നടിയും മോഡലും ഒക്കെയായി മലയാളികള്‍ക്ക് സുപരിചിതയാണ് റിയ ഐഷ. കേരളത്തില്‍ ആദ്യമായി അദാലത്ത് ജഡ്ജിങ് പാനലില്‍ വന്ന ട്രാന്‍സ് പേഴ്സണാണ് റിയ. ഇപ്പോള്‍ യൂണിവേഴ്സിറ്റി അംഗീകാരമുള്ള ഒരു മോഡലിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുകയാണ് താരം.
ട്രാന്‍സ് വുമണായ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് റിയ ഐഷ ഇപ്പോള്‍. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞകാലത്തെ കുറിച്ച് റിയ മനസ് തുറന്നത്.
അതേസമയം, ആണ്‍കുട്ടിയായി ജനിച്ച് വളര്‍ന്ന തന്റെ ഉള്ളിലെ പെണ്‍കുട്ടിയുടെ പേരില്‍ സ്‌കൂള്‍ കാലത്ത് ഒന്നും അധികം പരിഹാസം കേള്‍ക്കേണ്ടി വന്നിട്ടില്ലെന്ന് പറയുകയാണ് റിയ ഐഷ. അത്യാവശ്യം വലിയ തറവാട്ടിലാണ് ഞാന്‍ ജനിച്ചത്. അതിന്റെ പ്രിവില്യേജ് ഉണ്ടായിരുന്നു. പുരുഷ വേഷം ഇട്ട് സ്ത്രൈണ സ്വഭാവം കാണിക്കുമ്പോള്‍ പോലും ആരും പരിഹസിച്ചിരുന്നില്ല.
എന്നാല്‍ ബാഗ്ലൂര്‍ കോളേജ് പഠനകാലത്താണ് ചെറിയ രീതിയിലുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ചാന്ത്പൊട്ട് എന്നൊക്കെ വിളിച്ച് കളിയാക്കിയിരുന്നു. പിന്നീടാണ് കൈയ്യില്‍ കാശ് ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയത്.
പട്ടിണി കാലത്ത് ഒരു മുട്ട റോസ്റ്റ് വാങ്ങി രണ്ട് നേരം വച്ച് കഴിക്കേണ്ട സാഹചര്യം പോലും വന്നു. മലപ്പുറത്ത് പെരിന്തല്‍മണ്ണയില്‍ വലിയൊരു വീട് വാടകയ്ക്ക് എടുത്ത് അവിടെ ഹിന്ദിക്കാരെ താമസിപ്പിച്ച് പണം സമ്പാദിപ്പിച്ചിട്ടുണ്ട്. മുപ്പതോളം വരുന്ന ഹിന്ദിക്കാര്‍ ഉപയോഗിച്ച ബാത്രൂം കഴുകുന്ന അവസ്ഥയിലേക്ക് ഒക്കെ എത്തിയപ്പോള്‍ വല്ലാതെ വിഷമമായി.
പിന്നീട് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബീസ് ഒരു ബേക്കറിയില്‍ ഉള്ള പതിനഞ്ച് പേര്‍ക്ക് ഉച്ച ഭക്ഷണം ഉണ്ടാക്കി നല്‍കി പണം സമ്പാദിച്ചിരുന്നു. അങ്ങനെയാണ് കോളേജില്‍ പോയി പഠിച്ചത്. അതേ അബീസ് ബേക്കറിയുടെ തൊട്ടടുത്ത ഫ്ളോറില്‍, 2500 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു ബില്‍ഡിങ് എടുത്ത് സ്വന്തമായി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാനായത് വലിയൊരു നേട്ടമാണ്.
ഇതിനിടെ ബംഗ്ലൂര്‍ പഠനകാലത്ത് ഒരു പെണ്‍കുട്ടിയുമായി പ്രണയം ഉണ്ടായിരുന്നു. ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു. ആ സമയത്ത് അവള്‍ക്കൊപ്പം സെക്സ് ചെയ്യാനോ അവളെ ഒന്ന് കിസ് ചെയ്യാനോ എനിക്കായിരുന്നില്ല.
ഇതോടെ നീ ആണല്ലേ, അതോ നിനക്ക് വേറെ ആരെങ്കിലുമായി ബന്ധമുണ്ടോ എന്നവള്‍ മുഖത്ത് നോക്കി ചോദിച്ചു. ഇതോടെയാണ് വലിയ കുറ്റബോധം തോന്നിയത്. എനിക്ക് കല്യാണ ആലോചനകളും വന്നു തുടങ്ങിയിരുന്നു. ഇതോടെ ഞാന്‍ കാരണം ഒരു പെണ്‍കുട്ടി കരയാനിയാകരുത് എന്ന് കരുതിയാണ് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്.