‘കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പൽ എങ്ങനെ പായിക്കണമെന്ന് ഞാൻ പഠിക്കുകയാണ്’ ; ശ്രദ്ധ നേടി നടി ശിവാനി ഭായിയുടെ വീഡിയോ

83

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശിവാനി ഭായ്. തനിക്ക് കാൻസർ രോഗം പിടിപെട്ട വിവരം താരം അടുത്തിടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ കാൻസറിനോട് പടപൊരുതുന്ന ശിവാനിയുടെ പുതിയ വിഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. കാൻസറിനോടുള്ള തന്റെ പോരാട്ടവീര്യം വ്യക്തമാക്കികൊണ്ടുള്ള വീഡിയോയാണ് ശിവാനി പങ്കുവെച്ചിരിക്കുന്നത്.

Also read

Advertisements

തന്റെ പുതിയ പ്രണയം ആരാധകരുമായി പങ്കു വച്ച് അങ്കമാലി ഡയറീസിലെ ലിച്ചി

‘കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പൽ എങ്ങനെ പായിക്കണമെന്ന് ഞാൻ പഠിക്കുകയാണ്.’ കീമോ കഴിഞ്ഞിരിക്കുന്ന ശിവാനി മൊട്ടയടിച്ച ലുക്കിലാണ് വീഡിയോയിൽ എത്തുന്നത്. കാൻസർ അതിന്റെ പോരാട്ടം ആരംഭിച്ചു, എന്നാൽ ഞാൻ അതിനെ ഇല്ലാതാക്കും എന്നും വീഡിയോയിൽ കുറിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിലൂടെയാണ് താരം കാൻസർ ബാധിതയായ വിവരം അറിയിക്കുന്നത്. കോവിഡ് വന്നു പോയതിന് പിന്നാലെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് താരം ബയോപ്‌സി ചെയ്യുന്നത്.

മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ശിവാനി. കൂടുതലും സഹോദരി വേഷങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്.

Also read

എടുത്തു ചാട്ടവും മുൻകോപവും ഒക്കെയുള്ള രാജുവിനെ നിയന്ത്രിച്ച് നിർത്തുന്ന ഒരേയൊരാൾ ആരാണെന്ന് വെളിപ്പെടുത്തി മല്ലിക സുകുമാരൻ

മോഹൻലാൽ ചിത്രം ഗുരുവിൽ ബാലതാരമായാണ് ശിവാനി അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻ തമ്പിയിൽ വേഷമിട്ടത് ശ്രദ്ധിക്കപ്പെട്ടു.

ജയറാമിനൊപ്പം രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗൺ പത്തിലധികം മലയാള ചിത്രങ്ങളിലും മൂന്ന് തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് പ്രശാന്ത് പരമേശ്വരനും മകനുമൊപ്പം ചെന്നൈയിലാണ് താരമിപ്പോൾ താമസം.

Advertisement