ഇതൊരു കഥയാണ് പക്ഷെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ. ഈ കഥയിൽ പറയുന്നത് തികച്ചും സാങ്കല്പികം മാത്രം.
നാടും നിറവും ഭാഷയും ജോലിയും ജാതിയും ഒന്നും പലപ്പോഴും പ്രവാസ ലോകത്തെ സൗഹൃദങ്ങൾക്ക് പ്രശ്‌നമാകാറില്ല.
ജോലിസ്ഥലത്തുനിന്നോ, യാദൃശ്ചികമായി പരിചയപ്പെട്ടവരോ, അടുത്ത ഫ്‌ലാറ്റിൽ താമസിക്കുന്നവരോ അങ്ങിനെ ഊഷ്മളമായ സൗഹൃദങ്ങളുടെ അനേകം കഥകൾ പല പ്രവാസികൾക്കും പറയുവാനും ഉണ്ടാകും.
ചിലർക്കെങ്കിലും കയ്‌പേറിയ അനുഭവങ്ങളും പങ്കുവെക്കുവാനും ഉണ്ടാകും. തട്ടിപ്പുകാരുടെ കൈകളിൽ പെട്ടാൽ പലർക്കും പുറത്ത് പറയുവാൻ പോലും പറ്റാത്ത സ്ഥിതിയിലാകും കാര്യങ്ങൾ എത്തുക.
നിമ്മിയും ഭർത്താവ് യുവദേവും തമ്മിൽ പ്രായം കൊണ്ടു മാത്രമല്ല അഭിരുചികളിലും ചിന്തയിലും സംസാരത്തിലുമെല്ലാം വലിയ അന്തരമുണ്ട്.
കാവ്യാമാധവനെ അനുസ്മരിപ്പിക്കുന്ന വിടർന്ന കണ്ണും ചിരിയും ശരീരപ്രകൃതിയുമാണ് നിമ്മിക്ക്. മൊത്തത്തിൽ ഒരു നാടൻ മലയാളി പെണ്ണിന്റെ ശാരീരിക സവിശേഷതകൾ.
വലിയ വട്ട പൊട്ടും കമ്മലുകളും അണി യുവദേവ് ആകട്ടെ കാഴ്ചയിൽ തന്നെ പ്രായം തോന്നിക്കും.
മോശമല്ലാത്ത കഷണ്ടിയും ദാർഷ്ട്യവുമെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്.
വിദ്യാഭ്യാസക്കുറവ് വളർന്ന സാഹചര്യവും മോശമായതിനാൽ പലതുകൊണ്ടും നഗരത്തിൽ ജനിച്ചു വളർന്ന നിമ്മിയുമായി വിവാഹം കഴിഞ്ഞ നാളുകളിൽ മുതലേ യോജിച്ചു പോകുന്നതിൽ അദ്ദെഹത്തിനു സാധിക്കുന്നുമില്ല.
ഒരു കമ്പനിയിലെ സെയിൽസ് മാനായി ജോലിചെയ്യുന്ന യുവദേവ് അലസതയുടെ കാര്യത്തിൽ മുൻ പന്തിയിലാണ്.
ചില സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ചില ബിസിനസ്സുകൾ ചെയ്യുകയും അതിൽ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്തു എന്നതല്ലാതെ ഇരുപത് വർഷത്തെ പ്രവാസ ജീവിതത്തിൽ പറയത്തക്ക നേട്ടങ്ങൾ ഒന്നും ഉണ്ടാക്കുവാൻ അദ്ദേഹത്തിനായിട്ടുമില്ല.
അദ്ദേഹത്തിനു ദുർച്ചെലവുകൾ ഏറെ ഉള്ളതിനാൽ നിമ്മിയുടെ ശമ്പളത്തിൽ നിന്നും യുവദേവിന്റെ കടബാധ്യതകൾ കൂടെ വീട്ടേണ്ട അവസ്ഥയുമാണ്.
മലയാളികളുടെ കൂട്ടായ്മകളിൽ ഇരുവരും സജീവമായതിനാൽ നിരവധി സൗഹൃദങ്ങളും അവർക്കുണ്ട്.
മറ്റു സ്ത്രീകളുമായി അടുത്തിടപഴകുന്നതിൽ യുവദേവിനു വലിയ ഉത്സാഹമാണ് ഒപ്പം സ്വന്തം ഭാര്യയെ സംശയിക്കുന്ന പ്രകൃതക്കാരനും.
നിമ്മിയുടെ ജോലിയും ഉയർന്ന ശമ്പളവുമെല്ലാം പല സുഹൃത്തുക്കൾക്കും അസൂയയും സൃഷ്ടിച്ചിരുന്നു.
ഇതിനിടയിൽ യാദൃശ്ചികമായാണ് അവരുമായി ആഷ്‌ളിയും ഭാര്യ കാതറിനും സൗഹൃദത്തിലായത്. ഭാര്യാഭർത്താക്കന്മാരായാൽ ഇങ്ങനെ വേണം എന്നാണ് അവരെ പറ്റി മറ്റുള്ളവർ പറയുക.
എവിടേക്ക് പോകുമ്പോഴും ഭാര്യയും ഒപ്പം ഉണ്ടാകും. എപ്പോഴും സന്തോഷത്തോടെ വളരെ പോസിറ്റീവായ ഇടപെടൽ.
ക്ലബ്ബുകളിലും മറ്റും സജീവം. ഇരുവരും സ്‌പോർട്‌സിലും താല്പര്യം ഉള്ളവർ.
നിമ്മിയുടേയും യുവദേവിന്റെയും അടുത്ത സുഹൃത്തുക്കളായി മാറുവാൻ അധികം സമയം വേണ്ടിവന്നില്ല.
യുവദേവിന്റെ പിന്തിരിപ്പൻ ചിന്തകളിൽ പെട്റ്റ് ശ്വാസം മുട്ടി കഴിഞ്ഞിരുന്ന നിമ്മിയുടെ ജീവിതത്തിലേക്ക് വല്ലാത്ത ഒരു പോസിറ്റീവ് എനർജിയാണ് അതോടെ കടന്നു വന്നത്.
ഭാര്യയേയും മക്കളേയും കെയർ ചെയ്യുന്നതിലുള്ള ശ്രദ്ധയും സദാ ചുറു ചുറുക്കോടെ ഉള്ള പെരുമാറ്റവും അവൾക്ക് ആഷ്‌ളിയോട് വലിയ ആരാധന തോന്നി.
നിമ്മിയുടേയും യുവദേവിന്റെയും ദാമ്പത്യത്തിലെ പൊരുത്തക്കെടുകൾ അവർ വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കി.
നിമ്മി യുവദേവിന്റെ പോരായ്മകളെ പറ്റി പറയുമ്പോൾ കാതറിൻ സദാ ആഷ്‌ളിയെ പറ്റി സംസാരിച്ചുകൊണ്ടിരിക്കും.
പരസ്പരം അടുത്തിടപഴകുവാൻ തുടങ്ങിയതോടെ ഇരുവരും തങ്ങളുടെ ലൈംഗിക ജീവിതത്തെ പറ്റി വിശദമായി തന്നെ ചർച്ച ചെയ്യുവാൻ തുടങ്ങി.
പലപ്പോഴും നിമ്മിയുടെ സാന്നിദ്ധ്യത്തിൽ ആഷ്‌ളിയും കാതറിനും പ്രണയ പ്രകടനങ്ങൾ നടത്തറുമുണ്ട്. കിടപ്പറയിൽ ഒരു സ്റ്റാലിയനാണ് തന്റെ ആഷ്‌ളിയെന്ന് കാതറിൻ നിമ്മിയോട് ഇടക്കിടെ സൂചിപ്പിക്കും.
ക്രമേണ നിമ്മിയുടെ ഉള്ളിൽ ആഷ്‌ളിയോടുള്ള അടുപ്പം ആരാധനയിൽ നിന്നും പ്രണയമായി വളർന്നു. കാതറിനാകട്ടെ അതിനു എല്ലാ വിധ പ്രോത്സാഹനവും നൽകി.
പലപോഴും അവർക്ക് അടുത്തിടപഴകുവാൻ അവസരം ഒരുക്കി. കുട്ടികളെയും കൊണ്ട് അവർക്കരികിൽ നിന്നും മാറി നിന്നു.
അല്ലെങ്കിൽ എന്തെങ്കിലും ആവശ്യം പറഞ്ഞ് യുവദേവിനെയും കൊണ്ടു പുറത്ത് പോകുവാനും അവൾ ശ്രദ്ധിച്ചു.
ആഷ്‌ളിയും നിമ്മിയും പരസ്പരം വേർപിരിയുവാൻ പറ്റാത്ത വിധം കമിതാക്കളായി മാറുവാൻ അധിക നാൾ വേണ്ടിവന്നില്ല.
നിമ്മിയുമായി ശാരീരികമായും ആഷ്‌ളി അടുത്തു. അവളെ മോഹിപ്പിച്ചു പിൻവാങ്ങുക എന്ന തന്ത്രമായിരുന്നു അയാൾ പലപ്പോഴും ചെയ്തിരുന്നത്.
വൈകാരികമായി അടുത്തിടപഴകുവാൻ തുടങ്ങുമ്പോൾ കാതറിന്റെ ഫോൺ വരികയോ മറ്റെന്തെങ്കിലും തടസ്സങ്ങൾ സംഭവിക്കുകയോ ചെയ്യും.
അതവരുടെ ഒരു തന്ത്രമായിരുന്നു എന്ന് നിമ്മിക്ക് മനസ്സിലായിരുന്നില്ല.
വാട്‌സാപ്പ് ഐഎംഒ പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രണയം പൂത്തുലഞ്ഞു. ഇടക്ക് ഒരിക്കൽ അവർ തമ്മിലുള്ള അടുത്തിടപഴകൽ കാതറിനു മനസ്സിലായി എന്ന് ആഷ്‌ളി പറഞ്ഞു.
അതു പറഞ്ഞ് വഴക്കുണ്ടായി എന്നും അയാൾ അവളെ പറഞ്ഞു ധരിപ്പിച്ചു. കാതറിനും ആഷ്‌ളിയും അവളോട് അല്പം അകൽച്ച കാണിച്ചു.
വൈകാരികമായി നിമ്മി നല്ല പിരിമുറുക്കത്തിലായി. ഇരയെ പരമാവധി തങ്ങളുടെ വരുതിയിലാക്കുവാനുള്ള ഒരു തന്ത്രമായിരുന്നു അത്.
ഇടക്ക് കാതറിൻ അറിയാതെ നിമ്മിയെ ഓഫീസിൽ നിന്നും വിളിച്ചിറക്കി ആഷ്‌ളി കാണാറുണ്ട്. കണ്ടും സംസാരിക്കും എങ്കിലും അവനിൽ നിന്നും മറ്റു പലതും അവൾ ആശിച്ചു.
ഒടുവിൽ അവൻ അവളുമായി രതിയിൽ ഏർപ്പെട്ടു. നിമ്മിക്ക് തന്റെ ലൈംഗിക ജീവിതത്തിൽ ഇന്നുവരെ ലഭിക്കാത്ത അത്രയും ഹൃദ്യമായ ഒരു അനുഭവമായിരുന്നു അത്.
അതോടെ അവൾ വീണ്ടും വീണ്ടും അതിനായി ആഗ്രഹിച്ചു. ആഷ്‌ളിയാകട്ടെ പല രീതിയിൽ ഒഴിഞ്ഞു മാറി. ഇടക്ക് അവൾക്ക് പിടികൊടുക്കുകയും ചെയ്യും.
പൂർണ്ണമായും അവൾ തങ്ങളുടെ വരുതിയായതോടെ ആഷ്‌ളിയുടെ കടങ്ങളെ പറ്റിയും മറ്റും പറഞ്ഞത്.
ഇമോഷ്ണൽ ബ്ലാക്ക് മെയിലിംഗിലൂടെ അവളിൽ നിന്നും സ്വർണ്ണവും പണവും മാത്രമല്ല ചില ലോണുകളുടെ ജാമ്യത്തിനായുള്ള ഡോക്യുമെന്റുകളിൽ അവളെ കോണ്ട് ഒപ്പുവച്ച് നല്ല ഒരു തുക എടുക്കുകയും ചെയ്തു.
തന്നെ ഭാര്യയും ഭർത്താവും ചേർന്ന് വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയുവാൻ നിമ്മിക്ക് തിരിച്ചറിയുവാൻ ആയില്ല.
കാതറിൻ തങ്ങളുടെ ബന്ധം മനസ്സിലാക്കിയതുകൊണ്ട് അവരുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ ആയി അതിനാലാണ് ആഷ്‌ളി താനുമായി കൂട്ട് കൂടാത്തതെന്നാണ് അവൾ വിശ്വസിക്കുന്നത്.
ഭാര്യയും ഭർത്താവും പുതിയ ഇരകളെ തേടുമ്പോൾ അതറിയാതെ ഒരു മനശ്ശാസ്ത്ര വിദഗ്ദയുടെ ചികിത്സയിലേക്ക് നിമ്മി എത്തപ്പെട്ടു.
തന്റെ ആത്മാവിൽ ആഷ്‌ളി നിറഞ്ഞു നിൽക്കുന്നു എന്ന് അവൾ തുറന്നു പറഞ്ഞു. അവർ നിന്നെ ചതിക്കുകയായിരുന്നു എന്നുള്ള ഡോക്ടറുടെ ഉപദേശങ്ങൾ വിശ്വസിക്കുവാൻ അവൾ ആദ്യം കൂട്ടാക്കിയില്ല.
ഒരുപാട് മണിക്കൂറുകൾ നീണ്ട സംഭാഷണങ്ങൾക്കും മറ്റു ശാസ്ത്രീയമായ ഇടപെടലുകൾക്കും അവളിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിച്ചു.
ഇനി ആഷ്‌ളിയുമായി യാതൊരു ബന്ധവും വേണ്ട എന്ന് അവളെ കൊണ്ട് തീരുമാനം എടുപ്പിച്ചാണ് അവർ വിട്ടത്.
മരുന്നും കൗൺസിലിംഗുമായി കടുത്ത വിഷാദാവസ്ഥയിൽ നിന്നും കരകയറിക്കൊണ്ടിരിക്കുമ്പോൾ വീണ്ടും ആഷ്‌ളി അവൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടു.
ഭാര്യയുമായി താനിപ്പോൾ അകൽച്ചയിലാണെന്നും നീയില്ലാതെ എനിക്ക് ജീവിക്കുവാൻ കഴിയില്ലെന്നും അവൻ അവൾക്ക് മുമ്പിൽ കരഞ്ഞു പറഞ്ഞു.
കുറച്ച് കാലം കടം നീ അടക്കണം അപ്പോഴേക്കും എന്റെ പ്രശ്‌നങ്ങൾ തീരും എന്നും അവളെ അവൻ വിശ്വസിപ്പിച്ചു.
ഭർത്താവിൽ നിന്നും മാനസികമായി ഏറെ അകന്നു കഴിഞ്ഞ അവൾ പഴയതിലും കൂടുതൽ സ്‌നേഹത്തോടെ അവനെ വിശ്വസിച്ചുകൊണ്ട് സ്വീകരിച്ചു.
ഇതൊരു കഥയാണെങ്കിലും തട്ടിപ്പിന്റെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു രീതിക്കാണ് ആ കുടുമ്പം ഇരയായത്.
എത്ര അടുപ്പം കാണിച്ചാലും അപരിചിതരുമായി ഭാര്യാ ഭർത്താക്കന്മാർ തങ്ങൾക്കിടയിലെ പ്രശ്‌നങ്ങളെ പറ്റി പങ്കുവെക്കാതിരിക്കുക.
കിടപ്പറയിലെ സ്വകാര്യതകളെ എപ്പോഴും സ്വകാര്യതയായി തന്നെ സൂക്ഷിക്കുക. ഇത്തരം ചതിക്കുഴികളിൽ ചെന്നു ചാടാതിരിക്കുവാൻ പ്രവാസികൾ ജാഗ്രത പാലിക്കുക.