും പ്രോഡക്ട്‌സ് എടുത്തിട്ട് ഞാൻ അത് നടന്നു വിറ്റുകൊടുക്കും. ഞാൻ നിങ്ങൾക്ക് മുൻപിലേക്ക് എത്തിയാൽ ഉറപ്പായും നിങ്ങളും അത് വാങ്ങണം. ആ പൈസ പോകുന്നത് അർഹതപെട്ടവരുടെ കൈകളിലേക്ക് ആകും. ഈ പ്രപഞ്ചം നമ്മുടെ കൈയിലേക്ക് ഒന്ന് വച്ച് തന്നാൽ അത് മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുത്താൻ കഴിയണം എന്നാണ് നീനു പറയുന്നത്.

 

Advertisement