അന്ന് ചോദിച്ചത് എന്റെ ഗ്യാപ് ഫിൽ ചെയ്തു അല്ലേ എന്നാണ്; ഇനിയൊരിക്കലും ഉമ്മൻചാണ്ടിയെ അനുകരിക്കില്ല: കോട്ടയം നസീർ

91

മലയാളികളുടെ മനസ്സിലും, മുഖത്തും ചിരി കോരിയിടുന്ന പ്രകടനങ്ങളിലൂടെ വളർന്ന് വന്ന താരമാണ് കോട്ടയം നസീർ. അദ്ദേഹത്തെ കുറിച്ച് പറയാൻ മുഖവുരകൾ ഒന്നും തന്നെ വേണ്ട എന്നതാണ് പ്രധാനം. അദ്ദേഹത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടവും മലയാളിക്ക് മുന്നിലായിരുന്നുവെന്ന് പറയാം. അതുകൊണ്ട് തന്നെ എല്ലാവർക്കും പ്രിയപ്പെട്ട മിമിക്രി കലാകാരനും നടനും കൂടിയാണ് താരം.

ഇന്ന് അനേകം പേരെ കണ്ണീരിലാക്കി വിടപറഞ്ഞ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കോട്ടയം സ്വദേശിയാണ്. കോട്ടയം നസീറുമായി അടുത്ത ാത്മബന്ധം പുലർത്തിയിരുന്ന രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു ഉമ്മൻചാണ്ടി. ഇപ്പോഴിതാ ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ ദുഃഖം പങ്കിട്ടെത്തിയിരിക്കുകയാണ് കോട്ടയം നസീർ.

Advertisements

ഉമ്മൻചാണ്ടിയെ ഏറ്റവും കൂടുതൽ വേദികളിൽ അനുകരിച്ചിട്ടുള്ള താരം ഒരു പക്ഷെ കോട്ടയം നസീർ തന്നെയായിരിക്കും. ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ, ഇനിയൊരിക്കലും താൻ ഉമ്മൻചാണ്ടിയെ അനുകരിക്കില്ല എന്ന് പറയുകയാണ് കോട്ടയം നസീർ. തന്നെ സഹോദരന് തുല്യം സ്നേഹിച്ചിരുന്ന ഒരാൾ കൂടിയായിരുന്നു ഉമ്മൻചാണ്ടിയെന്നും കോട്ടയം നസീർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ- ദിലീപ് ജനപ്രിയനായത് എങ്ങനെയെന്ന് ആ സംഭവത്തോടെ എനിക്ക് മനസ്സിലായി, അദ്ദേഹം നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല, വെളിപ്പെടുത്തലുമായി രാജസേനന്‍

തനിക്ക് ഈ വിയോഗത്തിൽ വലിയ വിഷമമുണ്ട്. എതിരാളികളെ പോലും വിമർശിച്ച് വേദനിപ്പിച്ചു കൊണ്ട് സംസാരിക്കുന്ന ഒരാൾ ആയിരുന്നില്ല അദ്ദേഹം. അത്രയും നല്ലൊരു വ്യക്തിത്വം വിട്ടു പിരിഞ്ഞു പോകുന്നതിൽ വിഷമമുണ്ട്. വ്യക്തിപരമായി പറയുകയാണെങ്കിൽ സഹോദരന് തുല്യം തന്നെ ചേർത്തു പിടിച്ചിട്ടുള്ള ഒരു വ്യക്തിയാണ്.


അദ്ദേഹം അത്രയും വലിയ രാഷ്ട്രീയ നേതാവാണ്, വലിയ പൊസിഷനിൽ ഇരുന്ന ആളാണ്, ആ ഒരു ഇത് വച്ചിട്ടില്ല. അനുകരിക്കുന്ന ആളുകളെ എല്ലാവർക്കും ഇഷ്ടപ്പെടില്ല. എന്നാൽ അനുകരണത്തെ പോസിറ്റീവ് ആയി കാണുകയും ആ അനുകരണത്തെ ഇഷ്ടമാണെന്നും അതിലെ വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും പറഞ്ഞിരുന്ന വ്യക്തി കൂടിയാണ് അദ്ദേഹമെന്നും കോട്ടയം നസീർ പറയുന്നു.

ALSO READ- കുടുംബത്തോടൊപ്പം പങ്കിടുന്ന ലളിതമായ നിമിഷങ്ങളാണ് സന്തോഷം, ആശയ്ക്കും മക്കള്‍ക്കുമൊപ്പം അവധിക്കാലം അടിച്ചുപൊളിച്ച് മനോജ് കെ ജയന്‍, വീഡിയോ വൈറല്‍

മുൻപ് താൻ താൻ കൈരളിയിൽ കോട്ടയം നസീർ ഷോ ചെയ്യുമ്പോഴായിരുന്നു ആന്റണി സാർ രാജി വച്ച്, ഉമ്മൻചാണ്ടി സാർ മുഖ്യമന്ത്രിയാകുന്നത്. അന്നാണ് അദ്ദേഹത്തെ താൻ അനുകരിക്കുന്നത്. അതുകഴിഞ്ഞ് കാലങ്ങളായി അദ്ദേഹത്തെ അനുകരിച്ചിട്ടുണ്ടെന്നും കോട്ടയം നസീർ വ്യക്തമാക്കി.

തന്റെ പെയ്ന്റിംഗ് എക്സിബിഷൻ കാണാൻ വരെ വന്നിട്ടുണ്ട്. ഒരിക്കൽ കറുകച്ചാലിൽ ഒരു പരിപാടിക്കിടെ ഞാൻ അനുകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം കേറി വന്നത്, ‘ഞാൻ എത്താൻ വൈകിയതു കൊണ്ട് എന്റെ ഗ്യാപ്പ് ഫിൽ ചെയ്തു അല്ലേ’ എന്നാണ് അദ്ദേഹം തന്നെ പിടിച്ച് പറഞ്ഞതെന്നും കോട്ടയം നസീർ ഓർത്തെടുക്കുന്നു.

കരുണാകരൻ സാർ മരിച്ചപ്പോഴും ഇത് തന്നെ പറഞ്ഞിരുന്നു, ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന്. ഉമ്മൻചാണ്ടി സാർ വിട പറയുമ്പോഴും അത് തന്നെയാണ് പറയാനുള്ളത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല. അദ്ദേഹം സുഖമില്ലാതെ ആശുപത്രിയിൽ ആയപ്പോൾ തന്നെ അനുകരിക്കുന്നത് ഞാൻ അവസാനിപ്പിച്ചിരുന്നുവെന്നും കോട്ടയം നസീർ വ്യക്തമാക്കി.

അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നാണ് തന്റെ വിശ്വാസമെന്നും രാഷ്ട്രീയത്തിലുള്ള ഒരാളെ അവർ ലൈവ് ആയി ഇരിക്കുമ്പോഴുള്ള പ്രശ്നങ്ങൾ എടുത്ത് മാത്രമാണ് താൻ അനുകരിക്കാറുള്ളതെന്നും താരം പറഞ്ഞു. കൂടാതെ, നമ്മളെ വിട്ടു പിരിഞ്ഞു പോയിട്ട് പിന്നെ എങ്ങനെയാണ് അവരെ അനുകരിക്കുകയെന്നും താരം ചോദിക്കുന്നു.

മികച്ച നടൻ മമ്മൂട്ടി തന്നെ, കേരള ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം..

Advertisement