എൽജിബിറ്റിയുടെ പ്രവർത്തങ്ങൾക്ക് വേണ്ടി പതിനെട്ട് കൊല്ലമായി അമരത്തു തന്നെ നിലകൊള്ളുന്നു വ്യക്തിയാണ് ശീതൾ ശ്യാം. അഭിനേത്രിയാണ്, മോഡൽ ആണ്, നർത്തകിയാണ്, എഴുത്തുകാരിയാണ് , സോഷ്യൽ ആക്ടിവിസ്റ്റ് ആണ് അങ്ങനെ ശീതൾ കൈവക്കാത്ത മേഖലകൾ ഇല്ല എന്ന് വേണമെങ്കിൽ പറയാം.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ശീതൾ പങ്കിടുന്ന എഴുത്തുകൾ ഒക്കെയും വേഗം തന്നെ ആളുകളിലേക്ക് എത്താറുണ്ട്. താൻ സ്വപ്നം കണ്ടിരുന്ന പലതിലും എത്താൻ പ്രേരിപ്പിച്ചത് ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികൾ തന്നെ ആയിരുന്നു എന്ന് ശീതൾ ഓർക്കുകയാണ്. വിമാനത്തിൽ കയറാൻ ആഗ്രഹിച്ച ശീതൾ ഇന്ന് ആകാശത്തോളം തന്നെ തല ഉയർത്തി നിൽക്കുന്നു. ശീതളിന്റെ വാക്കുകളിലേക്ക്.
ALSO READ
ഞാൻ ശീതൾ ശ്യാം. ഞാൻ പതിനെട്ട് വർഷമായി എൽജിബിറ്റിയുടെ പ്രവർത്തങ്ങൾക്ക് വണ്ടി നിലകൊള്ളുന്നു. പല സ്ഥാനങ്ങളും ഞാൻ ഇപ്പോൾ വഹിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ആണ്. ദ്വയയുടെ പ്രസിഡന്റ ആണ്. ദിശയുടെ എക്‌സിക്യൂറ്റീവ് മെമ്പർ ആണ്. അങ്ങനെ പല മേഖലകളിൽ പ്രവർത്തിക്കുന്നു. ഇതിലൊക്കെ പുറമെ അഭിനേത്രിയും തീയ്യേറ്റർ ആർട്ടിസ്റ്റും ആണ്. മോഡലും കോളം റൈറ്ററും ആണ് എന്ന് സ്വയം പരിചയപെടുത്തിക്കൊണ്ടാണ് ശീതൾ സംസാരിച്ചു തുടങ്ങിയത്.
ഇത് ഇത്രയും എടുത്തുപറയാൻ കാരണം ഞാൻ ഇതിൽ പലതും ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു. എന്നാൽ ഇതിലൊന്നും ചെറുപ്പകാലത്തു നേടാൻ സാധിച്ചിരുന്നില്ല എന്ന ഒരു സത്യം ഉണ്ടായിരുന്നു. ആ സത്യം തന്നെ മനസിലാക്കിയത് ഇപ്പോൾ ആയിരുന്നു. വലിയ ഒരു കൃസ്ത്യൻ ആർസി കുടുംബത്തിൽ ജനിച്ച ആളായിരുന്നു ഞാൻ.
ആ കുടുംബത്തിൽ രണ്ടാത്തെ വ്യക്തി ആയിട്ടാണ് ഞാൻ ജനിച്ചത്. ജനിച്ചപ്പോൾ മുതൽ തന്നെ എന്നെ വ്യത്യസ്ത വ്യക്തി ആയി തന്നെ കണ്ടിരുന്നു. അതിനു പ്രധാന കാരണം എന്റെ ഒപ്പം ജനിച്ച എന്റെ സഹോദരൻ ആൺകുട്ടി ആയും. അതെ ലിംഗ സ്വത്വത്തിൽ ജനിച്ച ആളായിരുന്നു ഞാനെങ്കിലും സ്‌ത്രൈണത വീട്ടുകാർക്ക് അറിയാൻ സാധിച്ചിരുന്നു.
നമ്മുടെ സമൂഹത്തിൽ ഒരു കുടുംബം എന്ന് പറയുന്നതിൽ പുരുഷമേധാവിത്വത്തിൽ ഒരു പങ്കുണ്ട്. അത് എന്റെ കുടുബത്തിലും ഉണ്ടായിരുന്നു. എന്റെ അച്ഛൻ എന്ന വ്യക്തി ആയിരുന്നു എല്ലാം നോക്കി നടത്തിയിരുന്നത്. പുരുഷാധിപത്യത്തിന്റെ മൂർത്തീ ഭാവം തന്നെ ആയിരുന്നു അദ്ദേഹം. അമ്മ ഒരുപാട് സഫർ ചെയ്തുകൊണ്ട് ജീവിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. അച്ഛനെക്കാളും വിദ്യാഭ്യാസം കുറവായിരുന്നു അമ്മയ്ക്ക്. അച്ഛൻ നന്നായി കുടിക്കുകയും അമ്മയെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതൊരു ജീവിതമാണ് അണ്ടർ സ്‌റാൻഡിങ്ങിലൂടെ ജീവിതം മുൻപോട്ട് പോകണം എന്ന് മാത്രം അമ്മ പറയുമായിരുന്നു.
ALSO READ
ആണായാലും പെണ്ണായാലും അവനവന് സാമാന്യബോധം ഉണ്ടാകണം; നടി ശിവദയുടെ വാക്കുകൾ വൈറൽ
പയ്യെ പയ്യെ എന്നെയും അച്ഛൻ ഉപദ്രവിക്കാൻ തുടങ്ങി. അച്ഛനെ പോലെയുള്ള ഒരു പുരുഷൻ, എന്നെ പോലെ ഒരു ആണും പെണ്ണും കേട്ട ഒരാൾക്ക് എങ്ങനെ ജന്മം നൽകി എന്ന മാനസികാവസ്ഥയിൽ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പിതൃത്വം അദ്ദേഹത്തിന്റേത് അല്ല എന്ന രീതിയിൽ ഉള്ള ചർച്ചകൾ വീട്ടിൽ നടന്നിരുന്നു. നിനക്ക് എങ്ങനെയാണ് ആണും പെണ്ണും കെട്ട ഒരു കുഞ്ഞുണ്ടാകുന്നത് എന്ന ചോദ്യം അദ്ദേഹം നേരിട്ടിരുന്നു. അതിന്റെയൊക്കെ അവസാനം വീട്ടിനുള്ളിൽ ആയിരുന്നു തീരുന്നത്. അത് ഞാൻ കാരണം ആണല്ലോ പ്രശ്‌നം ഉണ്ടാകുന്നത് എന്ന ചിന്ത എന്നെയും അമ്മയേയും ചിന്തിപ്പിച്ചിരുന്നു. കാലങ്ങൾ പോകവേ അമ്മ എനിക്ക് ശക്തി പകർന്നു തന്നിരുന്നു. ഒരിക്കലും ആത്മഹത്യ ചെയ്യരുത് എന്നും അമ്മ ഉപദേശിച്ചിരുന്നു.
ഞാൻ എന്ന വ്യക്തിയ്ക്ക് ഒരു ഐഡന്റിറ്റി ഉണ്ട് എന്ന് മനസിലാക്കുന്നത് ഒരുപാട് നാളുകൾക്ക് ശേഷമാണ്. ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്ന ആളാണ് ഞാൻ. അതിൽ അഭിനേത്രിയാകാനും, എഴുത്തുകാരിയാകാനും ഉളള സ്വപ്നങ്ങൾ കൂട്ടി വച്ചിരുന്നു. എന്നാൽ ഇതൊന്നും നടക്കില്ല എന്ന ചിന്തയും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പുരുഷന്റെ രൂപം ഉള്ളതുകൊണ്ടുതന്നേ എന്റെ കഴിവുകൾ ചെറുപ്പം മുതൽ തന്നെ ഉണ്ടായിരുന്നു. ഒരുപാട് സ്ട്രഗ്ലിങ് കൊണ്ട് തന്നെ ആണ് ഞാൻ മുൻപോട്ട് പോയത്. ഏഴാം ക്ളാസിൽ പഠിക്കുന്ന സമയത്ത് ഞാൻ സെക്‌സ്ഷുവൽ അബ്യൂസ്‌മെന്റ് നേരിടേണ്ടി വന്നിട്ടുണ്ട്.
പ്രതിസന്ധിയിൽ നിന്നും സഫർ ചെയ്തുകൊണ്ട് എനിക്ക് ഒരുപാട് കാര്യങ്ങൾ നേടാൻ സാധിച്ചു. ഞാൻ ഇന്ന് അഭിനേത്രിയും മോഡലും ഒക്കെയാണ്. ഞാൻ ഇന്ന് എന്റെതായ ലോകത്താണ്. അതിനു പ്രധാനകാരണം ഞാൻ, എന്നെ തന്നെ മനസിലാക്കിയത് തന്നെയാണ്. നമ്മൾ ആരാണ് എന്ന് സ്വയം മനസിലാക്കുക. ജെൻഡർ എന്നത് ഒന്നോ രണ്ടോ മൂന്നിൽ ഒതുങ്ങുന്നതല്ല. മാറ്റങ്ങൾ അനിവാര്യമാണ്. ഒരു ഈക്വൽ സിസ്റ്റത്തിലേക്ക് എത്തുമ്പോൾ ആണ് മനുഷ്യൻ എന്ന പദത്തിന്റെ ശരിയായ അർത്ഥം എന്നത് മനസിലാക്കുക എന്നതാണ് ജോഷ് ടോക്കിനോട് ശീതൾ പറയുന്നത്.